മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ മാപ്പ് സാക്ഷിയാക്കാമെന്ന് സ്വപ്‌നയ്ക്ക് വാഗ്ദാനം; ഇഡിയെ കുടുക്കി മൊഴി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ കേസില്‍ സ്വപ്നയെ മാപ്പ് സാക്ഷിയാക്കാമെന്ന് ഇഡ് വാഗ്ദാനം ചെയ്തതായി വനിത പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി. സ്വപ്‌ന ഇഡി കസ്റ്റഡിയില്‍ ആയിരുന്നപ്പോള്‍ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലായിരുന്ന സിവില്‍ പൊലീസ് ഓറീസര്‍ റെജിമോളുടെ മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നേരത്തെ സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്നിരുന്നു. ഈ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനാണ് റെജിമോള്‍ ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത്.

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം
ആഗസ്റ്റ് 13ന് രാത്രി വൈകി സ്വപ്‌ന സുരേഷിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നാണ് മൊഴിയില്‍ പറയുന്നത്. ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന പണം എം ശിവശങ്കര്‍ നല്‍കിയതാണെന്നും ഈ പണം മുഖ്യമന്ത്രി നല്‍കിയതാണെന്ന് പറയണമെന്ന് ഇഡി ഡിവൈഎസ്പി രാധാകൃഷ്ണന്‍ സ്വപ്‌നയോട് ആവശ്യപ്പെടുകയായിരുന്നു. ഇങ്ങനെ മൊഴി നല്‍കിയാല്‍ സ്വപ്നയെ കേസില്‍ മാപ്പ് സാക്ഷിയാക്കാമെന്ന് വാഗ്ദാനം ഇഡി ഉദ്യോഗസ്ഥര്‍ നല്‍കിയെന്നും അന്വേഷണ സംഘത്തിന് റെജിമോള്‍ മൊഴി നല്‍കി.
വെട്ടിത്തിളങ്ങി അഞ്ജന രംഗന്‍; പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications