ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാട്: പിവി അൻവർ എംഎൽഎയെ ഇഡി ചോദ്യം ചെയ്യുന്നു
കൊച്ചി: പിവി അൻവർ എംഎല്‍എയെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചിയില്‍ വെച്ചാണ് അന്‍വറിനെ ചോദ്യം ചെയ്യുന്നത്. ക്വാറയുമായി ബന്ധപ്പെട്ട പണമിടപാടിലാണ് ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ജൂലൈയില്‍ ഇഡിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ചോദ്യം ചെയ്യല്‍. 2012ല്‍ കര്‍ണാടകയിലെ ക്വാറി ബിസിനസുമായി ബന്ധപ്പെട്ട് സലീം എന്ന വ്യക്തിയാണ് പരാതി നല്‍കിയത്.

ക്രഷറിൽ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ പി വി അൻവർ തട്ടി എന്നാണ് പരാതി. പ്രവാസി എൻജിനീയർ നടുത്തൊടി സലീം ആയിരുന്നു പൊലീസിൽ പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് ഇഡി പിവി അൻവർ എംഎൽഎയെ ചോദ്യംചെയ്യുന്നത്.












Click it and Unblock the Notifications