കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനീഷ് കോടിയേരിക്ക് ഇഡിയുടെ നോട്ടീസ്, സിപിഎമ്മിനും സർക്കാരിനുമെതിരെ ശോഭാ സുരേന്ദ്രൻ

Google Oneindia Malayalam News

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരിക്കുകയാണ്. നേരത്തെ ഒരു വട്ടം ബിനീഷിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നോട്ടീസ്.

ബിനീഷിന്റെ സ്വത്തു വിവരങ്ങൾ ഇഡി ശേഖരിക്കുന്നുണ്ട്. സ്വത്തുക്കളിലെ ക്രയവിക്രയം തടയാനും ഇഡി നടപടിയെടുത്തിരിക്കുന്നു. ഇതോടെ സിപിഎമ്മിനും സർക്കാരിനും എതിരെ പ്രതിപക്ഷം രംഗത്ത് വന്നിരിക്കുകയാണ്. സംഭവത്തിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ സിപിഎമ്മിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

കൃത്യമായ ബോധ്യമുള്ള സർക്കാർ

കൃത്യമായ ബോധ്യമുള്ള സർക്കാർ

ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' നോട്ട് നിരോധനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ കള്ളപ്പണം പിടിച്ചെടുക്കുകയും, അത് വഴി തീവ്രവാദ ഫണ്ടിങ്ങിനും രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കും തടയിടുകയുമായിരുന്നു. തീവ്രവാദവും കള്ളപ്പണവും രാജ്യത്തിന്റെ അഖണ്ഡതയെയും സമ്പത് വ്യവസ്ഥയെയും തകർക്കുന്ന ശക്തിയാണ് എന്ന കൃത്യമായ ബോധ്യമുള്ള സർക്കാരാണ് കേന്ദ്രത്തിലുള്ളത്.

കുപ്രചരണങ്ങളുടെ മലവെള്ളപ്പാച്ചിൽ

കുപ്രചരണങ്ങളുടെ മലവെള്ളപ്പാച്ചിൽ

എന്ന് മുതലാണോ കേന്ദ്ര സർക്കാർ കള്ളപ്പണക്കാർക്ക് എതിരെ പ്രവർത്തിക്കാൻ ആരംഭിച്ചത് അന്ന് മുതലാണ് ഈ സർക്കാരിന് നേരെ കുപ്രചരണങ്ങളുടെ
മലവെള്ളപ്പാച്ചിൽ അഴിച്ചുവിടാൻ ഇടതുപക്ഷവും കോൺഗ്രസ്സും ശ്രമിച്ചത്. ഇന്നിപ്പോൾ രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ അധികാരത്തിലിരിക്കുന്ന അവസാനത്തെ സംസ്ഥാനമായ കേരളത്തിലെ പാർട്ടി സെക്രട്ടറിയുടെ മകനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നു.

ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ ആകില്ല

ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ ആകില്ല

കുറ്റം മറ്റൊന്നുമല്ല, കള്ളപ്പണവുമായി ബന്ധപ്പെട്ട കേസ് തന്നെ. പാർട്ടി സെക്രട്ടറിയുടെ മകൻ സ്വതന്ത്ര വ്യക്തിയാണ് എന്നതാണ് സിപിഎമ്മിന്റെ വാദം. എന്നാൽ പാർട്ടിക്ക് വേണ്ടിയോ, പാർട്ടിയോ, പാർട്ടിയുടെ സർക്കാരോ, സർക്കാരിനോ വേണ്ടിയാണ് ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതെങ്കിൽ അതേത് സ്വതന്ത്ര വ്യക്തിയായിക്കൊള്ളട്ടെ, ധാർമ്മീകവും നിയമപരവുമായി കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾക്ക് ആ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാൻ ആകില്ല.

Recommended Video

cmsvideo
ED takes case against Bineesh kodiyeri | Oneindia Malayalam
ഇടപെടലുകളുടെ സത്യസന്ധത

ഇടപെടലുകളുടെ സത്യസന്ധത

നമ്മുടെ സർക്കാരിലും രാഷ്ട്രീയ പാർട്ടികളിലും നുഴഞ്ഞു കയറിയിരിക്കുന്ന കള്ളപ്പണക്കാരെയും തീവ്രവാദികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടത്തുന്ന ഇടപെടലുകളുടെ സത്യസന്ധത കൂടിയാണ് ഇതുവഴി തെളിയിക്കപ്പെടുന്നത്. കാലാതീതമായി വർത്തിക്കുന്ന മൂല്യത്തെ സത്യമെന്ന് വിളിക്കും എന്ന് പരമേശ്വരൻ ജി പറഞ്ഞത് ഓർത്തെടുക്കുകയാണ്. നരേന്ദ്ര മോദി സർക്കാരിന്റെ സത്യങ്ങൾ ബിനീഷ് കോടിയേരിയെ പോലുള്ളവരുടെ വിലങ്ങുകളിൽ പതിഞ്ഞു കിടക്കും എന്ന് എനിക്കുറപ്പാണ്....''

English summary
ED notice to Bineesh Kodiyeri: Shobha Surendran slams CPM and Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X