കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂത്ത് ലീഗ് നേതാവ് സികെ സുബൈറിന് ഇഡി നോട്ടീസ്; വ്യാഴാഴ്ച ഹാജരാകും, കത്വ ഫണ്ട് തിരിച്ചടിക്കുന്നു

Google Oneindia Malayalam News

കൊച്ചി: യൂത്ത് ലീഗ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. രണ്ടാഴ്ച മുമ്പാണ് ആദ്യം നോട്ടീസ് ലഭിച്ചത്. ഭാര്യാ പിതാവിന് കൊറോണ രോഗം ബാധിച്ച കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഇളവ് ആവശ്യപ്പെട്ടിരുന്നു. ഈ മാസം 22ന് ഹാജരാകണം എന്നാണ് ആവശ്യം. വ്യാഴാഴ്ച സുബൈര്‍ ഹാജരാകുമെന്നാണ് വിവരം.

s

ആഴ്ചകള്‍ക്ക് മുമ്പ് ഏറെ വിവാദമായ കത്വ ഫണ്ട് പിരിവുമായി ബന്ധപ്പെട്ടാണ് സുബൈറിനെ ചോദ്യം ചെയ്യുന്നത് എന്നാണ് സൂചന. നേതാക്കള്‍ ഫണ്ട് തിരിമറി നടത്തിയെന്ന് ആരോപിച്ച് യൂത്ത് ലീഗ് മുന്‍ നേതാവ് യൂസുഫ് പടനിലം രംഗത്തുവന്നിരുന്നു. പിരിച്ച പണം കത്വയിലെ കുടുംബത്തിനോ കേസ് നടത്തിപ്പിനോ ചെലവഴിച്ചില്ലെന്നും ലക്ഷക്കണക്കിന് രൂപ നേതാക്കള്‍ വകമാറ്റി ചെലവഴിച്ചു എന്നുമായിരുന്നു ആരോപണം.

ഇടതുപക്ഷത്തിന്റെ പിടിവാശി; പഞ്ചായത്ത് ഭരണം ബിജെപിക്ക്, പരിഹാരത്തിന് ഹൈക്കോടതി ഇടപെടല്‍ഇടതുപക്ഷത്തിന്റെ പിടിവാശി; പഞ്ചായത്ത് ഭരണം ബിജെപിക്ക്, പരിഹാരത്തിന് ഹൈക്കോടതി ഇടപെടല്‍

മാംഗ്ലൂര്‍ തീരത്ത് കാണാതയ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നാവിക സേനയുടെ തിരച്ചില്‍; ചിത്രങ്ങള്‍ കാണാം

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ യൂത്ത് ലീഗ് നേതാക്കള്‍ മാധ്യമങ്ങള്‍ മുമ്പില്‍ കാണിച്ചിരുന്നു. കത്വ കുടുംബത്തിന് പണം നല്‍കിയെന്നും അഭിഭാഷകര്‍ക്കും പണം കൈമാറിയെന്നും ബാക്കി പണം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അക്കൗണ്ടിലുണ്ടെന്നുമായിരുന്നു നേതാക്കളുടെ വിശദീകരണം. പള്ളികളിലും മറ്റും പിരിവ് നടത്തിയാണ് യൂത്ത് ലീഗ് ഫണ്ട് സ്വരൂപിച്ചത്. കൂടാതെ ബാങ്ക് അക്കൗണ്ട് വഴിയും പണം സ്വീകരിച്ചിരുന്നു. പണം ശേഖരിച്ചതിനുള്ള തെളിവും രേഖകളും ഇഡിക്ക് മുമ്പില്‍ കാണിക്കേണ്ടി വരും. വിവാദത്തെ തുടര്‍ന്ന് പോലീസ് കേസെടുത്തപ്പോള്‍ സികെ സുബൈര്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പദവി രാജിവച്ചിരുന്നു.

ഒരേ സമയം രാജകുമാരിയെ പോലെയും ഗ്ലാമറസായിട്ടും നിത്യ രാജ്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

English summary
ED notice to Former Youth League leader CK Subair for questioning over Kathua fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X