കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിയെ ഇഡി ചോദ്യം ചെയ്തു? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മന്ത്രി കെടി ജലീല്‍

Google Oneindia Malayalam News

മലപ്പുറം: ഖുറാന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ടും സ്വര്‍ണക്കടുത്ത് കേസുമായി ബന്ധപ്പെട്ടും മന്ത്രി കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. കെടി ജലീലിനെ ഉടന്‍ അറസ്റ്റ് ചെയ്യും എന്ന മട്ടിലായിരുന്നു വാര്‍ത്തകളും പ്രചാരണങ്ങളും. എന്നാല്‍ കുറ്റപത്രത്തില്‍ കെടി ജലീലിന്റെ പേര് തന്നെ ഉണ്ടായിരുന്നില്ല.

അബ്ദുള്ളക്കുട്ടി ബിജെപിയും വിടുന്നോ? ചോദ്യചിഹ്നം മാത്രമായി ഫേസ്ബുക്ക് പോസ്റ്റ്... കമന്റുകളുടെ പൊങ്കാലഅബ്ദുള്ളക്കുട്ടി ബിജെപിയും വിടുന്നോ? ചോദ്യചിഹ്നം മാത്രമായി ഫേസ്ബുക്ക് പോസ്റ്റ്... കമന്റുകളുടെ പൊങ്കാല

തന്ത്രം പുറത്ത് വിട്ട് സുരേന്ദ്രന്‍; ലക്ഷ്യം ഉത്തരേന്ത്യന്‍ 'കുതിരക്കച്ചവടം'... കോണ്‍ഗ്രസ് കൂടുതല്‍ ഭയക്കണംതന്ത്രം പുറത്ത് വിട്ട് സുരേന്ദ്രന്‍; ലക്ഷ്യം ഉത്തരേന്ത്യന്‍ 'കുതിരക്കച്ചവടം'... കോണ്‍ഗ്രസ് കൂടുതല്‍ ഭയക്കണം

ഇപ്പോള്‍ മറ്റൊരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ആണ് കെടി ജലീല്‍ നടത്തിയിരിക്കുന്നത്. മുസ്ലീം ലീഗ് നേതാവും മുന്‍ എംപിയും ആയ പികെ കുഞ്ഞാലിക്കുട്ടിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു എന്നാണ് ജലീലിന്റെ വെളിപ്പെടുത്തല്‍. വിശദാംശങ്ങള്‍...

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

ഇഡിയുടെ കുരുക്കില്‍ കുഞ്ഞാലിക്കുട്ടി

ഇഡിയുടെ കുരുക്കില്‍ കുഞ്ഞാലിക്കുട്ടി

പികെ കുഞ്ഞാലിക്കുട്ടിയെ ഇഡി ചോദ്യം ചെയ്തിരുന്നു എന്നാണ് ജലീലിന്റെ വെളിപ്പെടുത്തല്‍. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആയിരുന്നു ഈ ചോദ്യം ചെയ്യല്‍ എന്നും കെടി ജലീല്‍ കൈരളി ടിവിയോട് പറഞ്ഞിട്ടുണ്ട്. സ്വത്തുവകകളുടെ രേഖകള്‍ കുഞ്ഞാലിക്കുട്ടി ഉടന്‍ കൈമാറും എന്നാണ് താന്‍ അറിഞ്ഞത് എന്നും പറയുന്നത് ജലീല്‍.

വഹാബിനേയും

വഹാബിനേയും

ലീഗ് നേതാവും രാജ്യസഭ എംപിയും ആയ പിവി അബ്ദുള്‍ വഹാബിനേയും സമാനമായ കേസില്‍ ഇഡി ചോദ്യം ചെയ്തതായി ജലീല്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ വഹാബ് രേഖകള്‍ ഹാജരാക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.പല ലീഗ് നേതാക്കളേയും ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട് എന്നാണ് ജലീൽ പറയുന്നത്.

 ബിജെപി, ലീഗിനെ വരുതിക്ക് നിര്‍ത്തി

ബിജെപി, ലീഗിനെ വരുതിക്ക് നിര്‍ത്തി

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി, മുസ്ലീം ലീഗിനെ വരുതിയ്ക്ക് നിര്‍ത്തിയിരിക്കുകയാണ് എന്ന ആരോപണവും കെടി ജലീല്‍ ഉന്നയിക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയേയും വഹാബിനേയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത് ഇതിന്റെ ഭാഗമാണെന്നാണ് ജലീലിന്റെ നിലപാട്.

തെളിവുകള്‍

തെളിവുകള്‍

ഇതിന് തെളിവും നിരത്തുന്നുണ്ട് കെടി ജലീല്‍. ബിജെപിയല്ല, സിപിഎം ആണ് മുഖ്യശത്രു എന്ന് അടുത്തിടെ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. അത് എന്ത് അടിസ്ഥാനത്തില്‍ ആണെന്നാണ് ജലീല്‍ ചോദിക്കുന്നത്. ശോഭ സുരേന്ദ്രന്‍ ലീഗിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത സാഹചര്യത്തിലാണ് ഈ വിഷയങ്ങള്‍ കെടി ജലീല്‍ വീണ്ടും ഉന്നയിച്ചത്.

അത് എന്തുകൊണ്ട്

അത് എന്തുകൊണ്ട്

ബിജെപിയുടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് എംപിമാര്‍ ആയ പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും വോട്ട് ചെയ്തില്ല എന്നതാണ് ജലീല്‍ പ്രധാനമായും ഉന്നയിക്കുന്ന ഒരു കാര്യം. മുത്തലാഖ് ബില്ലിന്റെ ചര്‍ച്ച നടക്കുമ്പോള്‍ ബിജെപിയ്‌ക്കെതിരെ വോട്ട് ചെയ്യാന്‍ മുസ്ലീം ലീഗ് മുതിര്‍ന്നില്ല എന്നും ജലീല്‍ പറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടി അന്ന് ഒരു കല്യാണ സത്കാരത്തില്‍ പങ്കെടുക്കുകയായിരുന്നു എന്നാണ് ആരോപണം.

ശോഭ സുരേന്ദ്രന്‍ പറഞ്ഞത്

ശോഭ സുരേന്ദ്രന്‍ പറഞ്ഞത്

മുസ്ലീം ലീഗ് വന്നാലും ബിജെപി ഉള്‍ക്കൊള്ളും എന്നായിരുന്നു ശോഭ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞത്. മാതൃഭൂമിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അവര്‍ ഇക്കാര്യം പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ടാണ് കെടി ജലീലിന്റെ പ്രതികരണം.

ലീഗിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ശോഭ സുരേന്ദ്രന്‍; ലീഗ് നേതൃത്വത്തിനും മുസ്ലിങ്ങള്‍ക്കും ഗുണംലീഗിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ശോഭ സുരേന്ദ്രന്‍; ലീഗ് നേതൃത്വത്തിനും മുസ്ലിങ്ങള്‍ക്കും ഗുണം

മുസ്ലിം ലീഗിനെ കൂടെ ചേര്‍ക്കുമോ? ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും രണ്ടഭിപ്രായം... ഒരു ചര്‍ച്ചയുമില്ലമുസ്ലിം ലീഗിനെ കൂടെ ചേര്‍ക്കുമോ? ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും രണ്ടഭിപ്രായം... ഒരു ചര്‍ച്ചയുമില്ല

അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

English summary
ED questioned Muslim league leaders including PK Kunhalikutty, says KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X