Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഡി റെയ്ഡിനിടെ ഉണ്ടായ അക്രമം ആസൂത്രിതം എന്ന് രമേശ് ചെന്നിത്തല; റെയ്ഡ് കേരളം അറിഞ്ഞില്ല

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആളുകള്‍ പ്രതിഷേധിക്കുന്നത് അറിഞ്ഞ് പോലീസ് അവിടെ എത്തുകയായിരുന്നു. പലയിടത്തും റെയ്ഡ് നടന്നിട്ടും തിരുവനന്തപുരത്ത് മാത്രം എങ്ങനെ അക്രമമുണ്ടായി. ഇത് ആസൂത്രിതമാണ്. സംഘര്‍ഷമുണ്ടാകില്ല എന്ന് സിപിഎം നേതൃത്വം പോലീസിന് ഉറപ്പ് നല്‍കിയിട്ടും അക്രമമുണ്ടായി എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 നടന്‍ അര്‍ജുന്‍ ദാസ് വിവാഹിതനാകുന്നു എന്ന് പ്രചാരണം; സത്യം ഇതാണെന്ന് മാനേജര്‍
നടന്‍ അര്‍ജുന്‍ ദാസ് വിവാഹിതനാകുന്നു എന്ന് പ്രചാരണം; സത്യം ഇതാണെന്ന് മാനേജര്‍

അക്രമം നടത്തിയവരെ പാര്‍ട്ടി ഓഫീസില്‍ ഒളിപ്പിക്കാന്‍ ശ്രമം നടന്നു. പോലീസ് ശക്തമായ നിലപാട് എടുത്തതുകൊണ്ടാണ് പ്രതികളെ പിടിക്കാന്‍ കഴിഞ്ഞത്. സമരം നടത്തുന്നതിനും പ്രതിഷേധിക്കുന്നതിനും ആരും എതിരല്ല. എല്ലാത്തിനും പരിധി വേണം. ഉദ്യോഗസ്ഥരെയും വാഹനങ്ങളും അക്രമിക്കുന്നത് ശരിയല്ല. തിരുവനന്തപുരത്ത് സംഘര്‍ഷമുണ്ടാക്കി കേരളത്തില്‍ കലാപം ഉണ്ടാക്കാനാണ് നീക്കം എന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

ed raid ramesh chennithala

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലും വിവിധ കേന്ദ്രങ്ങളിലും ഇ.ഡി റെയ്ഡ് നടക്കുമെന്ന് ഒരു സൂചനയും കേരള സര്‍ക്കാരിനോ, പോലീസിനോ ലഭിച്ചിരുന്നില്ല. ഇത് സംബന്ധിച്ചുള്ള ഒരു സൂചനയും റെയ്ഡ് തുടങ്ങിയ ശേഷവും നല്‍കിയിരുന്നില്ല. റെയ്ഡു നടക്കുന്ന സ്ഥലങ്ങളില്‍ ആളുകള്‍ പ്രതിഷേധിക്കുന്നതറിഞ്ഞ് പോലീസ് സ്വമേധയാ എത്തുകയായിരുന്നു.

സ്വര്‍ണം ഇടിഞ്ഞു വീഴുന്നു; സ്വര്‍ണവില വൈകീട്ട് വന്‍ താഴ്ചയില്‍, പുതിയ പവന്‍, ഗ്രാം വില അറിയാം
സ്വര്‍ണം ഇടിഞ്ഞു വീഴുന്നു; സ്വര്‍ണവില വൈകീട്ട് വന്‍ താഴ്ചയില്‍, പുതിയ പവന്‍, ഗ്രാം വില അറിയാം

പിണറായിയിലും കോഴിക്കോടും ഒരു പ്രശ്‌നങ്ങളും ഇല്ലാതെ ഇഡി ഉദ്യോഗസ്ഥന്മാര്‍ പരിശോധന കഴിഞ്ഞ് തിരിച്ചു പോയി. എന്നാല്‍ തിരുവനന്തപുരത്ത് ആസൂത്രിതമായ ഒരു അക്രമമാണ് ഉണ്ടായത്. അവിടെയെങ്ങും ഉണ്ടാകാത്ത സംഘര്‍ഷം എങ്ങനെയാണ് തിരുവനന്തപുരത്ത് ഉണ്ടായത്?

തിരുവനന്തപുരത്ത് ബോധപൂര്‍വ്വമായി അക്രമം നടത്തുക എന്ന ലക്ഷ്യം സിപിഎമ്മിന്നുണ്ടായിരുന്നു എന്നുവേണം കരുതാന്‍. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി അടക്കമുള്ള തലസ്ഥാനത്തെ എല്ലാ പ്രമുഖ നേതാക്കളും സമരത്തില്‍ ഉണ്ടായിരുന്നു. പ്രതിഷേധം സമാധാനപരമെന്നും യാതൊരു വിധത്തിലുള്ള അക്രമങ്ങളും നടത്തില്ല എന്നും അവര്‍ പൊലീസിന് ഉറപ്പ് നല്‍കിയിരുന്നു. അതിനു വിരുദ്ധമായാണ് ആക്രമണം നടന്നിരിക്കുന്നത്.

ആക്രമികളെ പാര്‍ട്ടി ഓഫീസിനുള്ളില്‍ ഒളിപ്പിച്ചു സംരക്ഷിക്കാനാണ് അവര്‍ ശ്രമിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന പൊലീസിന്റെ നിശ്ചയദാര്‍ഢ്യവും കര്‍ശനമായ നിലപാടും മൂലം സംഭവം നടന്ന മണിക്കൂറില്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്തു. കലാപം ഉണ്ടാക്കാന്‍ സിപിഎം നടത്തിയ ആസൂത്രിത ശ്രമത്തെ സംയമനത്തിന്റെയും കര്‍ശന നിലപാടിന്റെയും പാത സ്വീകരിച്ചാണ് പോലീസ് നിയന്ത്രിച്ചത്.

അക്രമം നടത്തിയ മുഴുവന്‍ ആളുകളുടെയും പേരില്‍ കടുത്ത നടപടി ഉണ്ടാകും. അതില്‍ പ്രതികളായിട്ടുള്ള കൂടുതല്‍ ആളുകളുടെ ചിത്രങ്ങള്‍ പോലീസിന്റെ കയ്യിലുണ്ട്. ആളുകളെ തിരിച്ചറിഞ്ഞ് ശക്തമായ നടപടി ഉണ്ടാകും. നിയമം കൈയിലെടുക്കാന്‍ ഒരാളെയും അനുവദിക്കില്ല. നിയമം കൈയിലെടുക്കാനും ജനജീവിതം സ്തംഭിപ്പിക്കാനും മണിക്കൂറുകളോളം ജനങ്ങള്‍ക്ക് സൈ്വര്യജീവിതം അസാധ്യമാക്കാനുമുള്ള നീക്കം അപലപനീയമാണ്.

അത് ഇഡിയുടെ വാഹനമല്ല; 'രണ്ട് ഭാഗത്തും ഗ്ലാസ് പൊട്ടി, പരിക്കുണ്ട്', ഡ്രൈവര്‍ ശ്യാം പറയുന്നത്
അത് ഇഡിയുടെ വാഹനമല്ല; 'രണ്ട് ഭാഗത്തും ഗ്ലാസ് പൊട്ടി, പരിക്കുണ്ട്', ഡ്രൈവര്‍ ശ്യാം പറയുന്നത്

പ്രകടനം നടത്തുന്നതിന് ആരും എതിരല്ല. പ്രതിഷേധിക്കുന്നതിനും എതിരല്ല. എന്നാല്‍ , എല്ലാത്തിനും ഒരു പരിധിയുണ്ടാകണം. അന്വേഷിക്കാന്‍ വന്ന ഇഡി ഉദ്യോഗസ്ഥന്മാരെ ആക്രമിക്കുക, മൂന്ന് കാറുകള്‍ തല്ലി തകര്‍ക്കുക തുടങ്ങിയവയൊന്നും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഗൂഢാലോചനയാണ് തിരുവനന്തപുരത്ത് നടന്നത്. നിയമവാഴ്ച തകര്‍ക്കാനുള്ള നീക്കം കഴിഞ്ഞ രണ്ടു ദിവസമായി തിരുവനന്തപുരത്ത് നടന്നു വരികയാണ്. ഒന്ന് യൂണിവേഴ്‌സിറ്റി യൂണിയനുമായി ബന്ധപ്പെട്ട കാര്യത്തിലും ഇപ്പോള്‍ ഇതും.

കഴിഞ്ഞ പത്തു വര്‍ഷം കേരളം ഭരിച്ച ആളുകളാണ് ഇവിടെ ഈ സംഘര്‍ഷം ഉണ്ടാക്കുന്നത്. കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ തിരുവനന്തപുരത്ത് സംഘര്‍ഷമുണ്ടാക്കാം എന്നാണ് കരുതുന്നതെങ്കില്‍ അത് ഒരു കാരണവശാലും അനുവദിക്കുന്നതല്ല.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+