കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ ഇഡി റെയഡ്: കേന്ദ്ര പകപോക്കുകയാണെന്ന് നേതാക്കള്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇഡി റെയിഡ്. മലപ്പുറം, ഇടുക്കി, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ നേതാക്കളുടെ വീടുകളിലാണ് ഒരേസമയം റെയിഡ് നടന്നത്. പോപുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം എം.കെ അഷ്റഫ് തുടങ്ങിയവരുടെ വീടുകളില്‍ അന്വേഷണ ഏജന്‍സി പരിശോധന നടത്തി. പോപുലർ ഫ്രണ്ട് പെരുമ്പടപ്പ് ഡിവിഷൻ പ്രസിഡന്റ് റസാഖ് എഞ്ചിനീയർ, കണ്ണൂർ പെരിങ്ങത്തൂരിലെ പോപുലർ ഫ്രണ്ട് പ്രവർത്തകൻ മുഹമ്മദ്‌ ഷെഫീഖ് എന്നിവരുടെ വീടുകളിലും റെയിഡ് നടന്നു. റെയിഡ് നടക്കുമ്പോള്‍ വീടുകള്‍ പുറത്ത് പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംഘടിച്ചിരുന്നു.

ഇടത് വിജയാഹ്ളാദത്തില്‍ താരങ്ങളും: നൃത്തം ചവിട്ടി വിനായകന്‍, ഇലത്താളം കൊട്ടി ജോജു ജോർജ്ഇടത് വിജയാഹ്ളാദത്തില്‍ താരങ്ങളും: നൃത്തം ചവിട്ടി വിനായകന്‍, ഇലത്താളം കൊട്ടി ജോജു ജോർജ്

അതേസമയം, ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പകപോക്കുന്നുവെന്നായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ പ്രതികരണം. നിയമപരമായും ജനാധിപത്യപരമായും പ്രവര്‍ത്തിക്കുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടേയും പ്രവർത്തകരുടേയും വീടുകളിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് പ്രതിഷേധാർഹമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു. ഫാഷിസ്റ്റ് സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ജനകീയ മുന്നേറ്റത്തെ വേട്ടയാടാനാണ് ശ്രമിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് ജനാധിപത്യപരമായി പ്രവർത്തിക്കുന്ന സംഘടനയെ ലക്ഷ്യമിടുന്നത്. റെയ്ഡ് നടത്തി ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമങ്ങൾക്ക് പോപുലർ ഫ്രണ്ട് വഴങ്ങില്ല. ഇത്തരം നീക്കങ്ങളെ ജനകീയമായും ജനാധിപത്യപരമായും നിയമപരമായും നേരിടും.

pfi

ഇഡി നടത്തിയിട്ടുള്ള എല്ലാ അന്വേഷണങ്ങളോടും പോപുലർ ഫ്രണ്ട് സഹകരിച്ചിട്ടുണ്ട്. ഏതെങ്കിലും നിലക്കുള്ള സാമ്പത്തിക ക്രമക്കേട് കണ്ടെത്താനോ നിയമവിരുദ്ധമായ ഇടപാടുകൾ കണ്ടെത്താനോ ഇഡിക്ക് ആയിട്ടില്ല. എന്നിരിക്കെയാണ് സംഘടനക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് റെയ്ഡ് പ്രഹസനം നടത്തി സംഘടനയെ ഭീകരവൽക്കരിക്കാൻ ശ്രമിക്കുന്നത്. കള്ളപ്പണത്തിന്റെയും രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെയും ഉറവിടം സംഘപരിവാർ കേന്ദ്രങ്ങൾ ആണെന്നിരിക്കെയാണ് അത് അന്വേഷിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാതെയാണ് പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്തുന്നത്.

'മുട്ടായി തിന്നാല്‍ പുഴുപ്പല്ല വരും': കുസൃതിക്കുടുക്കയായി കൊച്ചുമഹാലക്ഷ്മി, ഒപ്പം ദിലീപും കാവ്യയും

രാഷ്ട്രീയ എതിരാളികള്‍ക്കും സര്‍ക്കാരിനോട് വിയോജിക്കുന്നവര്‍ക്കും നേരെ കേന്ദ്ര ഏജന്‍സികളെ ആയുധമാക്കുന്ന ബി ജെ പി സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യസ്വഭാവത്തിന് മറ്റൊരു തെളിവ് കൂടിയാണിതെന്നും അബ്ദുൽ സത്താർ പറഞ്ഞു. അതേസമയം, കേരളത്തില്‍ ആര്‍എസ്എസും ബിജെപിയും മുസ്ലിംകള്‍ക്കെതിരേ ആസൂത്രിതമായ കലാപം ലക്ഷ്യമിടുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി ജി പിക്ക് പരാതി നല്‍കിയതായും നേതാക്കള്‍ അറിയിച്ചു.

Recommended Video

cmsvideo
Bipin Rawat Biography: Know everything about the first CDS of India

English summary
ED raids on homes of Popular Front leaders in various parts of the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X