കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനീഷ് ഇത്തവണ കുടുങ്ങും? എല്ലാം കേരളത്തിലിരുന്ന് നിയന്ത്രിച്ചു, അനൂപ് വെറും ബിനാമിയെന്ന്

Google Oneindia Malayalam News

ബെംഗളൂരു: ഇത്രയും കാലം ബിനീഷി കോടിയേരി നേരിട്ട ആരോപണങ്ങള്‍ പോലെ ആവില്ല ഇപ്പോഴത്തെ വിവാദം. ബിനീഷിനെ അറസ്റ്റ് ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറത്ത് വിടുന്ന വിവരങ്ങള്‍ അത്രയേറെ ഗൗരവം അര്‍ഹിക്കുന്നതാണ്.

ബിനീഷ് കോടിയേരി എന്ന 'ദുരൂഹ' മനുഷ്യന്‍... എല്ലാ വഴികളും റോമിലേക്ക് എന്ന പോലെ; ബിനീഷ് ശരിക്കും ആരാണ്?ബിനീഷ് കോടിയേരി എന്ന 'ദുരൂഹ' മനുഷ്യന്‍... എല്ലാ വഴികളും റോമിലേക്ക് എന്ന പോലെ; ബിനീഷ് ശരിക്കും ആരാണ്?

ബിനീഷിന് കുരുക്ക് മുറുക്കി ഇഡി, ലഹരി മരുന്ന് കേസിലെ അന്വേഷണം മലയാള സിനിമാ രംഗത്തേക്കുമെന്ന് സൂചനബിനീഷിന് കുരുക്ക് മുറുക്കി ഇഡി, ലഹരി മരുന്ന് കേസിലെ അന്വേഷണം മലയാള സിനിമാ രംഗത്തേക്കുമെന്ന് സൂചന

മയക്കുമരുന്ന് കേസില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നാണ് ഇഡി പറയുന്നത്. ബിനീഷ് കേരളത്തിലിരുന്ന് എല്ലാം നിയന്ത്രിക്കുകയായിരുന്നു എന്നും പറയുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനാണ് ബിനീഷ്.

ബിനീഷിന്റെ ബിനാമി

ബിനീഷിന്റെ ബിനാമി

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണ് എന്നാണ് ഇഡി പറയുന്നത്. ബെംഗളൂരുവില്‍ അനൂപിനെ ബിനാമിയാക്കിയായിരുന്നു ബിനീഷിന്റെ ബിസിനസ്സുകള്‍ എന്നാണ് വാദം.

കള്ളപ്പണം വെളുപ്പിച്ചു

കള്ളപ്പണം വെളുപ്പിച്ചു

അനൂപിനെ ബിനാമിയാക്കി കമ്പനികള്‍ രൂപീകരിച്ച് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചു എന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. കേരളത്തിലിരുന്ന് ബിനീഷ് കോടിയേരിയാണ് അനൂപ് മുഹമ്മദിനെ നിയന്ത്രിച്ചിരുന്നത് എന്നാണ് മറ്റൊരു ആരോപണം.

മയക്കുമരുന്ന് ഇടപാടിലും

മയക്കുമരുന്ന് ഇടപാടിലും

അനൂപ് മുഹമ്മദിന്റെ മയക്കുമരുന്ന് ഇടപാടുകള്‍ ബിനീഷിന് അറിയാമായിരുന്നു എന്നാണ് ഇഡിയുടെ നിഗമനം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മയക്കുമരുന്ന് ഇടപാട് അറിയില്ല എന്ന് പറയുന്ന വാദം വിശ്വാസ്യയോഗ്യമല്ലെന്നാണ് ഇഡിയുടെ വിലയിരുത്തല്‍.

ലോക്കപ്പില്‍

ലോക്കപ്പില്‍

കഴിഞ്ഞ ദിവസം ആയിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ബെംഗളൂരു വില്‍സണ്‍ ഗാര്‍ഡന്‍ പോലീസ് സ്‌റ്റേഷനിലെ ലോക്കപ്പില്‍ ആയിരുന്നു ഒരു രാത്രി പാര്‍പ്പിച്ചത്. അവിടെ നിന്ന് ചോദ്യം ചെയ്യലിനായി ഇഡി ആസ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്തു.

പണം എത്തിയ വഴികള്‍

പണം എത്തിയ വഴികള്‍

അനൂപിന്റെ അക്കൗണ്ടിലേക്ക് പല അക്കൗണ്ടുകളില്‍ നിന്നായി എത്തിയ ലക്ഷങ്ങളെ കുറിച്ചും ഇഡി പരിശോധിച്ചിട്ടുണ്ട്. ഇതില്‍ പല അക്കൗണ്ടുകളും ഇപ്പോള്‍ നിര്‍ജ്ജീവമാണെന്നും കണ്ടെത്തി. ബിനീഷിന്റെ അറിവോടെയാണ് ഈ അക്കൗണ്ടുകളില്‍ നിന്നെല്ലാം അനൂപ് മുഹമ്മദിന് പണം എത്തിയത് എന്നാണ് ഇഡി പറയുന്നത്.

ഏഴ് വര്‍ഷം വരെ തടവ്

ഏഴ് വര്‍ഷം വരെ തടവ്

നിലവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ആണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മയക്കുമരുന്ന് കേസില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ നാര്‍ക്കോട്ടിക് വകുപ്പുകളും ബിനീഷിനെതിരെ ചുമത്തപ്പെട്ടേക്കും. നിലവിലെ സാഹചര്യത്തില്‍, കുറ്റം തെളിയിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ ബിനീഷ് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.

ബിനീഷ് പറഞ്ഞത്

ബിനീഷ് പറഞ്ഞത്

അനൂപ് മുഹമ്മദിനെ പരിചയമില്ലെന്ന് ബിനീഷ് കോടിയേരി ഇതുവരെ പറഞ്ഞിട്ടില്ല. അനൂപിന് പണം കടമായി നല്‍കിയിട്ടുണ്ടെന്നും അത് തിരികെ കിട്ടിയിട്ടില്ല എന്നും ബിനീഷ് പറഞ്ഞിരുന്നു. അനൂപ് മുഹമ്മദിന്റെ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ച് അറിയില്ലെന്നാണ് ബിനീഷ് ഇതുവരെ പറഞ്ഞിട്ടുള്ളത്.

Recommended Video

cmsvideo
മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി ബാംഗ്ലൂരിൽ അറസ്റ്റിൽ

English summary
ED raises serious allegations against Bineesh Kodiyeri, Anoop Muhammad was just a benami
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X