മുന്‍മന്ത്രി വിഎസ് ശിവകുമാറിന് നോട്ടീസ് അയച്ച് ഇഡി; ഈ മാസം 20 ന് ഹാജരാകണം
കൊച്ചി: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന് ഇ ഡി നോട്ടീസ്. ഈ മാസം 20 ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് ശിവകുമാറിനും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വ്യക്തിയോടും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിട്ടത്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ചാണ് ഇഡി അന്വേഷിക്കുന്നത്
2016 മുതല്‍ 2021 വരെ ശിവകുമാർ ആരോഗ്യമന്ത്രി ആയിരുന്ന കാലത്ത് അനധികൃത സമ്പാദനം നടത്തിയെന്ന ആരോപണത്തിൽ വിജിലെൻസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. ശിവകുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന എം രാജേന്ദ്രന്‍, ഷൈജു ഹരന്‍, എന്‍ എസ് ഹരികുമാര്‍ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയായിരുന്നു കേസ്.

ശിവകുമാര്‍ ഒഴികേയുള്ള മറ്റ് മൂന്ന് പേര്‍ക്കും വരവില്‍ക്കവിഞ്ഞ സ്വത്തുണ്ടായിരുന്നെന്ന് അന്വേഷണത്തിൽ വിജിലെൻസ് കണ്ടെത്തിയിരുന്നു. ശിവകുമാര്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായി തെളിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹം ബിനാമി പേരില്‍ സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു കേസ്.
വിജിലന്‍സ് അന്വേഷണത്തിന്റെയും എഫ്ഐആറിന്റെയും അടിസ്ഥാനത്തിലാണ് ഇഡി ഇപ്പോൾ പ്രാഥമിക അന്വേഷണം നടത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications