വ്യാഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും ഇഡി നോട്ടീസ്; ഹൈക്കോടതിയെ സമീപിച്ച് സിഎം രവീന്ദ്രൻ
തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് വീണ്ടും നോട്ടീസ് അയച്ച് ഇഡി. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് നാലാം തവണയാണ് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി രവീന്ദ്രന് നോട്ടിസ് നല്‍കുന്നത്.അതേസമയം ഇഡിയുടെ നോട്ടീസ് ലഭിച്ച പിന്നാലെ തുടർ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് സിഎം രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു.
കഴിഞ്ഞ മൂന്ന് തവണയും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രവീന്ദ്രൻ ഇഡിക്ക് മുൻപിൽ ഹാജരാകാതിരുന്നത്. ആദ്യ തവണ കൊവിഡ് ബാധിതനായതിനാലായിരുന്നു.പിന്നാട് കൊവിഡാനന്തര ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു മാറി നിന്നത്. എന്നാൽ വീണ്ടും ഇഡി നോട്ടീസ് നൽകുകയായിരുന്നു.

ഇതോടെ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഹാജരാകാന്‍ ഒരാഴ്ച സമയം നീട്ടിത്തരണമെന്നും അഭിഭാഷകന് മുഖേന രവീന്ദ്രന് ഇഡിയെ അറിയിച്ചു.
എന്നാൽ ഇഡി ഈ ആവശ്യം നിരസിക്കുകയും വ്യാഴാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെടുകയുമായിരുന്നു. സ്വപ്ന സുരേഷിന്റെ ചില നിർണായക മൊഴികളുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇഡി ഒരുങ്ങുന്നത്.
Recommended Video
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് പലർക്കും സ്വർണക്കടത്തിനെ കുറിച്ച് അറിയാമായിരുന്നുവെന്നായിരുന്നു സ്വപ്ന മൊഴി നവ്തിയത്.നിലവിൽ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും ഇഡി ജയിലിൽ ചോദ്യം ചെയ്യുകയാണ്. രവീന്ദ്രന്റെ ഇടപെടൽ സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ എന്നാണ് സൂചന.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications