കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും ഇഡി നോട്ടീസ്; ഹൈക്കോടതിയെ സമീപിച്ച് സിഎം രവീന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് വീണ്ടും നോട്ടീസ് അയച്ച് ഇഡി. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് നാലാം തവണയാണ് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി രവീന്ദ്രന് നോട്ടിസ് നല്‍കുന്നത്.അതേസമയം ഇഡിയുടെ നോട്ടീസ് ലഭിച്ച പിന്നാലെ തുടർ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് സിഎം രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു.

കഴിഞ്ഞ മൂന്ന് തവണയും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രവീന്ദ്രൻ ഇഡിക്ക് മുൻപിൽ ഹാജരാകാതിരുന്നത്. ആദ്യ തവണ കൊവിഡ് ബാധിതനായതിനാലായിരുന്നു.പിന്നാട് കൊവിഡാനന്തര ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു മാറി നിന്നത്. എന്നാൽ വീണ്ടും ഇഡി നോട്ടീസ് നൽകുകയായിരുന്നു.

cm raveendran

ഇതോടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഹാജരാകാന്‍ ഒരാഴ്ച സമയം നീട്ടിത്തരണമെന്നും അഭിഭാഷകന്‍ മുഖേന രവീന്ദ്രന്‍ ഇഡിയെ അറിയിച്ചു.
എന്നാൽ ഇഡി ഈ ആവശ്യം നിരസിക്കുകയും വ്യാഴാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെടുകയുമായിരുന്നു. സ്വപ്ന സുരേഷിന്റെ ചില നിർണായക മൊഴികളുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇഡി ഒരുങ്ങുന്നത്.

Recommended Video

cmsvideo
കുറ്റം ചെയ്താൽ സിഎം രവീന്ദ്രനേയും ശിക്ഷിക്കുമെന്ന് പന്ന്യൻ രവീന്ദ്രൻ | Oneindia Malayalam

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് പലർക്കും സ്വർണക്കടത്തിനെ കുറിച്ച് അറിയാമായിരുന്നുവെന്നായിരുന്നു സ്വപ്ന മൊഴി നവ്‍തിയത്.നിലവിൽ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയെയും സരിത്തിനെയും ഇഡി ജയിലിൽ ചോദ്യം ചെയ്യുകയാണ്. രവീന്ദ്രന്റെ ഇടപെടൽ സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ എന്നാണ് സൂചന.

English summary
ED sent notice to CM raveendran for appearing; CM Raveendran approached the High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X