സംസ്ഥാനത്തെ രണ്ട് സിപിഎം മന്ത്രിമാര്‍ക്ക് മഹാരാഷ്ട്രയില്‍ 200 ഏക്കര്‍ ഭൂമി; ഇഡി അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സിപിഎമ്മിന്റെ രണ്ട് മന്ത്രിമാര്‍ ബിനാമി പേരില്‍ മഹാരാഷ്ട്രയില്‍ 200 ഏക്കറോളം ഭൂമി സ്വന്തമാക്കിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. അടുത്തിടെ വിരമിച്ച ഐഎഎസ് ഉന്നതന്റെ ഒത്താശയില്‍ ഇടതു സര്‍ക്കാരിന്റെ രണ്ട് സിപിഎം മന്ത്രിമാര്‍ മഹാരാഷ്ടയില്‍ ബിനാമി സ്വത്ത് വാങ്ങിയെന്ന പരാതിയിലാണ് ഇഡിയുടെ അന്വേഷണമെന്ന് കേരള കൗമദി റിപ്പോര്‍ട്ട് ചെയ്യുന്നത്. സുപ്രധാന വകുപ്പളിലെ മന്ത്രിമാര്‍ക്കെതിരെയാണ് അന്വേഷണം.
സ്വര്‍ണക്കടത്തിനും ലൈഫ് കോഴക്കും പുറമേ വന്‍കിട പദ്ധതികളിലെ അഴിമതിയും അന്വേഷിക്കുന്ന ഇഡിക്കെതിരെ വികസനം തടയാന്‍ കേന്ദ്രത്തിന്റെ കരുതിക്കൂട്ടിയുള്ള ശ്രമമാണെന്നാരോപിച്ച് സര്കാകരും പാര്‍ട്ടിയും കടുത്ത പ്രതിരോധം തീര്‍ക്കുന്നതിനിടെയാണ് മന്ത്രിമാരുടെ ബിനാമി ഇടപാടിലേക്കും അന്വേഷണം നീണ്ടത്. ഇത് ബിജെപിയും പ്രതിപക്ഷവും ഏറ്റെടുക്കുന്നതോടെ സംസ്ഥാനത്ത് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കും.

തദ്ദേശ തിരഞ്ഞെടുപ്പ് വേളയായതിനാല്‍ പ്രത്യേകിച്ചും ഒരു മന്ത്രി, ഭൂമിയുടെ രജിസ്ട്രഷന് രേഖകള്‍ ഭാര്യയുടെ ലോക്കറിലാണ് സൂക്ഷിച്ചതെന്ന് ഇഡിക്ക് വിവരം ലഭിച്ചതായി അറിയുന്നു. കണ്ണൂര്‍ സ്വദേശിയായ ബിനാമിയെ ഇഡി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടന്‍ ചോദ്യം ചെയ്തേക്കും. സിന്ധു ദുര്‍ഗ്ഗ് ജില്ലയിലെ ദോഡോമാര്ഗ് താലൂക്കിലാണ് ഭൂമിയെന്നാണ് സൂചന. ഇവിടത്തെ ഭൂമി രജിസ്ട്രേഷന് വിവരങ്ങള്‍ ഇഡി ശേഖരിക്കുകയാണ്.
Recommended Video
ബിനാമി ഇടപാടുകളുടെ വ്യക്തമായ വിവരങ്ങള്‍ സഹിതമാണ് ഇഡിക്ക് പരാതി ലഭിച്ചത്. കൃഷി യോഗ്യമായ ഭൂമി,ഏറ്റവും ഉയര്‍ന്ന പദവിയില്‍ വിരമിച്ച ഈ ഐഎഎസുകാരന്റെ ഇടപെടലിലൂടെ മന്ത്രിമാര്‍ക്ക് കിട്ടിയെന്നാണ് വിവരം. ഈ മുന്‍ ഉദ്യോഗസ്ഥന് അവിടെ സ്വന്തം പേരില്‍ 50 ഏക്കറോളം ഭൂമിയുണ്ട്. ചില നിര്‍ണായക ഇടപാടുകള്‍ക്കുള്ള പ്രതിഫലനമാണ് ഭൂമിയെന്നും സംശയിക്കുന്നു. മഹാരാഷ്ട്രയില്‍ ഭൂമി വാഗ്ദാനം നിരസിച്ച മറ്റൊരു മന്ത്രി വഴിയാണ് ഉന്നതന്റെ ഇടപാടുകള്‍ പുറത്തു വന്നതെന്നും സൂചനയുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications