സിദ്ദിഖ് കാപ്പനും റൗഫും തമ്മില്‍ അടുത്തബന്ധമെന്ന് ഇഡി; ഹത്രാസില്‍ പോയത് റൗഫ് പറഞ്ഞിട്ടെന്നും റിപ്പോര്‍ട്ടില്‍
തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന്റെ ഭാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 2.21 കോടി രൂപയുള്ളതായി കണ്ടെത്തിയിരുന്നു. റൗഫിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നാണ് ഇഡി പണം കണ്ടെത്തിയത്. ഇതില്‍ 31 ലക്ഷത്തോളം രൂപ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയതാണെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഹത്രാസ് സന്ദര്‍ശനത്തിനിടെ യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനുമായി അടുത്ത ബന്ധമാണെന്ന് ഇഡി പറയുന്നു. റൗഫിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

ഹത്രാസ് യാത്ര
ക്യാമ്പസ് ഫ്രണ്ട് ദേശീയ ട്രെഷറര്‍ അതീഖുര്‍ റഹ്മാന്റെ കൂടെയാണ് സിദ്ധിഖ് കാപ്പന് ഹത്രാസിലേക്ക് പോയതെന്നാണ് ഇഡി വ്യക്തമാക്കുന്നത്. അതീഖുര്‍ റഹ്മാനെ അറിയില്ലെന്ന് സിദ്ധിഖ് കാപ്പന് കള്ളം പറഞ്ഞെന്നും ഇഡി പറയുന്നു. ഈ യാത്രക്കുള്ള എല്ലാ നിര്‍ദ്ദേശവും നല്‍കിയത് റൗഫ് ഷരീഫാണെന്നും ഇഡി വ്യക്തമാക്കുന്നു.

സാമുദായിക സംഘര്‍ഷം
ഹാത്രസിലേക്ക് പോകാന്‍ കാപ്പന് പണം നല്‍കിയത് റൗഫാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മഥുരയില്‍നിന്ന് സിദ്ധിഖ് കാപ്പനൊപ്പം അറസ്റ്റ്് ചെയ്തത് അതീഖുര്‍ റഹ്മാന്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനും ജാമിഅ മിലിയ വിദ്യാര്‍ത്ഥി മസൂദ് അഹമ്മദ്, യുപി സ്വദേശി ആലം എന്നിവരെയാണ്. ഹാത്രസിലേക്ക് ഇവര്‍ നാലുപേരും പോയത് സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാനാണെന്നും ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു വര്‍ഷത്തോളം പരിചയം
അതേസമയം, ഇപ്പോള്‍ അറസ്റ്റിലായ റൗഫിന് അതിഖുര്‍ റഹ്മാനുമായി അടുത്ത ബന്ധമുള്ളത്. ഒരു വര്‍ഷത്തിലധികമായി കാപ്പന് റൗഫിനെ പരിചയമുണ്ട്. ഷുഹൈബ് പിവി എന്ന വ്യക്തി വഴിയാണ് കാപ്പന് റൗഫിനെ പരിചയപ്പെടുന്നതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. . ക്യാമ്പസ് ഫ്രണ്ടിനുവേണ്ടി മസൂദ് പിരിവുകളടക്കം നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ഇഡി ആരോപിക്കുന്നു.

അക്കൗണ്ടിലെ പണം
റൗഫിന്റെ അക്കൗണ്ടില്‍ 2 കോടി 21 ലക്ഷം രൂപ കണ്ടെത്തിയെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്. ഇതില്‍ 31 ലക്ഷം രൂപ വിദേശത്തുനിന്ന് എത്തിയതായും ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. റൗഫിനെ ഇപ്പോള്‍ േേകാടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിദ്ധിഖ് കാപ്പനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുമുള്ളത്. ശനിയാഴ്ചയാണ് റൗഫ് ഷരീഫിനെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റിലാവുന്നത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications