കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദിഖ് കാപ്പനും റൗഫും തമ്മില്‍ അടുത്തബന്ധമെന്ന് ഇഡി; ഹത്രാസില്‍ പോയത് റൗഫ് പറഞ്ഞിട്ടെന്നും റിപ്പോര്‍ട്ടില്‍

Google Oneindia Malayalam News

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന്റെ ഭാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 2.21 കോടി രൂപയുള്ളതായി കണ്ടെത്തിയിരുന്നു. റൗഫിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നാണ് ഇഡി പണം കണ്ടെത്തിയത്. ഇതില്‍ 31 ലക്ഷത്തോളം രൂപ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയതാണെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഹത്രാസ് സന്ദര്‍ശനത്തിനിടെ യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനുമായി അടുത്ത ബന്ധമാണെന്ന് ഇഡി പറയുന്നു. റൗഫിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

ഹത്രാസ് യാത്ര

ഹത്രാസ് യാത്ര

ക്യാമ്പസ് ഫ്രണ്ട് ദേശീയ ട്രെഷറര്‍ അതീഖുര്‍ റഹ്മാന്റെ കൂടെയാണ് സിദ്ധിഖ് കാപ്പന്‍ ഹത്രാസിലേക്ക് പോയതെന്നാണ് ഇഡി വ്യക്തമാക്കുന്നത്. അതീഖുര്‍ റഹ്മാനെ അറിയില്ലെന്ന് സിദ്ധിഖ് കാപ്പന്‍ കള്ളം പറഞ്ഞെന്നും ഇഡി പറയുന്നു. ഈ യാത്രക്കുള്ള എല്ലാ നിര്‍ദ്ദേശവും നല്‍കിയത് റൗഫ് ഷരീഫാണെന്നും ഇഡി വ്യക്തമാക്കുന്നു.

 സാമുദായിക സംഘര്‍ഷം

സാമുദായിക സംഘര്‍ഷം

ഹാത്രസിലേക്ക് പോകാന്‍ കാപ്പന് പണം നല്‍കിയത് റൗഫാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മഥുരയില്‍നിന്ന് സിദ്ധിഖ് കാപ്പനൊപ്പം അറസ്റ്റ്് ചെയ്തത് അതീഖുര്‍ റഹ്മാന്‍, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനും ജാമിഅ മിലിയ വിദ്യാര്‍ത്ഥി മസൂദ് അഹമ്മദ്, യുപി സ്വദേശി ആലം എന്നിവരെയാണ്. ഹാത്രസിലേക്ക് ഇവര്‍ നാലുപേരും പോയത് സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാനാണെന്നും ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു വര്‍ഷത്തോളം പരിചയം

ഒരു വര്‍ഷത്തോളം പരിചയം

അതേസമയം, ഇപ്പോള്‍ അറസ്റ്റിലായ റൗഫിന് അതിഖുര്‍ റഹ്മാനുമായി അടുത്ത ബന്ധമുള്ളത്. ഒരു വര്‍ഷത്തിലധികമായി കാപ്പന് റൗഫിനെ പരിചയമുണ്ട്. ഷുഹൈബ് പിവി എന്ന വ്യക്തി വഴിയാണ് കാപ്പന്‍ റൗഫിനെ പരിചയപ്പെടുന്നതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. . ക്യാമ്പസ് ഫ്രണ്ടിനുവേണ്ടി മസൂദ് പിരിവുകളടക്കം നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ഇഡി ആരോപിക്കുന്നു.

അക്കൗണ്ടിലെ പണം

അക്കൗണ്ടിലെ പണം

റൗഫിന്റെ അക്കൗണ്ടില്‍ 2 കോടി 21 ലക്ഷം രൂപ കണ്ടെത്തിയെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്. ഇതില്‍ 31 ലക്ഷം രൂപ വിദേശത്തുനിന്ന് എത്തിയതായും ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. റൗഫിനെ ഇപ്പോള്‍ േേകാടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിദ്ധിഖ് കാപ്പനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുമുള്ളത്. ശനിയാഴ്ചയാണ് റൗഫ് ഷരീഫിനെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റിലാവുന്നത്.

 വസുന്ധരയുമായി ഇടഞ്ഞ് പാർട്ടി വിട്ടു: ബിജെപിയിലേക്ക് മടങ്ങി ഘനശ്യാം തിവാരി, നീക്കം നിർണ്ണായകം!! വസുന്ധരയുമായി ഇടഞ്ഞ് പാർട്ടി വിട്ടു: ബിജെപിയിലേക്ക് മടങ്ങി ഘനശ്യാം തിവാരി, നീക്കം നിർണ്ണായകം!!

 ജെപി നദ്ദയ്ക്ക് നേരെയുള്ള ആക്രമണം; 3 ഐപിഎസ് ഉദ്യോഗസ്ഥരെ സർവ്വീസിലേക്ക് തിരികെ വിളിച്ച് കേന്ദ്രം ജെപി നദ്ദയ്ക്ക് നേരെയുള്ള ആക്രമണം; 3 ഐപിഎസ് ഉദ്യോഗസ്ഥരെ സർവ്വീസിലേക്ക് തിരികെ വിളിച്ച് കേന്ദ്രം

 ഹൈദരാബാദിൽ ഫാക്ടറിയിൽ തീപിടുത്തവും പൊട്ടിത്തെറിയും; എട്ട് പേർക്ക് പരിക്ക്, രക്ഷാ പ്രവർത്തനം തുടരുന്നു ഹൈദരാബാദിൽ ഫാക്ടറിയിൽ തീപിടുത്തവും പൊട്ടിത്തെറിയും; എട്ട് പേർക്ക് പരിക്ക്, രക്ഷാ പ്രവർത്തനം തുടരുന്നു

'കോൺഗ്രസ് തോറ്റതിന് കാരണം സോണിയയും മൻമോഹൻ സിംഗും', കോൺഗ്രസിനെ കുരുക്കി പ്രണബ് മുഖർജി'കോൺഗ്രസ് തോറ്റതിന് കാരണം സോണിയയും മൻമോഹൻ സിംഗും', കോൺഗ്രസിനെ കുരുക്കി പ്രണബ് മുഖർജി

Recommended Video

cmsvideo
CPIM against central government after swapna's voice leaked

സിബിഐക്ക് എന്താ കൊമ്പുണ്ടോ..; പിടിച്ചെടുത്ത 103 കിലോ സ്വര്‍ണം കാണാനില്ല; വിമര്‍ശനവുമായി ഹൈക്കോടതിസിബിഐക്ക് എന്താ കൊമ്പുണ്ടോ..; പിടിച്ചെടുത്ത 103 കിലോ സ്വര്‍ണം കാണാനില്ല; വിമര്‍ശനവുമായി ഹൈക്കോടതി

English summary
ED Syas, siddique Kappan has close ties with Campus Front National Secretary Rauf Sharif
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X