കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലക്കെട്ടു സഹിതം മാധ്യമങ്ങള്‍ക്ക് സന്ദേശം കൈമാറി ഇഡി; ആരോപണവുമായി തോമസ് ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം; കിഫ്ബിയ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയെന്നും റിസർവ് ബാങ്കിൽ നിന്ന് വിവരങ്ങൾ തേടിയെന്ന വാര്‍ത്തകള്‍ക്ക് പിന്നി ഇഡി തന്നെയാണെന്ന് ഇപ്പോള്‍ തെളിഞ്ഞതായി ധനമന്ത്രി തോമസ് ഐസക്. ഇഡി ഉദ്യോഗസ്ഥൻ മാധ്യമങ്ങൾക്ക് കൈമാറിയ വാട്സാപ്പ് സന്ദേശം പുറത്തു വിട്ടാണ് തോമസ് ഐസക്കിന്‍റെ ആരോപണം. റഡാറും കൊണ്ട് കിഫ്ബിയ്ക്കു ചുറ്റും കറങ്ങുന്ന ഇഡി ഉദ്യോഗസ്ഥരോട് ഒരു കാര്യം തെളിച്ചു പറഞ്ഞേക്കാം. നടന്ന് കാലു കുഴയുമെന്നല്ലാതെ ഈ കോപ്രായങ്ങളൊന്നും കണ്ട് ഇവിടെയാരെങ്കിലും ഭയക്കുമെന്ന് കരുതരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ,,

കിഫ്ബിയ്ക്കെതിരെ

കിഫ്ബിയ്ക്കെതിരെ

കിഫ്ബിയ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയെന്നും റിസർവ് ബാങ്കിൽ നിന്ന് വിവരങ്ങൾ തേടിയെന്നും രാവിലെ വമ്പൻ വാർത്തയായിരുന്നു. ഈ ഞായറാഴ്ച വിവാദം മാധ്യമങ്ങൾക്ക് വിളമ്പിയത് ഇഡി തന്നെയാണ് എന്ന് ഇപ്പോൾ ബോധ്യമായിരിക്കുന്നു. ഇഡി ഉദ്യോഗസ്ഥൻ മാധ്യമങ്ങൾക്ക് കൈമാറിയ വാട്സാപ്പ് സന്ദേശം താഴെയുണ്ട്. നോക്കൂ.

അച്ചുനിരത്തണം പോലും

അച്ചുനിരത്തണം പോലും

The C and AG has found that the Kerala govt has raised Rs 2150 crore from international market without the consent of the Centre, using Kerala Infrastructure Investment Fund Board (KIIFB). Wouldnt that amount to possible violation of FEMA. "KIIFB masala bond too has come under ED radar".
മത്തങ്ങ വലിപ്പത്തിലെ തലക്കെട്ടു സഹിതമാണ് സന്ദേശം കൈമാറിയിരിക്കുന്നത്. "ഇഡിയുടെ റഡാറിൽ കിഫ്ബിയുടെ മസാലാബോണ്ടും" എന്ന് അച്ചുനിരത്തണം പോലും.

കാലു കുഴയും

കാലു കുഴയും

റഡാറും കൊണ്ട് കിഫ്ബിയ്ക്കു ചുറ്റും കറങ്ങുന്ന ഇഡി ഉദ്യോഗസ്ഥരോട് ഒരു കാര്യം തെളിച്ചു പറഞ്ഞേക്കാം. നടന്ന് കാലു കുഴയുമെന്നല്ലാതെ ഈ കോപ്രായങ്ങളൊന്നും കണ്ട് ഇവിടെയാരെങ്കിലും ഭയക്കുമെന്ന് കരുതരുത്. ഇഡിയെന്നു കേൾക്കുമ്പോൾ മുട്ടുവിറച്ച് സംഘപരിവാറിന്റെ ദയയ്ക്ക് യാചിക്കാനിറങ്ങുന്നവരെ ഇന്ത്യയിൽ മറ്റെവിടെയെങ്കിലും കണ്ടേയ്ക്കാം. ഈ നാട്ടിലത് പ്രതീക്ഷിക്കരുത്. സിഎജിയുടെ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കാനിരിക്കുകയാണ്.

ഒരധികാരവുമില്ല

ഒരധികാരവുമില്ല

അതിനു മുമ്പ് റിപ്പോർട്ടിലെ പരാമർശങ്ങൾ പൊതുമണ്ഡലത്തിൽ ഉയർന്നതിനെക്കുറിച്ച് നിയമസഭാ സ്പീക്കർ അവകാശലംഘനത്തിന് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളെടുക്കാനുള്ള അധികാരം നിയമസഭയിലും പാർലമെന്റിലും പബ്ലിക് അക്കൗണ്ടന്റ്സ് കമ്മിറ്റിയ്ക്കു മാത്രമാണ്. ആ അധികാരമാണ് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ കൈയാളാൻ ശ്രമിക്കുന്നത്. സിഎജി പരാമർശങ്ങളെക്കുറിച്ചുള്ള പത്രവാർത്തകളുടെ അടിസ്ഥാനത്തിലൊന്നും കേസെടുക്കാനും അന്വേഷണം നടത്താനുമൊന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനൊന്നും ഒരധികാരവുമില്ല.

പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ്

ആ ശ്രമങ്ങൾ നിയമസഭയോടുള്ള അവഹേളനമാണ്. സഭയുടെ അവകാശലംഘനമാണ്. ഏത് യജമാനന്റെ നിർദ്ദേശമനുസരിച്ചായാലും ശരി, ഇഡിയുടെ ഈ ഭീഷണിയ്ക്കൊന്നും കേരളം വഴങ്ങുന്ന പ്രശ്നമില്ല.
പ്രതിപക്ഷ നേതാവ് ഇനിയെങ്കിലും യഥാർത്ഥ പ്രശ്നത്തെക്കുറിച്ചു പ്രതികരിക്കണം. കേരളത്തെ തകർക്കാൻ വണ്ടി കയറിയ കേന്ദ്ര ഏജൻസികളുടെ കൂട്ടത്തിൽ സിഎജിയും ഉണ്ട്.
കരട് റിപ്പോർട്ടിൽ ഇല്ലാത്ത പരാമർശങ്ങൾ അന്തിമ റിപ്പോർട്ടിൽ എഴുതിച്ചേർത്തത് വ്യക്തമായ ഗൂഢാലോചനയുടെ ഭാഗം തന്നെയാണ് എന്ന് ഇഡിയുടെ ഇടപെടൽ തെളിയിക്കുന്നു.

 സംവിധാനം ബിജെപി

സംവിധാനം ബിജെപി

നിയമസഭ പാസാക്കിയ നിയമത്തോടും റിസർവ് ബാങ്കിന്റെ അധികാരത്തോടുമുള്ള ഈ വെല്ലുവിളിയ്ക്കെതിരെ ശബ്ദിക്കാൻ പ്രതിപക്ഷത്തിന് നട്ടെല്ലുണ്ടോ? അതോ ബിജെപി സംവിധാനം ചെയ്യുന്ന ഈ തിരക്കഥയിൽ നിങ്ങളുടെ റോളും പറഞ്ഞുറപ്പിച്ചിട്ടുണ്ടോ? അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അലറിവിളിക്കുകയും, പ്രസക്തമായ വിഷയങ്ങളിൽ മൗനം പാലിക്കുകയും ചെയ്യുന്നത് ആ തിരക്കഥ പ്രകാരമാണോ? എങ്കിൽ എന്താണതിന് പ്രതിഫലം? ഈ മൗനത്തിന് സംഘപരിവാറിൽ നിന്ന് എന്തുകിട്ടി?

English summary
ED transmits message to media with headline; says Thomas Isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X