കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിയേറ്ററിലെ പീഡനവീരൻ സഖാവ് മൊയ്തീൻ കുട്ടിയെന്ന് സംഘികളും ലീഗുകാരും.. ആള് മാറി!

Google Oneindia Malayalam News

പൊന്നാനി: എടപ്പാളില്‍ സിനിമാ തിയേറ്ററിനകത്ത് വെച്ച് പത്ത് വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയായ മൊയ്തീന്‍ കുട്ടിയെ സിപിഎമ്മുകാരനാക്കാനും ലീഗുകാരനാക്കാനുമുള്ള ശ്രമങ്ങള്‍ കൊണ്ട് പിടിച്ച് പുരോഗമിക്കുകയാണ്. മൊയ്തീന്‍ കുട്ടി മുസ്ലീം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയുടെ അംഗമാണ് എന്നാണ് ഒരു വശത്തെ പ്രചാരണം. അതല്ല സിപിഎം പ്രവര്‍ത്തകനാണ് എന്ന് സംഘികളും ലീഗുകാരും ഒരു പോലെ പ്രചരിപ്പിക്കുകയും ചെയ്യുന്നു.

അതിനിടയില്‍ പട്ടാമ്പിക്കാരനായ മറ്റൊരു മുഹമ്മദ് കുട്ടിയും സോഷ്യല്‍ മീഡിയ വഴിയുള്ള സംഘികളുടേയും ലീഗുകാരുടേയും ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഇയാള്‍ എടപ്പാള്‍ കേസിലെ പ്രതിയായ സിപിഎം പ്രവര്‍ത്തകനാണ് എന്നാണ് പ്രചാരണം.

തിയേറ്ററിലെ ഗോപാലനടി

തിയേറ്ററിലെ ഗോപാലനടി

എടപ്പാൾ പീഡനക്കേസിലെ പ്രതിയായ വ്യവസായിയും കോടീശ്വരനുമായ മൊയ്തീൻ കുട്ടി നാട്ടിലെ രാഷ്ട്രീയക്കാർക്കെല്ലാം വളരെ വേണ്ടപ്പെട്ട ആളാണ്. എല്ലാ പാർട്ടിക്കാർക്കും പണം വാരിക്കോരി നൽകി സുഖിപ്പിച്ച് നിർത്താനറിയുന്ന ആൾ. ഇയാൾ സിപിഎമ്മുകാരനാണ് എന്ന് സ്ഥാപിച്ചെടുക്കാൻ വ്യാജ പ്രചാരണം അഴിച്ച് വിട്ടിരിക്കുകയാണ് ലീഗുകാരും സംഘികളും. ഒരു പോസ്റ്റ് ഇങ്ങനെയാണ്: കേവലം ഒരു മൊയ്തീൻ നടത്തിയ ഗോപാലനടി അല്ല അത്.. കേരളത്തിൽ മാർക്സിസ്റ്റു ഭീകരതയ്ക്ക് വോട്ട് നൽകിയ ഇരുപത്തി അഞ്ചു ശതമാനത്തിന്റെ ഒത്താശയിൽ തീയേറ്ററിൽ വച്ച് നടത്തിയ ഗോപാലനടി ആണത്..

പരിഹസിച്ച് പോസ്റ്റ്

പരിഹസിച്ച് പോസ്റ്റ്

നീതി നിർവഹണത്തിന് തടസ്സം നിൽക്കുന്ന പക്ഷം കമ്മ്യൂണിസ്റ്റ്‌ ഭീകരവാദത്തിന് വോട്ട് ചെയ്ത ആ ഇരുപത്തിയഞ്ച് ശതമാനത്തെ വെടിവച്ചു കൊന്നിട്ടായാലും നീതി പുലർത്തണം.. ഇതൊരു കലാപാഹ്വാനമല്ല... അനീതിയോടുള്ള ഒരു മനുഷ്യന്റെ ധാർമ്മികവ്യഥയാണിത്.. "ഒരു നഗരത്തിൽ അനീതി നടന്നാൽ സൂര്യാസ്തമയത്തിനു മുൻപ് അവിടെ കലാപമുണ്ടാകണം. ഇല്ലെങ്കിൽ സന്ധ്യമയങ്ങും മുമ്പ് ആ നഗരം കത്തിച്ചാമ്പലാകുന്നതാണ് നല്ലത്!"- പറഞ്ഞത് ബ്രെഹ്താണ്... തീവ്രമായ വൈകാരിക വിക്ഷോഭത്തിൽ മനുഷ്യർ പറയുന്ന വാക്കുകളെ ആ സന്ദർഭ പരിസരത്തിൽ നിന്നടർത്തിമാറ്റി വിചാരണ നടത്തരുത്.. അരുതേ... എന്നാണ് പോസ്റ്റ്.

ഇരയായി മറ്റൊരു മൊയ്തീൻ

ഇരയായി മറ്റൊരു മൊയ്തീൻ

തൃത്താലക്കാരനാണ് പീഡനക്കേസിലെ പ്രതിയായ മൊയ്തീൻ. പട്ടാമ്പിക്കാരനായ സിപിഎം പട്ടാമ്പി ലോക്കൽ കമ്മിറ്റി അംഗവും സിഐടിയു നേതാവുമായ മറ്റൊരു മൊയിതീന്റെ ചിത്രം ഉപയോഗിച്ച് ആക്രമണം നടത്തുകയാണ് സംഘികളും ലീഗുകാരും. ഇയാളുടെ ഫേസ്ബുക്ക് പേജിന്റെ സ്ക്രീൻ ഷോട്ട് ഉപയോഗിച്ച് ഇയാളാണ് പീഡനക്കേസിലെ പ്രതിയെന്ന് ആരോപിച്ചാണ് വ്യാജ വാർത്ത പരത്തുന്നത്. ഇദ്ദേഹത്തിന്റെ പേജിൽ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന്റെ ചിത്രമുള്ളതിനാൽ എംഎൽഎയുടെ പേരിലും കുപ്രചാരണം നടക്കുന്നു. വ്യാജപ്രചാരണങ്ങൾക്കെതിരെ മുഹ്സിൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്

ഈ മാനസികാവസ്ഥ മനുഷ്യന്റേത് അല്ല

ഈ മാനസികാവസ്ഥ മനുഷ്യന്റേത് അല്ല

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ചങ്ങരംകുളത്തെ സിനിമാ തിയേറ്ററിൽ വെച്ച് ബാലികയെ ക്രൂരമായി പീഡിപ്പിച്ച സംഭവം ഞെട്ടിക്കുന്നതും മലയാളികൾക്കാകെ അപമാനകരവുമാണ്. പരാതി കൊടുത്തിട്ടും കേസെടുക്കാതിരുന്ന ബന്ധപ്പെട്ട പോലീസുകാരും കൂട്ടുനിന്ന അമ്മയും ഒരേപോലെ കുറ്റക്കാർ തന്നെയാണ്. സംരക്ഷിക്കേണ്ടവർ തന്നെ ക്രൂരമായി ശിക്ഷിക്കുമ്പോൾ, ആ പിഞ്ചു ബാല്യം എന്താണ് ചിന്തിച്ചിട്ടുണ്ടാവുക? നിഷ്കളങ്കമായി കളിച്ചു നടുക്കേണ്ട പ്രായത്തിൽ ഈ ക്രൂരത ഏറ്റുവാങ്ങേണ്ടി വരുന്നത് മരണത്തിനു തുല്യമാണ്. ഈ ക്രൂരത ചിരിക്കുന്ന മുഖവുമായി ചെയ്ത തൃത്താല സ്വദേശിയുടെ മാനസികാവസ്ഥ മനുഷ്യന്റതല്ല!

സംഘികളുടേയും ലീഗിന്റേയും കുപ്രചരണം

സംഘികളുടേയും ലീഗിന്റേയും കുപ്രചരണം

ഈ സംഭവം നൽകുന്ന പാഠം കുട്ടികളുടെ കാര്യത്തിൽ നാം കൂടുതൽ ജാഗ്രത കാണിക്കണമെന്നാണ്. പണത്തിന്റെയും സ്വാധീനത്തിന്റെയും മുന്നിൽ ഈ കുഞ്ഞിന് നീതി നിഷേധിച്ച പോലീസുകാർക്ക് സസ്പെൻഷനല്ല, ഡിസ്മിസലും ജയിലഴികളുമാണ് നൽകേണ്ടത്. അതോടൊപ്പം ഇത്തരം ഉദ്യോഗസ്ഥരെ സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടുകയും വേണം. ഈ വിഷയവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ എന്നെയും, പ്രതിയുടെ പേരുള്ള പട്ടാമ്പികാരനായ ഒരാളെയും ചേർത്ത് സംഘികളുടെയും മുസ്ലിം ലീഗിന്റെ ഓൺലൈൻ ചാവേറുകളും നടത്തുന്ന കുപ്രചാരങ്ങങ്ങൾ സംസ്കാരമുള്ള ജനതക്ക് ചേർന്നതല്ല.

സിപിഎമ്മുകാരനാക്കി പ്രചാരണം

സിപിഎമ്മുകാരനാക്കി പ്രചാരണം

യഥാർത്ഥ പ്രതി തൃത്താല സ്വദേശിയാണെന്നും അദ്ധേഹം ഗൾഫിലെ ഒരു വ്യാപാരിയാണെന്നും തെളിയുകയും അദ്ധേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്ന വീഡിയോയും ഉണ്ടായിരിക്കെ അതേ പേരിലുള്ള പട്ടാമ്പി സ്വദേശിയായ മറ്റൊരാളുടെ ഫോട്ടോ ഇരുകൂട്ടരും ചേർന്ന് പ്രചരിപ്പിക്കുന്നു. മാന്യമായി കുടുംബ ജീവിതം നയിക്കുന്ന സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന ഈ പട്ടാമ്പി സ്വദേശിയുടെ ഫേസ് ബുക്ക് പ്രൊഫൈലോടു കൂടി പ്രചരിപ്പിക്കാനുള്ള കാരണം വ്യക്തമാണ്. അദ്ധേഹത്തിന്റെ പ്രൊഫൈലിൽ കവർ പേജിൽ എന്റെ ഫോട്ടോ ഉണ്ട്.

സംഘികളുടെ സ്കൂളിൽ

സംഘികളുടെ സ്കൂളിൽ

ലീഗുകാരെ നിങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഒരു തെറ്റും ചെയ്യാത്ത ഒരു സാധു മനുഷ്യന്റെ ജീവിതമാണ് നിങ്ങൾ തകർക്കുന്നത്. സംഘപരിവാരം ചെയ്യുന്നത് മനസിലാക്കാം, അവർ നുണകൾ കൊണ്ട് കെട്ടിപ്പടുത്ത രാഷട്രീയത്തിലൂടെ ജീവിക്കുന്ന ഫേക്കുകളാണ് കൂടുതലും. എന്നാൽ സ്വർഗത്തിലേക്കുള്ള സർട്ടിഫിക്കറ്റുമായി നടക്കുന്ന മുസ്ലിം ലീഗിലെ ചിലർ എന്നു മുതലാണ് സംഘികളുടെ സ്കൂളിൽ ചേർന്നത് ? പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച പ്രതി നിങ്ങളുടെ സംഘടനയായ കെ.എം.സി.സിയുടെ മെമ്പറോ, അല്ലെങ്കിൽ മറ്റേതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുടെ അംഗമോ ആയിക്കൊള്ളട്ടെ, അയാൾക്ക് കടുത്ത ശിക്ഷ കിട്ടണം.

ഇവർ നാടിന് ആപത്താണ്

ഇവർ നാടിന് ആപത്താണ്

ഇതു പോലുള്ളവർ നാടിന് ആപത്താണെന്നും, റേപ്പ് കേസിലെ പ്രതികൾക്ക് വേണ്ടി സംഘികളെപ്പോലെ സമരം ചെയ്യാൻ കേരളത്തിലെ ലീഗ് അടക്കമുള്ള ഒരു പാർട്ടിയും നിൽക്കില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം. എന്നാൽ പ്രതിയുടെ പേര് ഉള്ള മറ്റൊരാളെ ഉപയോഗിച്ച് എന്നെ ആക്രമിക്കുന്ന സൈബർ ലീഗിന്റെ "പോരാളികളെ", നിങ്ങൾക്കെന്താണ് വേണ്ടത്? തെരഞ്ഞെടുപ്പ് സമയത്ത് ഞാൻ തീവ്രവാദിയാണെന്ന് സംഘികൾ പറഞ്ഞപ്പോൾ, നിങ്ങളുടെ ചന്ദ്രികയിൽ മുഖപ്രസംഗം തന്നെ സംഘികൾക്കായി മാറ്റി വെച്ചു.

നേതൃത്വത്തോട് പുച്ഛം

നേതൃത്വത്തോട് പുച്ഛം

വ്യാജ പ്രചരണങ്ങളിലൂടെ എന്നെ ആക്രമിക്കുന്ന സൈബർ ലീഗുകാർ കുരക്കുമ്പോൾ മുസ്ലിം ലീഗിന്റെ നേതൃത്വത്തോട് പുഛം മാത്രം. മുഹമ്മദാലി ശിഹാബ് തങ്ങളെപ്പോലെയുള്ള ശക്തമായ നേതൃത്വത്തിനെ അഭാവം ലീഗിന്റെ പ്രവർത്തകരുടെ "മാന്യതയിലും", ഓൺലൈൻ സൈബർ വിംഗ് ഒരു 'തെമ്മാടിക്കൂട്ടത്തേപ്പോലെ' പെരുമാറുന്നതിലൂടെയും മനസിലാകുന്നു. ഏതായാലും സോഷ്യൽ മീഡിയയിൽ "സംഘ്-ലീഗ്" തെമ്മാടിക്കൂട്ടങ്ങൾ നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ ഞാനും, പട്ടാമ്പി സ്വദേശിയായ നിരപരാധിയും നിയമനടിപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഏതവനായാലും വെറുതെ വിടരുത്

ഏതവനായാലും വെറുതെ വിടരുത്

ബാലികയെ പീഡിപിച്ചവൻ ഏതുതരം കൊടിപിടിക്കുന്നവനായാലും വെറുതെ വിടരുത്. കൂട്ടത്തിൽ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ച പോലീസുകാരനും, ഇതിനു വേണ്ടി ഏതെങ്കിലും രാഷ്ട്രീയക്കാർ ഇടപെട്ടിട്ടുണ്ടെങ്കിൽ അവരും ശിക്ഷിക്കപ്പെടേണ്ടതുണ്ട് എന്നാണ് മുഹമ്മദ് മുഹസിൻ എം എൽ എ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്

നടി ഭാവനയ്ക്ക് നേരെ സൈബർ ആക്രമണം! ഒറ്റപ്പടം പോലും പുറത്ത് ഇറക്കില്ലെന്ന് ഭീഷണിനടി ഭാവനയ്ക്ക് നേരെ സൈബർ ആക്രമണം! ഒറ്റപ്പടം പോലും പുറത്ത് ഇറക്കില്ലെന്ന് ഭീഷണി

ശ്രീകണ്ഠൻ നായർ ശരിക്കും 'ശ്രീ കണ്ടം നായരാ'യി.. കാശ് മുടക്കി കണ്ടത്തിൽ ഓടിയവരുടെ കലിപ്പ് തീരുന്നില്ലശ്രീകണ്ഠൻ നായർ ശരിക്കും 'ശ്രീ കണ്ടം നായരാ'യി.. കാശ് മുടക്കി കണ്ടത്തിൽ ഓടിയവരുടെ കലിപ്പ് തീരുന്നില്ല

English summary
Edappal theatre Rape Case: Muhammed Muhsin MLA's facebook post about fake news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X