Get Updates
Get notified of breaking news, exclusive insights, and must-see stories!

എടപ്പാളില്‍ വാഹനാപകടം: കായികതാരങ്ങളടക്കം നാല് മരണം

എടപ്പാള്‍: മലപ്പുറം ജില്ലയിലെ എടപ്പാളിനടത്തുണ്ടായ വാഹനാപകടത്തില്‍ കായികതാരങ്ങളടക്കം നാല് പേര്‍ മരിച്ചു. എടപ്പാല്‍-പൊന്നാനി റോഡില്‍ ബിയ്യം ചെറിയ പാലത്തിനടത്ത് വച്ചാണ് അപകടം നടന്നത്.

അമല്‍ കൃഷ്ണ(15), സുധീഷ്(16), അതുല്‍, സേവ്യര്‍ എന്നിവരാണ് മരിച്ചത്. എറണാകുളം ജില്ലാ ഹാന്‍ഡ് ബോള്‍ ടീം അംഗങ്ങള്‍ സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍ പെട്ടത്. മരിച്ചവരെല്ലാം ഫോര്‍ട്ട് കൊച്ചി സ്വദേശികളാണ്.

Accident

സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ കോഴിക്കോട് നടന്ന മത്സരത്തില്‍ പങ്കെടുത്ത് എറണാകുളത്തേയ്ക്ക് മടങ്ങുകയായിരുന്നു ഇവര്‍. ഇതിനിടെയാണ് കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് നിയന്ത്രണം വിട്ടത്. വൈദ്യുതി പോസ്റ്റിലിടിച്ച കാര്‍ സമീപത്തുണ്ടായിരുന്ന മരത്തില്‍ തട്ടിയാണ് താഴ്ചയിലേയ്ക്ക് വീണത്.

പത്ത് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. രണ്ട് പേരെ തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലും നാല് പേരെ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

നവംബര്‍ 23 ന് രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ശക്തമായ മഴയും ഉണ്ടായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അപകടത്തില്‍ മരിച്ച സേവ്യര്‍ എടപ്പാല്‍ പഞ്ചായത്ത് ഓഫീസിലെ ക്ലര്‍ക്ക് ആണ്. ടീമിലെ അംഗമായ ബിജോയിയുടെ ബന്ധുവാണ് സേവ്യര്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+