പ്രതിയെ പിടികൂടാന്‍ സഹായിച്ച തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധം
മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ പ്രതിയെ പിടികൂടാന്‍ സഹായിച്ച തീയേറ്റര്‍ ഉടമയെ പോലീസ് ചെയ്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധം. പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല, വനിതാ കമ്മീഷന് അധ്യക്ഷ എം.സി.ജോസഫൈന്, മുന്‍ ഡി.ജി.പി.ടി.പി.സെന്‍കുമാര്‍, മലപ്പുറം ഡി സി സി പ്രസിഡണ്ട് അഡ്വ. വി വി പ്രകാശ് അടക്കമുള്ളവര്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് രംഗത്തെത്തിയത്.
ഇതോടെ എടപ്പാള്‍ നഗരത്തിനടുത്ത തിയേറ്ററില്‍ പത്തു വയസുകാരി പീഡനത്തിനിരയായ കേസിലെ അന്വേഷഷണ ഭാഗമായി തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതതില്‍ പോലീസ് പുലിവാലു പിടിച്ചു. അഭ്യന്തര വകുപ്പ് നിലവില്‍ വിമര്‍ശനത്തിന്റെ കൊടുമുടിയില്‍ നില്ക്കുന്ന ഘട്ടത്തിലാണ് പോലീസിനെ വീണ്ടും നാണക്കേടിലാക്കിയ അറസ്റ്റ് നടന്നത്.

അറസ്റ്റിലായ തീയേറ്റര്‍ ഉടമ എടപ്പാള്‍ ശാരദ ടാക്കീസ് ഉടമ ഇസി സതീശന് ജാമ്യത്തിലിറങ്ങി തിരിച്ചുപോകുന്നു
എടപ്പാള്‍ ശാരദ ടാക്കീസ് ഉടമ ഇ.സി.സതീശനെ അറസ്റ്റ് ചെയ്ത വാര്‍ത്ത പുറത്തവന്നതോടെ ആദ്യം പ്രതിഷേധവുമായി രംഗത്തുവന്നത് വനിതാ കമ്മീഷന് അധ്യക്ഷ എം.സി.ജോസഫൈനായിരുന്നു.പോലീസിനെ അതിരൂക്ഷമായാണ് ഇക്കാര്യത്തില്‍ അവര്‍ വിമര്‍ശിച്ചത്.തൊട്ടുപിന്നാലെ മുന്‍ ഡി.ജി.പി.ടി.പി.സെന്‍കുമാര്‍ രംഗത്തെത്തിയതോടെ ദൃശ്യമാധ്യമങ്ങള്‍ ചര്‍ച്ചകളിലേക്ക് നീങ്ങി. എല്ലാവരും പോലീസിന്റെ നടപടിക്കെതിരെ തിരിഞ്ഞതോടെ ചങ്ങരംകുളം സ്റ്റേഷനില്‍ നിന്ന് ജാമ്യം കൊടുത്ത് തടിയൂരി. പക്ഷെ പ്രമാദമായ കേസില്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടും അന്വേഷണം നടത്താതെ പ്രതിസ്ഥാനത്തുള്ള പോലീസിന്റെ മുഖം രക്ഷിക്കാനുള്ള നീക്കമാണ് കൂടുതല്‍ വികൃതമാക്കിയത്.
ഈ കേസില്‍ എസ്.ഐ സ്പെഷ്യല്‍ ബ്രാഞ്ച് പോലീസുകാരന് എന്നിവര്‍ സസ്പെന്ഷനിലു മാ ണ്. ദൃശ്യങ്ങള്‍ ചോലീസിനെ ഏല്‍പ്പിക്കാന്‍ കാലതാമസം വരുത്തിയെന്നാണ് തിയേറ്റര്‍ ഉടമക്കെതിരെ ഒരു കേസ്.അതാകട്ടെ ചൈല്‍ഡ് ലൈന്‍ കൈമാറിയ ദൃശ്യങ്ങള്‍ അന്വേഷണം നടത്താതെ പൂഴ്ത്തിവച്ച പോലീസിന്റെ മുഖം കാക്കാന്‍ മെനഞ്ഞതുമാണ്.
അത് പോലീസ് കരുതിയ പോലെ ലക്ഷ്യം കാണാതെ പാളിപ്പോവുകയും ചെയ്തു. കേസില്‍ റിമാന്റ് ലുള്ള പ്രതി തൃത്താല കാ കുന്നത്ത് മൊയ്തീന് കുട്ടിയെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണത്തിന് തയ്യാറാകാത്തതിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.
കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാന്‍ പോലും അന്വേഷണ സംഘം തയ്യാറായിട്ടില്ല. ഇയാളെ തിയേറ്ററില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നതാണ്.
എടപ്പാളിലെ തിയേറ്ററില്‍ ബാലിക പീഡനത്തിനിരയായ സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി അങ്ങേയറ്റം അപഹാസ്യമാണെന്ന് മലപ്പുറം ഡി സി സി പ്രസിഡണ്ട് അഡ്വ. വി വി പ്രകാശ്. പൊലീസിന്റെ വീഴ്ച മറച്ചുവെക്കുവാന്‍ നിരപരാധിയും നിയമം പാലിക്കുവാന്‍ ശ്രമിക്കുകയും ചെയ്ത തിയേറ്റര്‍ ഉടമയെ കരുവാക്കുകയാണ് പൊലീസ്.
Recommended Video

മാതൃകാപരമായ പ്രവര്‍ത്തനമാണ് തിയേറ്റര്‍ ഉടമ കാഴ്ചവെച്ചത്. പൊലീസിന്റെ ഇത്തരത്തിലുള്ള നടപടി ജനങ്ങള്‍ക്ക് നിയമ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുവാന്‍ മാത്രമേ ഇടയാക്കുകയുള്ളൂവെന്നും വി വി പ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications