കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിയെ പിടികൂടാന്‍ സഹായിച്ച തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധം

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ പ്രതിയെ പിടികൂടാന്‍ സഹായിച്ച തീയേറ്റര്‍ ഉടമയെ പോലീസ് ചെയ്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധം. പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല, വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍, മുന്‍ ഡി.ജി.പി.ടി.പി.സെന്‍കുമാര്‍, മലപ്പുറം ഡി സി സി പ്രസിഡണ്ട് അഡ്വ. വി വി പ്രകാശ് അടക്കമുള്ളവര്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് രംഗത്തെത്തിയത്.

ഇതോടെ എടപ്പാള്‍ നഗരത്തിനടുത്ത തിയേറ്ററില്‍ പത്തു വയസുകാരി പീഡനത്തിനിരയായ കേസിലെ അന്വേഷഷണ ഭാഗമായി തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതതില്‍ പോലീസ് പുലിവാലു പിടിച്ചു. അഭ്യന്തര വകുപ്പ് നിലവില്‍ വിമര്‍ശനത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് പോലീസിനെ വീണ്ടും നാണക്കേടിലാക്കിയ അറസ്റ്റ് നടന്നത്.

edappal

അറസ്റ്റിലായ തീയേറ്റര്‍ ഉടമ എടപ്പാള്‍ ശാരദ ടാക്കീസ് ഉടമ ഇസി സതീശന്‍ ജാമ്യത്തിലിറങ്ങി തിരിച്ചുപോകുന്നു

എടപ്പാള്‍ ശാരദ ടാക്കീസ് ഉടമ ഇ.സി.സതീശനെ അറസ്റ്റ് ചെയ്ത വാര്‍ത്ത പുറത്തവന്നതോടെ ആദ്യം പ്രതിഷേധവുമായി രംഗത്തുവന്നത് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനായിരുന്നു.പോലീസിനെ അതിരൂക്ഷമായാണ് ഇക്കാര്യത്തില്‍ അവര്‍ വിമര്‍ശിച്ചത്.തൊട്ടുപിന്നാലെ മുന്‍ ഡി.ജി.പി.ടി.പി.സെന്‍കുമാര്‍ രംഗത്തെത്തിയതോടെ ദൃശ്യമാധ്യമങ്ങള്‍ ചര്‍ച്ചകളിലേക്ക് നീങ്ങി. എല്ലാവരും പോലീസിന്റെ നടപടിക്കെതിരെ തിരിഞ്ഞതോടെ ചങ്ങരംകുളം സ്റ്റേഷനില്‍ നിന്ന് ജാമ്യം കൊടുത്ത് തടിയൂരി. പക്ഷെ പ്രമാദമായ കേസില്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടും അന്വേഷണം നടത്താതെ പ്രതിസ്ഥാനത്തുള്ള പോലീസിന്റെ മുഖം രക്ഷിക്കാനുള്ള നീക്കമാണ് കൂടുതല്‍ വികൃതമാക്കിയത്.

ഈ കേസില്‍ എസ്.ഐ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസുകാരന്‍ എന്നിവര്‍ സസ്‌പെന്‍ഷനിലു മാ ണ്. ദൃശ്യങ്ങള്‍ ചോലീസിനെ ഏല്‍പ്പിക്കാന്‍ കാലതാമസം വരുത്തിയെന്നാണ് തിയേറ്റര്‍ ഉടമക്കെതിരെ ഒരു കേസ്.അതാകട്ടെ ചൈല്‍ഡ് ലൈന്‍ കൈമാറിയ ദൃശ്യങ്ങള്‍ അന്വേഷണം നടത്താതെ പൂഴ്ത്തിവച്ച പോലീസിന്റെ മുഖം കാക്കാന്‍ മെനഞ്ഞതുമാണ്.


അത് പോലീസ് കരുതിയ പോലെ ലക്ഷ്യം കാണാതെ പാളിപ്പോവുകയും ചെയ്തു. കേസില്‍ റിമാന്റ് ലുള്ള പ്രതി തൃത്താല കാ കുന്നത്ത് മൊയ്തീന്‍ കുട്ടിയെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണത്തിന് തയ്യാറാകാത്തതിനെതിരെ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.

കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാന്‍ പോലും അന്വേഷണ സംഘം തയ്യാറായിട്ടില്ല. ഇയാളെ തിയേറ്ററില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നതാണ്.


എടപ്പാളിലെ തിയേറ്ററില്‍ ബാലിക പീഡനത്തിനിരയായ സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി അങ്ങേയറ്റം അപഹാസ്യമാണെന്ന് മലപ്പുറം ഡി സി സി പ്രസിഡണ്ട് അഡ്വ. വി വി പ്രകാശ്. പൊലീസിന്റെ വീഴ്ച മറച്ചുവെക്കുവാന്‍ നിരപരാധിയും നിയമം പാലിക്കുവാന്‍ ശ്രമിക്കുകയും ചെയ്ത തിയേറ്റര്‍ ഉടമയെ കരുവാക്കുകയാണ് പൊലീസ്.

Recommended Video

cmsvideo
മൊയ്‍തീൻ കുട്ടിയെ ന്യായീകരിച്ച് ഫേസ്ബുക് പോസ്റ്റ്, സംഭവം ഇങ്ങനെ | Oneindia Malayalam

മാതൃകാപരമായ പ്രവര്‍ത്തനമാണ് തിയേറ്റര്‍ ഉടമ കാഴ്ചവെച്ചത്. പൊലീസിന്റെ ഇത്തരത്തിലുള്ള നടപടി ജനങ്ങള്‍ക്ക് നിയമ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുവാന്‍ മാത്രമേ ഇടയാക്കുകയുള്ളൂവെന്നും വി വി പ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു.

English summary
edappal case-protest against the arrest of theatre owner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X