കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാണക്കേടിൽ നിന്ന് കരകയറാൻ കേരളാ പോലീസ്! എടപ്പാൾ തീയേറ്റർ പീഡനക്കേസ് ക്രൈംബ്രാഞ്ചിന്...

ഡിസിആർബി ഡിവൈഎസ്പി ഷാജി വർഗീസിനെ പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്.

  • By Desk
Google Oneindia Malayalam News

മലപ്പുറം: എടപ്പാൾ തീയേറ്റർ പീഡനക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കേസ് അന്വേഷണത്തിലും നടപടികളിലും പോലീസ് വീഴ്ച തുടർക്കഥയായതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇതിനുപുറമേ എടപ്പാളിലെ തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയിട്ടുമുണ്ട്. ഡിസിആർബി ഡിവൈഎസ്പി ഷാജി വർഗീസിനെ പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്.

edappalcctv

എടപ്പാൾ തീയേറ്റർ പീഡനക്കേസിൽ തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത നടപടി പോലീസിനും സർക്കാരിനുമെതിരെ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. പീഡനവിവരം അറിയിക്കാൻ വൈകിയെന്നും, ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും ആരോപിച്ചായിരുന്നു തീയേറ്റർ ഉടമയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് മിനിറ്റുകൾക്കം ഇദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

ഏഴ് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; ആദ്യരാത്രി 'വരൻ' പെണ്ണായി, വധു ഞെട്ടിത്തരിച്ചു..ഏഴ് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; ആദ്യരാത്രി 'വരൻ' പെണ്ണായി, വധു ഞെട്ടിത്തരിച്ചു..

തീയേറ്റർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നിയമപരമായ പാളിച്ചയില്ലെന്നാണ് ഡിവൈഎസ്പിയുടെയും എസ്പിയുടെ വിശദീകരണം. എന്നാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് തൃശൂർ റേഞ്ച് ഐജിയും റിപ്പോർട്ട് നൽകി. ഐജിയുടെ റിപ്പോർട്ട് നിയമോപദേശത്തിന് അയച്ചതിന് പിന്നാലെയാണ് ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിട്ടത്.

രണ്ട് പെൺകുട്ടികളുടെയും കാമുകൻ ഒരാൾ! കാമുകനോടൊപ്പം അടിച്ചുപൊളിക്കാൻ കോളേജ് വിദ്യാർത്ഥിനികൾ ചെയ്തത്!രണ്ട് പെൺകുട്ടികളുടെയും കാമുകൻ ഒരാൾ! കാമുകനോടൊപ്പം അടിച്ചുപൊളിക്കാൻ കോളേജ് വിദ്യാർത്ഥിനികൾ ചെയ്തത്!

English summary
edappal theatre rape; investigation handed over to crime branch.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X