അൽഷിഫ ആശുപത്രി അടച്ചുപൂട്ടുന്നു! വ്യാജ ചികിത്സയും ഓപ്പറേഷനും; മൂലക്കുരു ചികിത്സിക്കുന്ന യൂസഫ് സാഹിബ്
ഇടപ്പള്ളി അൽഷിഫ ആശുപത്രി ഉടമ ഷാജഹാൻ യൂസഫ് സാഹിബിന്റെ മെഡിക്കൽ വിദ്യാഭ്യാസ യോഗ്യതകളും, ചികിത്സാ രീതികളും അന്വേഷണിക്കണമെന്നാണ് ഐഎംഎ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊച്ചി: മൂലക്കുരുവിന് വ്യാജ ചികിത്സ നടത്തുവെന്ന് ആരോപണമുയർന്ന കൊച്ചി ഇടപ്പള്ളി അൽഷിഫ ആശുപത്രി ഉടൻ അടച്ചുപൂട്ടിയേക്കും. ആശുപത്രിക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനടക്കം രംഗത്ത് വന്നതോടെയാണ് അടച്ചുപൂട്ടാനുള്ള നീക്കങ്ങൾ നടക്കുന്നത്.
ഇടപ്പള്ളി അൽഷിഫ ആശുപത്രി ഉടമ ഷാജഹാൻ യൂസഫ് സാഹിബിന്റെ മെഡിക്കൽ വിദ്യാഭ്യാസ യോഗ്യതകളും, ചികിത്സാ രീതികളും അന്വേഷണിക്കണമെന്നാണ് ഐഎംഎ ആവശ്യപ്പെട്ടിരിക്കുന്നത്. ആശുപത്രി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും സമരരംഗത്തുണ്ട്. അതേസമയം, ആശുപത്രി അടച്ചുപൂട്ടുമെന്ന് ഷാജഹാൻ യൂസഫ് സാഹിബും വ്യക്തമാക്കിയിട്ടുണ്ട്. മൂലക്കുരു, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങൾക്കാണ് ഇടപ്പള്ളി അൽഷിഫയിൽ ചികിത്സ നടത്തിയിരുന്നത്.

ആകർഷിക്കാൻ...
പ്രമുഖ മാധ്യമങ്ങളിൽ ലക്ഷങ്ങൾ മുടക്കി പരസ്യം ചെയ്താണ് ഇടപ്പള്ളി അൽഷിഫ ആശുപത്രി സാന്നിദ്ധ്യമറിയിച്ചത്. മൂലക്കുരു, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങളാണ് ഇവിടെ ചികിത്സിച്ചിരുന്നത്.

ഡോക്ടർക്കെതിരെ...
ഇടപ്പള്ളി അൽഷിഫ ആശുപത്രി ഉടമ ഡോക്ടർ ഷാജഹാൻ യൂസഫ് സാഹിബിനെതിരെ നേരത്തെയും ആരോപണങ്ങളുയർന്നിരുന്നു.

സംശയം...
എന്നാൽ, ഷാജഹാൻ യൂസഫ് സാഹിബിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകവും സംശയം പ്രകടിപ്പിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്.

അന്വേഷണം..
ഷാജഹാന്റെ വിദ്യാഭ്യാസ രേഖകളിൽ കൃത്രിമം കണ്ടെത്തിയതിനെ തുടർന്നാണ് ഐഎംഎ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

മെഡിക്കൽ പഠനം...
1992ൽ ഷാജഹാൻ എസ്എസ്എൽസി പൂർത്തിയാക്കിയെന്നാണ് റഷ്യയിൽ നിന്ന് ലഭിച്ച മെഡിക്കൽ ബിരുദ രേഖകളിലുള്ളത്. എന്നാൽ ഹോമിയോ കൗൺസിലിൽ രജിസ്റ്റർ ചെയ്തത് പ്രകാരം അദ്ദേഹത്തിന് 1987ൽ ഹോമിയോ ബിരുദം ലഭിച്ചെന്നാണ് കാണിച്ചിരിക്കുന്നത്.

ഭീകരം...
മതിയായ വിദ്യാഭ്യാസ യോഗ്യതകളില്ലെന്ന് സംശയിക്കുന്നയാൾ മൂലക്കുരു അടക്കമുള്ള രോഗങ്ങൾക്ക് ചികിത്സ നടത്തുന്നതും ഓപ്പറേഷൻ ചെയ്യുന്നതും അപകടകരമാണെന്നാണ് ഐഎംഎ വിലയിരുത്തിയത്.

സമരവും...
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് ഐഎംഎ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ആശുപത്രിക്ക് മുന്നിൽ ബിജെപി സമരം ആരംഭിച്ചിട്ടുണ്ട്.

അടച്ചുപൂട്ടുന്നു....
സമരങ്ങളും പ്രക്ഷോഭങ്ങളും ശക്തമായതിനെ തുടർന്ന് ആശുപത്രി അടച്ചുപൂട്ടാനാണ് മാനേജ്മെന്റിന്റെ തീരുമാനം.












Click it and Unblock the Notifications