ഇടപ്പള്ളി-കളമശ്ശേരി കുരുക്കിൽ നിന്ന് രക്ഷപ്പെടാം; കളമശേരി എച്ച്എംടി-എൻഎഡി റോഡ് നവീകരണം ഉടൻ

കളമശ്ശേരി എച്ച്എംടി - എൻഎഡി ഡിഫൻസ് റോഡ് നവീകരണം ഫെബ്രുവരി ഒന്നിന് ആരംഭിക്കും. നിർമ്മാണം സമയബന്ധിതമായി നടത്തുമെന്ന് ഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ അറിയിച്ചു.റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും നവീകരണ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനുമായി ചേർന്ന യോഗത്തിന് നേതൃത്വം നൽകുകയായിരുന്നു മന്ത്രി.

നിർമ്മാണത്തിൽ സമയപരിധി കൃത്യമായ പാലിക്കണമെന്ന് നിർവഹണ ഏജൻസിയായ റോഡ്സ് ആൻ്റ് ബ്രിഡ്ജ് ഡെലവപ്പ്മെൻ്റ് കോർപറേഷൻ കേരള ലിമിറ്റഡിന് (ആർബിഡിസികെഎൽ) മന്ത്രി നിർദേശം നൽകി.
ആർബിഡിസികെഎൽ മുഖേന നടപ്പിലാക്കുന്ന റോഡ് നവീകരണ പ്രവൃത്തിയുടെ ഡിപിആർ നവംബർ 27നകം സമർപ്പിക്കണം. ഡിസംബർ മധ്യത്തോടെ സാങ്കേതികാനുമതി ലഭ്യമാക്കി 2027 ഫെബ്രുവരി ഒന്നിന് റോഡിൻ്റെ നവീകരണ പ്രവൃത്തി ആരംഭിക്കാനും യോഗത്തിൽ നിർദേശം നൽകി.

seaport-11781

റോഡിന്റെ അതീവ ശോച്യാവസ്ഥയിലുള്ള ഭാഗങ്ങളിൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ ബന്ധപ്പെട്ട ട്രാൻസ്പോർട്ട് ഏജൻസികൾക്ക് യോഗത്തിൽ നിർദ്ദേശം നൽകി. അടുത്ത ആഴ്ചയ്ക്കുള്ളിൽ താൽക്കാലിക അറ്റകുറ്റപ്പണികൾ ആരംഭിച്ചില്ലെങ്കിൽ റോഡിലൂടെയുള്ള ഭാരമേറിയ ട്രെയിലറുകളുടെ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ ജില്ലാ കളക്ടർ അറിയിച്ചു.

സീപോർട്ട്-എയർപോർട്ട് റോഡ് പ്രൊജക്ടിൻ്റെ രണ്ടാം ഘട്ടത്തിലെ നിർണായക ഭാഗമാണ് 2.7 കിമി വരുന്ന എച്ച്എംടി-എൻഎഡി റോഡ്. ഇരുമ്പനത്തെ നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന 25.7 കിലോമീറ്റർ നീളമുള്ള പ്രധാന പാതയായാണ് സീപോർട്ട്-എയർപോർട്ട് പദ്ധതി. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി വിഭാവനം ചെയ്തത്.

തെക്കൻ ഭാഗമായ ഇരുമ്പനത്ത് നിന്നും കളമേശേരിയിലേക്കുള്ള 11.3 കിമി 2003 ലാണ് തുറന്ന് നൽകിയത്. ബാക്കി വരുന്ന 14.3 കിമി ഭാഗം രണ്ട് പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടക്കുകയായിരുന്നു. ഭൂവിനിയോഗവും നിയമപ്രശ്നങ്ങളും കാരണമാണ് കാലതാമസം ഉണ്ടായത്.

പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ 61 കോടി അനുവദിച്ചിരുന്നു. ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ്, നേവൽ ആം ആർമമെന്റ് ഡിപ്പോ എന്നിവയിൽ നിന്നായി ഭൂമി ഏറ്റെടുക്കുന്നതിനായിരുന്നു ഇത്. കൂടാതെ എൻഎഡി-തുരുപ്പ് റോഡ് വീതികൂട്ടുന്നതിനും പ്രതിരോധ ചുറ്റുമതിൽ പണിയുന്നതിനും പ്രത്യേകം ഫണ്ടും സർക്കാർ അനുവദിച്ചിരുന്നു. നേരത്തേ തന്നെ ഭരണാനുമതി ലഭിക്കുകയും ഈ വർഷം ആദ്യത്തോടെ സ്ഥലം വൃത്തിയാക്കൽ ആരംഭിക്കുകയും ചെയ്തെങ്കിലും ഭരണമാറ്റവും ടെൻഡർ നടപടികളിൽ വന്ന കാലതാമസവും വീണ്ടും പദ്ധതി ഇഴയാൻ കാരണമായി.

എച്ച്എംടി-എൻഎഡി റോഡ് നവീകരണം പൂർത്തിയാകുകയും എയർപോർട്ട്-സീപോർട്ട് റോഡുമായി ബന്ധിപ്പിക്കുകയും ചെയ്താൽ വലിയ വാഹനങ്ങൾക്കുള്ള പ്രധാന ബൈപ്പാസ് ആയി പാത മാറും. ദേശീയപാത 544 ഇടപ്പള്ളി-കളമേശരി ഭാഗത്തെ ഗതാഗതക്കുരുക്കിനും വലിയ അളവിൽ പരിഹാരം കാണാൻ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma