ഇടപ്പള്ളിക്കാർക്ക് ആശ്വാസം: ദേശീയപാത മുറിച്ചുകടക്കാൻ പുതിയ പദ്ധതി..അടിപ്പാതയും പരിഗണനയിൽ?
പ്രതിഷേധങ്ങൾക്കൊടുവിൽ ഇടപ്പള്ളിക്കാർ ദേശീയപാത 66 മുറിച്ചുകടക്കാൻ ആശ്വാസ പദ്ധതിയുമായി ദേശീയപാത അതോറിറ്റി. ഇടപ്പള്ളിയേയും മരോട്ടിച്ചോട് മാർക്കറ്റ് പ്രദേശങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിയാണ് നടപ്പിലാക്കുക. എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ എംപി ഹൈബി ഈഡൻ അധ്യക്ഷനായ ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. മരോട്ടിച്ചോട്, ഇടപ്പള്ളി മാർക്കറ്റ് പരിസരത്ത് ദേശീയപാത 66 മുറിച്ചു കടക്കാനാകാൻ വഴിയില്ലാത്തതിൽ പ്രദേശവാസികൾ വലിയ പ്രതിഷേധം ഉയർത്തിയരുന്നു.
പരിഹാര നടപടികളുടെ ആദ്യപടിയായി വിശദമായ ഒരു സ്കെച്ച് ദേശീയ പാത അധികൃതർ തയാറാക്കും.ഈ സ്കെച്ചും മറ്റു രേഖകളും സഹിതം, പ്രദേശവാസികളുടെ സാനിധ്യത്തിൽ, മാർച്ച് 6 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഈ പ്രദേശം നേരിൽ പരിശോധിക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ടെന്നും ഹൈബി ഈഡൻ എംപി അറിയിച്ചു.ഈ സ്ഥലത്ത് റോഡിന്റെ ഇരുവശങ്ങളിലും രണ്ടു ചെറിയ കെട്ടിടഭാഗങ്ങൾ നിർമ്മിച്ച് അതിൽ നിന്ന് ലിഫ്റ്റ് വഴി മുകളിലേക്ക് പോകാനും ദേശീയ പാതയ്ക്ക് മുകളിൽ വെച്ച് അപകടരഹിതവും അനായാസകരമായ രീതിയിൽ റോഡ് മുറിച്ചുകടക്കാനും സാധ്യമാകുന്ന തരത്തിലാണ് പദ്ധതി ആലോചിക്കുന്നത്. പദ്ധതിക്ക് ലോകോത്തര നിലവാരം ഉറപ്പാക്കുകയും സുസ്ഥിരമാക്കുകയും ചെയ്യുന്നതിനായി പരിപാലനവും സൗന്ദര്യവും മെച്ചപ്പെടുത്താൻ സ്പോൺസർഷിപ്പുകളും പരസ്യ വരുമാനവും പ്രയോജനപ്പെടുത്താമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ഇതിനു പുറമെ ആകാശപ്പാത നിലവിൽ വരുമ്പോൾ പുതിയ ഹൈവേയ്ക്ക് അടിയിൽ കൂടി റോഡ് മുറിച്ചു കടക്കുന്നതിനായുള്ള ഒരു വഴിയും പരിഗണനയിലുണ്ട്. അതേസമയം അടിപ്പാതകൾ പലപ്പോഴും ഉപയോഗശൂന്യമാവുകയോ വെള്ളം കെട്ടിക്കിടന്ന് ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്യാമെന്ന ആശങ്ക യോഗത്തിൽ ഉയർന്നു.
ഓബ്റോണ്‍ മാളിന് സമീപം അടിപ്പാത-കം-ഫ്ലൈഓവർ നിർമ്മാണം ആരംഭിച്ചതോടെ നിലവിലുണ്ടായിരുന്ന സീബ്രാ ക്രോസിംഗുകളും സിഗ്നലുകളും നീക്കം ചെയ്തതാണ് പ്രതിസന്ധിക്ക് തുടക്കമിട്ടത്. ഇത് മരോട്ടിച്ചോടിലെയും ഇടപ്പള്ളിയിലെയും പ്രദേശവാസികളെ ഒറ്റപ്പെടുത്തി. പഴയ കാൽനട മേൽപ്പാലം പൊളിച്ച് നാലടി ഉയരമുള്ള കോൺക്രീറ്റ് സ്ലാബുകളും ഡ്രെയിനേജ് സംവിധാനങ്ങളും എൻഎച്ച്എഐ നിർമ്മിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി.ഇത് ഇടപ്പള്ളി, മരോട്ടിച്ചോട്, തൃക്കാക്കര ക്ഷേത്രം റോഡ് പ്രദേശങ്ങൾ തമ്മിലുള്ള ചരിത്രപരവും സാമൂഹികവുമായ ബന്ധങ്ങൾ ഇല്ലാതാക്കി.
കടുത്ത ദുരിതമാണ് പ്രദേശവാസികൾ നേരിട്ടതെന്ന് യോഗത്തിൽ പങ്കെടുത്ത ഉമ തോമസ് എംഎൽഎ പറഞ്ഞു.'നൂറുകണക്കിന് വാഹനങ്ങൾ ചീറിപ്പായുന്ന ഹൈവേയിലൂടെ കടന്നുപോകാനാണ് പ്രദേശവാസികൾ നിർബന്ധിതരായത്. അതല്ലെ്കിൽ റോഡിന്റെ മറുവശത്തെത്താൻ മാത്രം ഇടപ്പള്ളി ജംഗ്ഷനിലേക്ക് വലിയ ദൂരം ചുറ്റി സഞ്ചരിക്കേണ്ടി വരും.അധികാരികളുടെ ദീർഘവീക്ഷണമില്ലായ്മയാണിത്. ഇതിനെതിരെ മുമ്പ് വൻ പ്രതിഷേധങ്ങൾ നടന്നിരുന്നു', എംഎൽഎ പറഞ്ഞു.
ഈ വിഷയത്തിലുള്ള പരിഹാര നടപടികൾ ഇപ്പോൾ അതിവേഗത്തിലാണ്. എൻഎച്ച്എഐ നിർദ്ദിഷ്ട മേൽപ്പാലത്തിന്റെ വിശദമായ സാങ്കേതിക രൂപരേഖ തയ്യാറാക്കുകയാണ്. ഒരു സംയുക്ത സൈറ്റ് പരിശോധന വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കുമെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. ഈ പരിശോധനയിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രദേശവാസികളും പദ്ധതികൾ വിലയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര മുൻസിപ്പൽ കൗൺസിലർമാർ, സാങ്കേതിക വിദഗ്ധർ, പ്രതിഷേധ സമിതി നേതാക്കൾ എന്നിവരുപ്പെടെ നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന്‍ വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications