കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഡിറ്റ് ചെയ്ത് പുറത്തുവന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എഡിജിപി ശങ്കര്‍ റെഡ്ഡിയാണെന്ന് കോടിയേരി

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: എഡിറ്റ് ചെയ്ത് പുറത്ത് വന്ന ബിജു രമേശിന്റെ ശബ്ദരേഖയ്ക്ക് പിന്നില്‍ എഡിജിപി ശങ്കര്‍ റെഡ്ഡിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആന്ധ്രയിലെ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് ഈ എഡിജിപിയെന്നും കോടിയേരി പറഞ്ഞു.

എഡിറ്റ് ചെയ്ത സിഡിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സിഡിയിലെ മുഴുവന്‍ വിവരങ്ങളും പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

kodiyeri-balakrishnan

എസ്പി സുകേശനെ സര്‍ക്കാര്‍ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അദ്ദേഹത്തെ ഭയപ്പെടുത്തിയാണ് കെഎം മാണിക്ക് അമുകൂലമായ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അതുപോലെ നിശാന്തിനി ഐപിഎസിനെ ഭയപ്പെടുത്തിയാണ് കെ ബാബുവിന് അനുകൂലമായ റിപ്പോര്‍ട്ട് ഉണ്ടാക്കിയതെന്നും കോടിയേരി ആരോപിച്ചു.

ബാറുകള്‍ തുറക്കാമെന്ന് ഉറപ്പ് നല്‍കി എന്ന ആരോപണം അസംബന്ധമാണ്. ഈ ആരോപണവുമായി സിപിഎമ്മിന് യാതൊരു ബന്ധവുമില്ല. ഇടതുമുന്നണിയുടെ മധ്യനയം അധികാരത്തിലെത്തിയിട്ട് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.

English summary
Edited version of audio released by ADGP says kodiyeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X