കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീമതി ശോഭ.. എന്താണീ കണ്‍കറന്റ് ലിസ്റ്റ്? അത് പിണറായിയോട് ചോദിക്കൂ.. കൺകറന്റ് ലിസ്റ്റ് കോമഡി വൈറൽ!

  • By Anamika Nath
Google Oneindia Malayalam News

താൻ കാർ വാങ്ങിയത് മഞ്ഞൾ കൃഷി ചെയ്താണ് എന്ന് പറഞ്ഞത് ശോഭാ സുരേന്ദ്രന് ഭാവിയിൽ വൻ പണിയായി മാറിയിരുന്നു. സോഷ്യൽ മീഡിയയിൽ അതോടെ എതിരാളികൾ ശോഭാ സുരേന്ദ്രനെ മഞ്ഞൾ ശോഭ എന്ന് വിളിച്ച് പരിഹസിച്ച് തുടങ്ങി. ഇന്ന് രാവിലെ മുതൽ ശോഭാ സുരേന്ദ്രന് പുതിയ പേര് വീണിരിക്കുന്നു. കൺകറന്റ് ശോഭ എന്നാണ് സോഷ്യൽ മീഡിയ ഈ ബിജെപി നേതാവിന് നൽകിയിരിക്കുന്ന പുതിയ പേര്.

റിപ്പോർട്ടർ ടിവിയിലെ ചാനൽ ചർച്ചയിലെ ശോഭാ സുരേന്ദ്രന്റെ കണ്ടം വഴിയോട്ടമാണ് പുതിയ പേരിന് കാരണം. എന്താണ് കൺകറന്റ് ലിസ്റ്റ് എന്ന എഎ റഹീമിന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ ശോഭാ സുരേന്ദ്രൻ ഫോൺ കട്ട് ചെയ്ത് പോവുകയായിരുന്നു. ശോഭാ സുരേന്ദ്രന്റെ കൺകറന്റ് ലിസ്റ്റ് കോമഡിയാകട്ടെ സൈബർ ലോകത്ത് വൈറലാണ്. ചർച്ചയുടെ വിശദാംശങ്ങൾ ഇങ്ങനെ:

തമ്മിൽ കോർത്ത് ശോഭയും റഹീമും

തമ്മിൽ കോർത്ത് ശോഭയും റഹീമും

മതില്‍ പൊളിക്കാന്‍ ആരൊക്കെ എന്ന ചോദ്യമായിരുന്നു എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ച ചെയ്തത്. വനിതാ മതിലുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ രണ്ട് തവണയാണ് എഎ റഹീമും ശോഭാ സുരേന്ദ്രനും തമ്മില്‍ കോര്‍ത്തത്. സുപ്രീം കോടതിക്ക് കാര്യം മനസ്സിലായത് കൊണ്ടാണ് റിവ്യു പെറ്റീഷനുകള്‍ പരിഗണിക്കുന്നത് എന്ന് പറഞ്ഞ ശോഭാ സുരേന്ദ്രനോട് നാളെ സുപ്രീം കോടതി ശബരിമല വിധിയെ അനുകൂലിച്ച് തന്നെയാണ് വിധി പറയുന്നത് എങ്കില്‍ എന്താവും ബിജെപി നിലപാട് എന്ന് റഹീം ചോദിച്ചു.

ഇത് മൻ കീ ബാത്ത് അല്ല

ഇത് മൻ കീ ബാത്ത് അല്ല

എന്നാല്‍ ശോഭാ സുരേന്ദ്രന്‍ ഉത്തരം പറയാന്‍ തയ്യാറായില്ല. റഹീമിന്റെ ചോദ്യത്തിന് ഉത്തരം പറയാന്‍ സാധിക്കില്ലെന്നും അവതാരകന്റെ പണി റഹീം ഏറ്റെടുക്കേണ്ടതില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞൊഴിഞ്ഞു. ഇത് മന്‍ കീ ബാത്ത് അല്ലെന്നും പറയുന്നത് എല്ലാം കേട്ട് മിണ്ടാതിരിക്കാനാവില്ലെന്നും ചോദ്യങ്ങള്‍ വരുമ്പോള്‍ ഉത്തരം പറയേണ്ടി വരുമെന്നും റഹീം മറുപടി നല്‍കി.

ഉത്തരമില്ലാതെ ശോഭ

ഉത്തരമില്ലാതെ ശോഭ

വീണ്ടും റഹീം ചോദ്യമാവര്‍ത്തിച്ചുവെങ്കിലും സുപ്രീം കോടതി വിധി അയ്യപ്പ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നായിരുന്നു മറുപടി. അപ്പോഴും വിധി എതിരായാല്‍ എന്ത് ചെയ്യും എന്ന ചോദ്യത്തിന് മാത്രം മറുപടി വന്നില്ല. തുടര്‍ന്നാണ് കണ്‍കറന്റ് ലിസ്റ്റ് കോമഡി. പ്രധാനമന്ത്രി കേരളത്തിലെ ബിജെപി പ്രവര്‍ത്തകരോട് സംവദിച്ചപ്പോള്‍ എന്തുകൊണ്ട് ആരും ശബരിമല വിഷയം ചോദിച്ചില്ല എന്നായിരുന്നു അഭിലാഷിന്റെ ചോദ്യം.

ബിജെപിക്കാർ എന്തുകൊണ്ട് ചോദിച്ചില്ല

ബിജെപിക്കാർ എന്തുകൊണ്ട് ചോദിച്ചില്ല

കേന്ദ്രം ഇടപെടണെമെങ്കില്‍ കേരള നിയമസഭ പ്രമേയം പാസ്സാക്കി ആവശ്യപ്പെടണം എന്നായി ശോഭാ സുരേന്ദ്രന്‍. കേരളം ആവശ്യപ്പെട്ടാല്‍ ചെയ്യാം എന്ന് കേന്ദ്രം എന്തുകൊണ്ട് പറയുന്നില്ല എന്ന് അഭിലാഷ് ചോദിച്ചു. പത്തനംതിട്ടയിലെ ബിജെപി പ്രവര്‍ത്തകര്‍ എന്തുകൊണ്ടാണ് ഇക്കാര്യം പ്രധാനമന്ത്രിയോട് ചോദിക്കാതിരുന്നത് എന്നാണ് തനിക്ക് മനസ്സിലാകാത്തത് എന്ന് അഭിലാഷ് വീണ്ടും ആവര്‍ത്തിച്ചു.

തലയ്ക്ക് അകത്ത് ആൾത്താമസമുണ്ട്

തലയ്ക്ക് അകത്ത് ആൾത്താമസമുണ്ട്

അത് അഭിലാഷിന് മനസ്സിലാകില്ലെന്നും, അഭിലാഷ് അവതാരകന്‍ എന്നതിനപ്പുറം ബിജെപിയെ കൈകാര്യം ചെയ്ത് കളയാം എന്ന് കരുതിയാണ് ഇരിക്കുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. അങ്ങനെ ഉണ്ടെന്ന് തന്നെ വെച്ചോളൂ എന്നും ചോദ്യത്തിന് ഉത്തരം തരൂ എന്നും അഭിലാഷ് പറഞ്ഞു. പത്തനംതിട്ടയിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് അത്യാവശ്യം തലയ്ക്ക് അകത്ത് ആള്‍ത്താമസമുളളത് കൊണ്ടാണെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിന്റെ കൺകറന്റ് ലിസ്റ്റ്

കേരളത്തിന്റെ കൺകറന്റ് ലിസ്റ്റ്

കേരളത്തിന്റെ കണ്‍കറന്റ് ലിസ്റ്റില്‍ ഉളള കാര്യമാണ് എന്ന് ബിജെപിക്കാര്‍ക്ക് അറിയാം എന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞതോടെ അഭിലാഷ് അടക്കം സ്റ്റുഡിയോയില്‍ കൂട്ടച്ചിരിയായി. കേരളത്തിന്റെ കണ്‍കറന്റ് ലിസ്റ്റ് എന്നൊരു ലിസ്റ്റ് ഇല്ലെന്ന് അഭിലാഷ് പറഞ്ഞു. അതൊന്നും വകവെയ്ക്കാതെ ശോഭാ സുരേന്ദ്രന്‍ സംസാരം തുടര്‍ന്നു. അപ്പോഴാണ് എഎ റഹീം ചോദ്യവുമായി ഇടപെട്ടത്.

എന്താണ് ഈ കണ്‍കറന്റ് ലിസ്റ്റ്

എന്താണ് ഈ കണ്‍കറന്റ് ലിസ്റ്റ്

എന്താണ് ഈ കണ്‍കറന്റ് ലിസ്റ്റ് എന്നാണ് റഹിം ചോദിച്ചത്. അത് അറിയില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിക്കൂ എന്നായി ശോഭാ. നിങ്ങള്‍ ഈ ലിസ്റ്റിനെ കുറിച്ച് കുറേ നേരമായില്ലേ പറയുന്നു എന്നും തനിക്കറിയില്ല പറഞ്ഞ് തരൂ എന്നും റഹീം പറഞ്ഞു. കണ്‍കറന്റ് ലിസ്റ്റ് എന്തെന്ന് അറിയില്ലെങ്കില്‍ താങ്കള്‍ പൊതുസമൂഹത്തോട് മാപ്പ് ചോദിക്കണം എന്നായി ശോഭാ സുരേന്ദ്രന്‍.

റഹീമിന് ഉത്തരം പറയാനല്ല വന്നത്

റഹീമിന് ഉത്തരം പറയാനല്ല വന്നത്

ആ ലിസ്റ്റ് എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ എന്ന് റഹീം വീണ്ടും ചോദിച്ചു. നിങ്ങള്‍ വാചാലമായപ്പോള്‍ തന്നെ ഇതെന്താണെന്ന് നിങ്ങള്‍ക്ക് അറിയല്ലെന്ന് മനസ്സിലായെന്നും അതുകൊണ്ടാണ് ചോദിച്ചതെന്നും റഹീം പറഞ്ഞു. റഹീമിന്റെ ചോദ്യത്തിന് ഉത്തരം പറയാനല്ല താനീ ചര്‍ച്ചയില്‍ വന്നിട്ടുള്ളതെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ഫോൺ കട്ട് ചെയ്ത് ശോഭ

ഫോൺ കട്ട് ചെയ്ത് ശോഭ

റഹീം തന്നോട് കൂടുതല്‍ ചോദ്യമൊന്നും ചോദിക്കേണ്ട. ഒരു അവതാരകന്റെ റോള്‍ റഹീം ഏറ്റെടുക്കേണ്ട കാര്യമില്ല. ഇതൊരു ജനാധിപത്യപരമായ ചര്‍ച്ചയല്ലേ എന്ന് അഭിലാഷ് ഇടപെട്ട് സമാധാനപ്പെടുത്തി. ഈ ചര്‍ച്ചയില്‍ താന്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രേക്ഷകരോട് മാപ്പ് ചോദിച്ച് കൊണ്ട് ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങുകയാണ് എന്നും പറഞ്ഞ് ശോഭാ സുരേന്ദ്രന്‍ ഫോണ്‍ കട്ട് ചെയ്തു. ചര്‍ച്ചയുടെ ഈ ഭാഗത്തിന്റെ വീഡിയോ ആകട്ടെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വീഡിയോ

വൈറലായ വീഡിയോ കാണാം

English summary
Shobha Surendran VS AA Rahim in Editors Hour debate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X