കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രീട്ടീഷുകാരുടെ ഷൂസ് നക്കി സ്വാതത്ര സമരത്തെ ഒറ്റിയവരാണ് ആര്‍എസ്എസ്- കിടിലന്‍ മറുപടിയുമായി നികേഷ്

Google Oneindia Malayalam News

റേറ്റിങ്ങിന്റെ കാര്യത്തില്‍ മലയാളത്തിലെ മറ്റു ചാനലുകളുടെ അത്ര മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയകളിലും ട്രോളന്‍മാര്‍ക്കിടയിലും താരം റിപ്പോര്‍ട്ടര്‍ ടിവിയാണ്. ചര്‍ച്ചകളില്‍ വരുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് അവതാരകര്‍ നല്‍കുന്ന മറുപടികളാണ് റിപ്പോര്‍ട്ടര്‍ ചാനലിനെ സോഷ്യല്‍ മീഡിയയില്‍ താരമാക്കുന്നത്.

<strong>പിള്ള മിഠായിയും പേനയും; ശ്രീധരന്‍പിള്ളയുടെ ഏറ്റവും പുതിയ നിലപാടറിയാന്‍ ആപ്പ്, ചെന്നിത്തലക്കും ട്രോള്</strong>പിള്ള മിഠായിയും പേനയും; ശ്രീധരന്‍പിള്ളയുടെ ഏറ്റവും പുതിയ നിലപാടറിയാന്‍ ആപ്പ്, ചെന്നിത്തലക്കും ട്രോള്

നികേഷ് കുമാര്‍, അഭിലാഷ് മോഹന്‍, അപര്‍ണ സെന്‍ തുടങ്ങിയ അവതാരകരൊക്കെ ഒന്നിനൊന്ന് മികച്ച മറുപടിയാണ് പലഘട്ടത്തിലായി പലര്‍ക്കും നല്‍കിയിട്ടുള്ളത്. അവതാരകര്‍ അതിഥികളോട് ഇത്തരത്തില്‍ പെരുമാറുന്നത് ശരിയല്ല എന്ന് ചെറിയൊരു വിഭാഗം വിമര്‍ശനമായി ഉന്നയിക്കുന്നുണ്ടെങ്കിലും ബഹുപൂരിപക്ഷവുംം ഇത്തരം മറുപടികള്‍ക്ക് നിറഞ്ഞ കയ്യടിയാണ് നല്‍കുന്നത്.. ഇന്നലത്തെ ചര്‍ച്ചയില്‍ നികേഷ് കുമാറിന് മുന്നില്‍ പെട്ടുപോയത് ആര്‍എസ്എസ് നേതാവ് ആര്‍വി ബാബുവായിരുന്നു... വിശദാംശങ്ങള്‍ ഇങ്ങനെ..

ടിജി മോഹന്‍ദാസിന്

ടിജി മോഹന്‍ദാസിന്

മുമ്പ് നടന്നൊരു ചര്‍ച്ചയില്‍ ഇന്ത്യ ഹിന്ദുരാഷ്ട്രം തന്നെയാണെന്ന് വാദിച്ച ആര്‍എസ്എസ് സെദ്ധാന്തികന്‍ ടിജി മോഹന്‍ദാസിന് നികേഷ് കുമാര്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റ് ആയിരുന്നു.

ആ.. കോപ്പാണ്

ആ.. കോപ്പാണ്

ഇന്ത്യ ഹിന്ദു രാഷ്ട്രം തന്നെയാണെന്നുള്ള ടിജി മോഹന്‍ദാസിന്റെ വാദത്തിന് ' ആ.. കോപ്പാണ്' എന്നായിരുന്നു നികേഷ് കുമാറിന്റെ മറുപടി. ആ കോപ്പാണ് എന്ന നികേഷിന്റെ ഡയലോഗ് ട്രോളന്‍മാര്‍ക്കിടിയില്‍ തരംഗമായി മാറുന്നതാണ് പിന്നീട് നാം കണ്ടത്. ഇതേ തുടര്‍ന്ന് നികേഷിന്റെ ചിത്രം ട്രോള്‍ മീം ആയിപ്പോലും പിന്നീട് രൂപാന്തരപ്പെട്ടു.

ഇന്നലെ

ഇന്നലെ

ടിജി മോഹന്‍ദാസിന് നല്‍കിയ ആ മറുപടിക്ക് ശേഷം ഇന്നലെയാണ് നികേഷ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. ടിജി മോഹന്‍ദാസിനെ പോലെ ഇത്തവണയും ഒരു ആര്‍എസ്എസ് നേതാവിന് തന്നെയായിരുന്നു നികേഷിന്റെ വായില്‍ നിന്ന് ചുട്ടമറുപടി കേള്‍ക്കേണ്ടി വന്നത്.

കോടതി പരാമര്‍ശം

കോടതി പരാമര്‍ശം

ശബരിമല: കോടതി പരാമര്‍ശം സര്‍ക്കാറിനി തിരിച്ചടിയോ എന്ന വിഷയത്തിലായിരുന്നു ഇന്നലെ റിപ്പോര്‍ട്ടര്‍ ചാനലില്‍ നികേഷ് കുമാര്‍ നയിച്ച ചര്‍ച്ചയില്‍ ആനന്ദലവട്ടം ആനന്ദന്‍, ഡൊമനിക് പ്രസന്റേഷന്‍, ആര്‍വി ബാബു, ദേവസ്വം പിആര്‍ഒ എന്നിവരായിരുന്നു പങ്കെടുത്തത്.

ആര്‍വി ബാബു

ആര്‍വി ബാബു

ചര്‍ച്ച വാദവും പ്രതിവാദങ്ങളുമായി പുരോഗമിച്ചുകൊണ്ടിരിക്കേയാണ് സന്നിധാനത്ത് സമരം നടത്തേണ്ട ആവശ്യം എന്താണെന്ന ചേദ്യം നികേഷ് ആര്‍എസ്എസ് നേതാവിനോട് ചോദിക്കുന്നത്. രഹ്നഫാത്തിമ എന്ന ആക്ടിവിസ്റ്റിനെ അവിടെ കൊണ്ടുവന്നതോടെയായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത് എന്നായിരുന്നു ആര്‍വി ബാബുവിന്റെ മറുപടി.

സന്നിധാനത്ത്

സന്നിധാനത്ത്

സന്നിധാനത്ത് ഇത്തരത്തില്‍ പ്രതിഷേധം കൊണ്ടുവന്നതില്‍ സര്‍ക്കാറിനാണ് പൂര്‍ണ്ണ ഉത്തരവാദിത്വം. സാവാകാശ ഹര്‍ജി പരിഗണിക്കുന്നത് വരെ വിധി നടപ്പിലാക്കില്ല എന്ന നിലപാട് സര്‍ക്കാര്‍ എടുക്കണം എന്നും വ്യക്തമാക്കിയ ആര്‍വി ബാബു സന്നിധാനത്തെ നിയന്ത്രണങ്ങള്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് പിആര്‍ഓക്കെതിരേയും ആഞ്ഞടിച്ചു.

എന്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

എന്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

ആരോപണത്തിന് ദേവസ്വം ബോര്‍ഡ് പിആര്‍ഒ മറുപടി നല്‍കികൊണ്ടിരിക്കെ ബാബു വീണ്ടും ചര്‍ച്ചയില്‍ ഇടപെട്ടു. കഴിഞ്ഞ ദിവസം സന്നിധാനത്ത് ശരണം വിളിച്ച രാജേഷിനെ എന്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത് എന്നായിരുന്നു ബാബുവിന്റെ ചോദ്യം.

അയപ്പനെ ഉറക്കിയ ശേഷം

അയപ്പനെ ഉറക്കിയ ശേഷം

ഇതിന് നികേഷ് കുമാര്‍ നല്‍കിയ മറുപടി ഇങ്ങനെ. 'അയപ്പനെ ഉറക്കിയ ശേഷം ശരണം വിളിക്കുന്നത് എന്ത് ആചാരമാണ്'. രാത്രിയൊക്കെ അയ്യപ്പന്‍മാര്‍ മലകയറുമെന്നും അപ്പോഴൊക്കെ ശരണം വിളിക്കും നികേഷിന് ശബരിമലയിലെ ആചാരണങ്ങളെക്കുറിച്ച് ഒരുചുക്കും അറിയില്ലെന്നായിരുന്നു ബാബുവിന്റെ മറുപടി.

മാധ്യമങ്ങള്‍ കണ്ടതാണ്

മാധ്യമങ്ങള്‍ കണ്ടതാണ്

പോലീസിന്റെ തല്ല് കിട്ടില്ല എന്നുറപ്പുള്ളത് കൊണ്ട് മാത്രമാണ് നിങ്ങള്‍ അവിടെ സമരം ചെയ്യുന്നത്. അല്ലാത്തിടത്തായിരുന്നെങ്കില്‍ നിങ്ങളുടെ ധൈര്യമൊക്കെ കഴിഞ്ഞ മുന്നാല് പതിറ്റാണ്ടായി മാധ്യമങ്ങള്‍ കണ്ടതാണ് എന്നായി നികേഷ്.

 മാധ്യമപ്രവര്‍ത്തകര്‍

മാധ്യമപ്രവര്‍ത്തകര്‍

അപ്പോള്‍ കുനിയാന്‍ പറഞ്ഞപ്പോള്‍ ഇഴഞ്ഞുവന്നവരാണ് നികേഷിന്റെ വര്‍ഗ്ഗത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകര്‍. ആര്‍എസ്എസിന്റെ ചരിത്രം അതല്ല എന്ന് ബാബു തിരിച്ചടിച്ചു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുന്നു നികേഷിന്റെ കിടിലന്‍ മറുപടി വരുന്നത്.

ആര്‍എസിഎസിന്റെ ചരിത്രം..

ആര്‍എസിഎസിന്റെ ചരിത്രം..

ആര്‍എസിഎസിന്റെ ചരിത്രം.. എന്താണ്.. ഷൂസ് നക്കിയ ചരിത്രം.. ബ്രീട്ടീഷുകാരന്റെ ഷൂശ് നക്കിയ ചരിത്രം. മാപ്പെഴുതിക്കൊടുത്ത് ഇന്ത്യന്‍ സ്വാതന്ത്ര സമരത്തെ വഞ്ചിച്ച ചരിത്രമാണ് എന്നായിരുന്നു നികേഷിന്റെ മറുപടി.. ഇതോടെ കമ്യൂണിസ്റ്റുകാരുടെ ചരിത്രം പറഞ്ഞ് ബാബു തിരിച്ചടിച്ചതോടെ രംഗം മുറുകിയെങ്കിലും നികേഷ് ഉടന്‍ തന്നെ ഡൊമനിക് പ്രസന്റേഷനിലേക്ക് ചര്‍ച്ചയെ വഴിതിരിച്ചു വിടുകയായിരുന്നു,

രാഹുല്‍ ഈശ്വരിന്

രാഹുല്‍ ഈശ്വരിന്

കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വരിന് അപര്‍ണാ സെന്നില്‍ നിന്നും ഇതേപോലുള്ള മറപടി കിട്ടിയിരുന്നു. അപര്‍ണയുടേയും തന്റെയും അമ്മയാകാനുളള പ്രായമുളള വ്യക്തിയാണ് ശശികല ടീച്ചര്‍. ഒന്നുകില്‍ ശ്രീമതി ശശികല എന്ന് വിളിക്കുക, അല്ലെങ്കില്‍ ശശികല ടീച്ചര്‍ എന്ന് വിളിക്കുക. ആദരവില്ലാതെ ഏതൊരു സ്ത്രീയേയും അഭിസംബോധന ചെയ്യുന്നത് ശരിയല്ല എന്നും രാഹുല്‍ ഈശ്വര്‍ പറയുകയുണ്ടായി.

വര്‍ഗീയ വിഷം വിളമ്പുന്ന

വര്‍ഗീയ വിഷം വിളമ്പുന്ന

അത് മാധ്യമധര്‍മ്മം അല്ലെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. ശേഷം സംസാരം തുടര്‍ന്ന രാഹുല്‍ ഈശ്വറിനെ അവതാരക തടയുകയും തനിക്ക് അതിന് മറുപടിയുണ്ടെന്നും പറഞ്ഞു. വര്‍ഗീയ വിഷം വിളമ്പുന്ന, ഈ നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരാളെ അത്രയധികം ബഹുമാനത്തോടെ അഭിസംബോധന ചെയ്യാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ട് എന്നാണ് മുഖത്തടിച്ചത് പോലെ അപര്‍ണ മറുപടി നല്‍കിയത്.

വീഡിയോ

നികേഷ് കുമാര്‍ VS ആര്‍വി ബാബു

വീഡിയോ

രാഹുല്‍ ഈശ്വര്‍ VS അപര്‍ണാ സെന്‍

English summary
editors hour rv babu vs anchor nikesh kumar -video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X