കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികള്‍ക്കായി ഗ്രാസ്പ് ആപ്പും വെബ്ബ്‌സൈറ്റും; കുട്ടികളുടെ ഹൃദയം കവര്‍ന്ന് ശശി തരൂര്‍

Google Oneindia Malayalam News

തിരുവനന്തപുരം: എഡ്യുടെക്കിന്റെ നൂതന സംരംഭമായ കുട്ടികള്‍ക്ക് വേണ്ടിയുള്ള മൊബൈല്‍ ആപ്പും വെബ്ബ്‌സൈറ്റും ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് അപ്പോളോ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ ഡോ. ശശി തരൂരാണ് ഗ്രാസ്പ് എന്ന് പേരിട്ടിരിക്കുന്ന വെബ്ബ്‌സൈറ്റിന്റെയും ആപ്ലിക്കേഷന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.

പരിപാടിയോട് അനുബന്ധിച്ച് ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച ക്വിസ് പ്രോഗാമില്‍ 45ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എംഇഎസ് പ്രസിഡന്റും പ്രശസ്ത ന്യൂറോളജിസ്റ്റുമായ ഡോ ഫസല്‍ ഗഫൂറായിരുന്നു ക്വിസ് മാസ്റ്റര്‍. രണ്ട് മണിയോടെ ആരംഭിച്ച പരിപാടിയ്ക്കിടെ വേദിയിലെത്തിയ ശശി തരൂര്‍ ക്വിസ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ആറ് ടീമുകളാണ് ഫൈനലിലെത്തിയത്.

dr-fazalgafoor

ക്വിസ് മത്സരത്തിന് ശേഷമായിരുന്നു ഗ്രാസ്പ് മൊബൈല്‍ ആപ്ലിക്കേഷന്റെയും കുട്ടികള്‍ക്കുള്ള വെബ്ബ്‌സൈറ്റിന്റെയും ഉദ്ഘാടന ചടങ്ങുകള്‍. ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ സര്‍വ്വോദയ വിദ്യാലത്തിലെയും അവസാന റൗണ്ട് വരെ പൊരുതിയ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

English summary
Edu tech launches mobile app and website for children. Dr Sasi Tharur inaugurated the mobile app and website for students at a function in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X