കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഠിപ്പ് മുടക്ക് പ്രഖ്യാപിക്കാന്‍ പിസി വിഷ്ണുനാഥിന് എന്ത് അവകാശം? രക്ഷിതാക്കള്‍ ഹൈക്കോടതിയിലേക്ക്

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: സ്‌കൂളില്‍ പഠിപ്പ് മുടക്ക് പ്രഖ്യാപിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറിക്കെന്ത് അവകാശം. മുന്‍ എംഎല്‍എ പിസി വിഷ്ണുനാഥിനെതിരെ തിരുവനന്തപുരം തട്ടത്തുമല സ്‌കൂളിലെ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുന്നു.

സ്വാശ്രയസമരത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തതിനെതിരെയാണ് കോടതിയെ സമീപിക്കുന്നത്. വിദ്യാര്‍ഥി സംഘടനകള്‍ സ്‌കൂളുകളില്‍ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്യുന്നത് മനസ്സിലാക്കാനാകും. എന്നാല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ വിഷ്ണുനാഥ് എങ്ങിനെ സമരത്തിന് ആഹ്വാനം ചെയ്യുമെന്നാണ് ചോദ്യം.

pc-vishnunath

പിസി വിഷ്ണുനാഥിന്റെ ലെറ്റര്‍ പാഡിലാണ് പഠിപ്പ് മുടക്കാന്‍ ആഹ്വാനം ചെയ്ത് റിലീസ് ഇറക്കിയത്. ഇത് ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനമാണെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സ്‌കൂളുകളില്‍ രാഷ്ട്രീയം പാടില്ലെന്ന് 1996 ല്‍ ജസ്റ്റിസ് കെഎസ് രാധാകൃഷ്ണന്‍ ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരാണ് പഠിപ്പ് മുടക്കിനുള്ള ആഹ്വാനം.

പിസി വിഷ്ണുനാഥിനെതിരെ കോടതിയലക്ഷ്യത്തിന് ഹര്‍ജി നല്‍കുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. വിദ്യാര്‍ത്ഥി സംഘടനകള്‍ പടിപ്പ് മുടക്കിന് ആഹ്വാനം ചെയ്യുന്നത് പോട്ടെന്ന് വയ്ക്കാം. പക്ഷെ ഇത് അനുവദിക്കാനാവില്ല. നാളെ മറ്റുരാഷ്ട്രീയ പാര്‍ട്ടികളും പഠിപ്പ് മുടക്ക് അടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂളുകള്‍ വേദിയാക്കുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Education bandh parents may give petition against PC Vishnunath.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X