കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം ഇഫ്താര്‍ പാര്‍ട്ടിക്ക് വകുപ്പില്‍ നിന്ന് പണംപിരിച്ച മന്ത്രിയെ കാണണോ...

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഏറ്റവും അധികം വിവാദങ്ങളുണ്ടാക്കിയത് ഏത് വകുപ്പാണെന്ന് ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം... കണ്ണുംപൂട്ടി പറയാം അത് വിദ്യാഭ്യാസ വകുപ്പാണെന്ന്.

പച്ച ബ്ലൗസും, പ്ലസ്ടുവും എന്ന് വേണ്ട, എന്ത് വിവാദമുണ്ടായാലും അതില്‍ വിദ്യാഭ്യാസ വകുപ്പിന് ഒരു പങ്കുണ്ടെന്ന സ്ഥിതിയായി. ഇപ്പോഴിതാ പുതിയൊരു വിവാദം.

വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് നടത്തിയ ഇഫ്താര്‍ വിരുന്നാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മന്ത്രി നടത്തിയ ഇഫ്താര്‍ പാര്‍ട്ടിക്ക് വേണ്ടി വിദ്യഭ്യാസ വകുപ്പിന് കീഴിലെ സ്ഥാപനങ്ങളില്‍ നിന്ന് പണം പിരിച്ചു എന്നാണ് ആരോപണം. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.

PK Abdurabb

2014 ജൂലായ് 10 ന് നടത്തിയ ഇഫ്താര്‍ വിരുന്നാണ് വിവാദത്തിലായിരിക്കുന്നത്. തിരുവനന്തപുരത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ വച്ചായിരുന്നു പരിപാടി. കേരള രാഷ്ട്രീയത്തിലെ പ്രമുഖരെല്ലാം തന്നെ അന്നത്തെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു.

രണ്ടര ലക്ഷം രൂപയാണ് വിദ്യാഭ്യാസ വകുപ്പ് അതിന് കീഴിലുള്ള വിവധ സ്ഥാപനങ്ങളില്‍ നിന്ന് പിരിച്ചെടുത്തതത്രെ. എന്നാല്‍ ഇഫ്താര്‍ വിരുന്നിന്റെ പേരിലായിരുന്നില്ല പണപ്പിരിവ്. വിദ്യഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന്റെ ചെലവിലേക്ക് എന്ന് പറഞ്ഞായിരുന്നത്രെ പണം പിരിച്ചത്. പക്ഷേ ഈ ദിവസം ഇങ്ങനെ ഒരു യോഗം നടന്നിട്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍, കേരള സ്‌റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍, എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, സി ആപ്റ്റ്, കേരള സ്റ്റേറ്റ് ലിറ്റററി മിഷന്‍ എന്നിവരില്‍ നിന്നാണ് പണം പിരിച്ചതെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ട്. ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടറാണ് ഇത് സംബന്ധിച്ച് വിവധ സ്ഥാപനങ്ങള്‍ക്ക് കത്തയച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

English summary
Education Department collected money from institutions for minister's Iftar Party: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X