കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം; ഓണപരീക്ഷ ഒഴിവാക്കിയേക്കും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഓണപരീക്ഷ ഒഴിവാക്കിയേക്കുമെന്ന് സൂചന. ഓണാവധി കഴിഞ്ഞ് 31ന് പരീക്ഷ നടത്താനായിരുന്ന തീരുമാനം. ഇതിനുപകരം ക്ലാസ് തുടങ്ങുവാനുള്ള നിര്‍ദ്ദേശമാണ് പൊതുവിദ്യാഭ്യാസ ,ഹയര്‍സെക്കന്‍ഡറി വകുപ്പുകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഓണപരീക്ഷ ഒഴിവാക്കി ഡിസംബറില്‍ അര്‍ധവാര്‍ഷിക പരീക്ഷ മാത്രം നടത്താനാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. കൂടാതെ പ്രളയക്കെടുതിയില്‍ അനുഭവിച്ച കുട്ടികള്‍ക്ക് കൗണ്‍സലിങ്ങ് നടത്തുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

onam exam

പ്രളയത്തെത്തതുടര്‍ന്ന് പല സ്‌ക്കൂളുകളും ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റുകയായിരുന്നു. അതുകൊണ്ടുതന്നെ സ്‌ക്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകങ്ങള്‍ നഷ്ടപെടുകയും,പരീക്ഷ നടത്തിപ്പിന് ആവശ്യമായ പാഠഭാഗങ്ങള്‍ സ്‌ക്കൂളുകളില്‍ പഠിപ്പിച്ചു തീരാത്ത സാഹചര്യത്തിലുമാണ് ഓണപരീക്ഷ മാറ്റിവെക്കാന്‍ ആലോചിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ഈ മാസം 29ന് ചേരുന്ന ഉന്നതതലയോഗത്തില്‍ ഇക്കാര്യത്തെക്കുറിച്ച് തീരുമാനമെടുക്കും. ഓണം, ക്രിസ്തുമസ് പരീക്ഷകള്‍ നടത്തുന്നത് അധിക ചെലവാണെന്ന വിലയിരുത്തലും സര്‍ക്കാരിനുണ്ട്‌.

English summary
education department May abandon Onam exam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X