കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികള്‍ക്കും അമ്മമാര്‍ക്കും ആശ്വാസം! മുടി പിന്നിയിടുന്നത് നിര്‍ബന്ധമാക്കരുതെന്ന് ഉത്തരവ്

പെണ്‍കുട്ടികള്‍ മുടി രണ്ടായി പിന്നിയിടണമെന്ന നിര്‍ദേശം സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കരുതെന്ന് 2016ല്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

Google Oneindia Malayalam News

തിരുവനന്തപുരം: കാസര്‍കോട് ചീമേനി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പിഎസ് അല്‍ഷയുടെ പോരാട്ടം ഒടുവില്‍ ഫലം കണ്ടു. ചില സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിനികള്‍ നിര്‍ബന്ധമായും മുടി പിന്നിയിടണമെന്ന നിയമം പിന്‍വലിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് ഇങ്ങനെ ഉത്തരവിട്ടിരിക്കുന്നത്.

രാവിലെ കുളിച്ച ശേഷം നനഞ്ഞ മുടി രണ്ടായി പിന്നിയിടുന്നത് മുടിയുടെ വളര്‍ച്ചയെയും നിലനില്‍പ്പിനെയും ബാധിക്കുമെന്നും, മറ്റു ബുദ്ധിമുട്ടുകളുണ്ടാക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് ചീമേനി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അല്‍ഷ സംസ്ഥാന ബാലവാകാശ കമ്മീഷന് പരാതി നല്‍കുന്നത്. തുടര്‍ന്ന് പെണ്‍കുട്ടികള്‍ മുടി രണ്ടായി പിന്നിയിടണമെന്ന നിര്‍ദേശം സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കരുതെന്ന് 2016ല്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

girls

ബാലാവകാശ കമ്മീഷന്‍ നിര്‍ദേശ പ്രകാരം ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് ഇതുസംബന്ധിച്ച് മുന്‍പ് ഉത്തരവിട്ടിരുന്നെങ്കിലും, പൊതുവിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ ഇപ്പോഴാണ് തീരുമാനമെടുക്കുന്നത്. മുടി ഒതുക്കിക്കെട്ടാന്‍ സ്‌കൂളിന് ആവശ്യപ്പെടാമെങ്കിലും മാനസികപരമായും ആരോഗ്യപരമായും ദോഷമുണ്ടാക്കുന്ന രീതിയില്‍ മുടി രണ്ടായി പിരിച്ചുകെട്ടണമെന്ന് അദ്ധ്യാപകരോ മാനേജ്‌മെന്റോ നിര്‍ബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്.

student

രാവിലെ കുളിച്ചു കഴിഞ്ഞ് നനഞ്ഞ മുടി രണ്ടായി പിരിച്ചു കെട്ടുന്നത് വിഷമകരമായ കാര്യമാണെന്നാണ് ഭൂരിപക്ഷം വിദ്യാര്‍ത്ഥിനികളുടെയും അഭിപ്രായം. രാവിലെ സ്‌കൂളിലേക്ക് പോകുന്ന പെണ്‍കുട്ടികളുടെ മുടി പിരിച്ചുകെട്ടുന്ന അമ്മമാര്‍ക്കും വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് ആശ്വാസകരമാണ്.

English summary
Education department orders that Crossed hair is not must in schools.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X