കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരമിക്കുന്നതിന് 1 മണിക്കൂര്‍ മുന്‍പ് പ്രൊഫസറെ വിദ്യഭ്യാസമന്ത്രി പ്രിന്‍സിപ്പാളാക്കി, എന്തിന്?

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാരുകള്‍ മാറുന്നതിന് അനുസരിച്ച് ഇഷ്ടക്കാര്‍ക്ക് സ്ഥാനക്കയറ്റം കിട്ടുന്നതും ആവശ്യക്കാര്‍ക്ക് സ്ഥലംമാറ്റം കിട്ടുന്നതും ഒന്നും കേരളത്തില്‍ പുതുമയുള്ള കാര്യമൊന്നുമല്ല. കേരളത്തില്‍ മാത്രമല്ല, എല്ലായിടത്തും സ്ഥിതി ഇങ്ങനെയൊക്കെ തന്നെയാണ്. എന്നാല്‍, വിരമിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കേ ഒരു അധ്യാപകന് സ്ഥാനക്കയറ്റം നല്‍കി പ്രിന്‍സിപ്പാളാക്കിയാല്‍, അതിലെ ധാര്‍മികത എന്താണ് എന്ന് ആളുകള്‍ ചോദിച്ചുപോയാല്‍ തെറ്റ് പറയാന്‍ കഴിയുമോ.

<strong>കേരളത്തിലെ ഏറ്റവും നല്ല എംഎല്‍എ ആര്... തോമസ് ഐസക് അന്ന് പറഞ്ഞത് ഇന്ന് വൈറലാകുന്നു!</strong>കേരളത്തിലെ ഏറ്റവും നല്ല എംഎല്‍എ ആര്... തോമസ് ഐസക് അന്ന് പറഞ്ഞത് ഇന്ന് വൈറലാകുന്നു!

സി പി എം അനുകൂല അധ്യാപക സംഘടനയായ കെ ജി ഒ എയുടെ സംസ്ഥാന സെക്രട്ടറി പ്രൊഫ. ശശികുമാറിനെ വിരമിക്കുന്നതിന് തൊട്ടുമുമ്പ് പ്രിന്‍സിപ്പാളാക്കി പ്രമോഷന്‍ നല്‍കിയ എല്‍ ഡി എഫ് സര്‍ക്കാരിന്റെ നടപടിയാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ഇടത് അധ്യാപക സംഘടനാ നേതാവ് മാത്രമല്ല, വിദ്യഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്ര നാഥിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് പ്രൊഫ. ശശികുമാര്‍ എന്നാണ് അറിയുന്നത്.

cravindranath-

ഒരു മണിക്കൂര്‍ നേരം മാത്രം പ്രിന്‍സിപ്പാളായി ഇരുന്ന് വിരമിച്ചത് കൊണ്ട് സി ശശികുമാറിന് എന്താണ് നേട്ടം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നവര്‍ ചോദിക്കുന്നത്. പ്രൊഫസറായി റിട്ടയര്‍ ചെയ്യുമ്പോള്‍ കിട്ടുന്നതിലും കൂടുതല്‍ പെന്‍ഷന്‍ കിട്ടുമെന്ന് ഒരു കൂട്ടര്‍. അല്ല സ്വന്തം പ്രൊഫൈലില്‍ റിട്ട. പ്രിന്‍സിപ്പാള്‍ എന്ന് ചേര്‍ക്കാമെന്ന് മറ്റൊരു കൂട്ടര്‍. ഇത് രണ്ടും മെച്ചമാണ് എന്നത് സത്യം. എന്നാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് എന്ത് മെച്ചമാണ് ഇത് കൊണ്ട് കിട്ടുക എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല.

കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറായ ശശികുമാറിനെ ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറങില്‍ പ്രിന്‍സിപ്പാളാക്കി നിയമിച്ചത്. സ്ഥാനമേറ്റെടുത്തതിന് പിന്നാലെ വൈകുന്നേരം അഞ്ച് മണിക്ക് അദ്ദേഹം വിരമിക്കുകയും ചെയ്തു. ഖജനാവ് കാലിയാണെന്ന് പരാതി പറയുകയും, ചെലവ് ചുരുക്കുമെന്ന് ഗീര്‍വാണം വിടുകയും ചെയ്യുന്ന ഒരു സര്‍ക്കാരാണ് സ്വന്തക്കാരന് വേണ്ടി ഇങ്ങനെ ചെയ്തത് എന്നതാണ് രസകരം.

English summary
KGOA state secretary prof. C Sasikumar got promotion for one hour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X