പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുന്നു; എങ്ങും മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര :പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുന്നു, എങ്ങും മാസ്റ്റര്‍ പ്ലാന്‍ പ്രകാശനംമുക്കോലഭാഗം ജെ.ബി സ്‌കൂള്‍ മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം വാര്‍ഡ് മെമ്പല്‍ നഫ്‌സല്‍ എന്‍.പി.എം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ടി.എന്‍ അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന്‍ സി.കെ യൂസുഫ് മാസ്റ്റര്‍ പ്ലാന്‍ വിശദീകരിച്ചു. എം. ഇസ്മായില്‍, സി.കെ ജംഷത്ത്, സിപി ശ്രീജ സംസാരിച്ചു.

സംസ്ഥാന ബഡ്‌സ് സ്‌കൂൾ കലോത്സവം: കണ്ണൂർ രണ്ടാം ജില്ലയ്ക്ക് സ്ഥാനം

അഴിയൂര്‍ കല്ലാമല യു.പി സ്‌കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം അഴിയൂര്‍ ഗ്രാമ പഞ്ചാത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാസ്മിന കല്ലേരി എസ്.ആര്‍.ജി കണ്‍വീനര്‍ രാജേഷ് മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. ഡോ ശശികുമാര്‍ പുറമേരി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ വി.പി ശ്രീധരന്‍, പി.ടി.എ പ്രസിഡണ്ട് ഇ,എം ഷാജി, പ്രധാന അധ്യാപകന്‍ എന്‍.വി അബ്ദുറഹിമാന്‍, പാമ്പള്ളി ബാലകൃഷ്ണന്‍, സി മോഹനന്‍ മാസ്റ്റര്‍, പ്രശാന്തന്‍ മാസ്റ്റര്‍ സംസാരിച്ചു.

vadakara

വടകര : കാര്‍ത്തികപ്പള്ളി നോര്‍ത്ത് എം.എല്‍.പി സ്‌കൂളില്‍ ജനകീയ സംഗമവും മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ പി.കെ ഇസ്മായല്‍ ഉദ്ഘാടനം ചെയ്തു. മധു കടത്തനാട് മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം നിര്‍വഹിച്ചു. ചോതിമഠത്തില്‍ കുഞ്ഞബ്ദുല്ല ഹാജി, മുഹമ്മദ് മാസ്റ്റര്‍, ഒ.കെ ഇബ്രാഹിം സംസാരിച്ചു.

വടകര :ചോറോട് എരപുരം മാപ്പിള സ്‌കൂളില്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാനിന്റെ പ്രകാശനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നളിനി നിര്‍വഹിച്ചു. എം.ടി അബ്ദുസ്സലാം, സി.വി മുസ്തഫ മാസ്റ്റര്‍, പ്രധാന അധ്യാപകന്‍ കെ. കുഞ്ഞബ്ദുല്ല, ബിഞ്ചു സംസാരിച്ചു.

English summary
education institutions becoming a center of excellence-master plan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്