വിദ്യാഭ്യാസ മന്ത്രിയുടെ വാഹനം അപകടത്തിൽപെട്ടു; ആർക്കും പരിക്കില്ല, ഒഴിവായത് വൻ അപകടം!!
ചാലകുടി: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ വാഹനം അപകടത്തിൽപെട്ടു. രാത്രി ഏഴേമുക്കാലോടെ ദേശീയ പാതയില്‍ കൊരട്ടി പോലീസ് സ്‌റ്റേഷന് മുമ്പില്‍ വെച്ചായിരുന്നു അപകടം. മന്ത്രിയുടെ വാഹനത്തിന് തൊട്ടു മുമ്പില്‍ പോയിരുന്ന പിക്കപ് വാന്‍ പെട്ടന്ന് നിര്‍ത്തിയതാണ് അപകട കാരണമെന്ന് പോലീസ് അറിയിച്ചു.

മന്ത്രിയുടെ വാഹനം തൊട്ട് മുന്നിലുണ്ടായിരുന്ന പിക്കപ് വാനിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications