അബ്ദുറബ്ബിന് പക്വതയില്ല; പിണറായി
കൊച്ചി: തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളിലെ അധ്യാപികെ സ്ഥലം മാറ്റിയതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും രംഗത്ത്. വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബിന് പക്വതയില്ലെന്നാണ് പിണറായിയുടെ വിലയിരുത്തല്‍.
അപക്വമതിയായ ഒരാളെ വിദ്യാഭ്യാസമന്ത്രി ആക്കിയാല്‍ എന്ത് സംഭവിക്കും എന്നതിന്റെ തെളിവാണ് തിരുവനന്തപുരത്തെ അധ്യാപികയെ സ്ഥലം മാറ്റിയതെന്ന് പിണറായി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും പിണറായി വെറുതേ വിട്ടില്ല .

അധ്യാപികയെ സ്ഥലം മാറ്റിയ സംഭവത്തില്‍ മുസ്ലീം ലീഗിനെ തൃപ്തിപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നിലപാട് ശുദ്ധ അസംബന്ധമാണെന്നും പിണറായി പറഞ്ഞു .
സ്‌കൂളിലേക്ക് മന്ത്രി വൈകിയെത്തിയത് ശരിയായില്ല. പറ്റിയ തെറ്റ് തിരുത്തുന്നതാണ് മന്ത്രിക്കും സര്‍ക്കാരിനും നല്ലത് എന്ന ഭീഷണിയും പിണറായി മുഴക്കിയിട്ടുണ്ട് . മന്ത്രിസ്ഥാനത്തിന്റെ ഔന്നത്യത്തെപ്പറ്റി പറയാന്‍ വിദ്യാഭ്യാസമന്ത്രിക്ക് യോഗ്യതയില്ലെന്നും പിണറായി വിജയന്‍ കൊച്ചിയില്‍ പ്രതികരിച്ചു .
സ്‌കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനത്തിന് മന്ത്രി വൈകിയെത്തിയതിനെ പ്രധാനാധ്യാപിക ഊര്‍മിളവിമര്‍ശിച്ചു എന്നാരോപിച്ചായിരുന്നു സ്ഥലം മാറ്റിയത് . അധ്യാപിക അഹന്തയോടെ പെരുമാറിയെന്ന് വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് നിയമസഭയിലും പറഞ്ഞിരുന്നു .












Click it and Unblock the Notifications