Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകരെ ഇന്നറിയാം; കര്‍ശന നടപടിയെന്ന് വിദ്യഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെയും കോവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ പട്ടിക സര്‍ക്കാര്‍ ഇന്ന് പുറത്ത് വിടും. രാവിലെ ഒന്‍പത് മണിയോടെ വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നടത്തുന് വാര്‍ത്താ സമ്മേളനത്തിലാണ് അധ്യാപകരുടെ വിവരങ്ങള്‍ പുറത്ത് വിടുക. ഇതുവരെ സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ വ്യത്യസ്തമായിരുന്നു. രണ്ടായിരത്തോളം അധ്യാപകര്‍ വാക്‌സിന്‍ എടുത്തില്ലെന്നായിരുന്നു സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ ആദയം പുറത്ത് വിട്ട കണക്ക്.

കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത് അയ്യായിരത്തോളം പേരുണ്ടെന്നാണ്. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി നടപടിയിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌കൂളിലേക്ക് വരേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.

1

സ്‌കൂള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ തന്നെ ആദ്യം പറഞ്ഞത്. എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്നാണ്. കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ ബാക്കിയുള്ളവര്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്നാണ് ആരോഗ്യവകുപ്പ് കര്‍ശനമായി പറഞ്ഞിരുന്നത്. ഈ ഘട്ടത്തിലാണ് അധ്യാപകരടക്കം വാക്‌സിനെടുക്കാത്ത സാഹചര്യം നിലവിലുള്ളത്. അതേസമയം പേര് വിവരങ്ങല്‍ പുറത്ത് വിടുന്നതില്‍ നിയമതടസമുള്ളതിനാല്‍ അത്തരം വിവരങ്ങള്‍ പുറത്ത് വിടില്ല. വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ നിര്‍ബന്ധമായുംവ ക്ലാസിലേക്ക് വരേണ്ടതില്ലെന്നും അവര്‍ക്ക് ശക്തമായ ബോധവല്‍ക്കരണം നടത്തി. ശമ്പളമൊഴിവാക്കികൊണ്ടുള്ള ലീവ് എന്നിങ്ങനെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് സാധ്യതയെന്നാണ് വിവരം. ഇതില്‍ ഏത് നടപടികളിലേക്ക് പോരകുമെന്ന് ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാകും.

2

ഇന്നലെ ഉച്ചയ്ക്ക് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കണക്കെടുപ്പ് പൂര്‍ത്തിയാകാത്തത് കൊണ്ടാണ് വൈകിയതെന്നും കണക്ക് വിവരങ്ങള്‍ ഇന്ന് പുറത്തുവിടുമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് വൈകിട്ടോടെ അറിയിക്കുകയായിരുന്നു.വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ഇവരുടെ വിവരങ്ങള്‍ സമൂഹം അറിയണമെന്നും വലിയ തയാറെടുപ്പ് നടത്തിയ ശേഷമാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നതെന്നും ഒമൈക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തിലും ഇതേ മുന്നൊരുക്കം നടത്തുമെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കും. ഒമൈക്രോണ്‍ പ്രതിരോധം സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

3

അധ്യാപകരും അനധ്യാപകരും വാക്‌സീന്‍ എടുക്കണമെന്നും വാക്‌സീന്‍ എടുക്കാത്തവര്‍ ക്യാമ്പസിന് അകത്ത് പ്രവേശിക്കേണ്ടതില്ലെന്നാണ് വിദ്യഭ്യാസ വകുപ്പിന്റെ മാര്‍ഗരേഖയെന്നും കഴിഞ്ഞ ദിവസവും മന്ത്രി പറഞ്ഞിരുന്നു. മാര്‍ഗരേഖ കര്‍ശനമായി നടപ്പിലാക്കുമെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ആരോഗ്യസമിതിയുടെ റിപ്പോര്‍ട്ട് വാങ്ങണമെന്നും വാക്‌സീന്‍ എടുക്കാത്ത അധ്യാപകരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. 5000 പേര്‍ക്ക് മാത്രം ഈ തീരുമാനം ലംഘിക്കാന്‍ ആകില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു. വിദ്യാഭ്യാസ രംഗത്ത് നേരത്തെ ജാഗ്രത പുലര്‍ത്തിയതാണെന്നും വാക്‌സീന്‍ എടുക്കാത്തവര്‍ മൂലം സമൂഹത്തില്‍ ഒരു ദുരന്തമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

4

അതേസമയം വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നതിനപ്പുറമുള്ള നടപടികള്‍ എന്താകും എന്ന കാര്യത്തില്‍ വ്യക്തമായ മറുപടി അദ്ദേഹം കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നില്ല. അധ്യാപകരുടെ വിവരങ്ങള്‍ പഉരത്ത് വിട്ട ശേഷം അതില്‍ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. കൊവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ആരോഗ്യവകുപ്പുമായി ആലോചിച്ച ശേഷം നടപടിയില്‍ തീരുമാനമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച അറിയിപ്പ്.

Recommended Video

cmsvideo
    ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്
    5

    ദുരന്തനിവാരണ നിയമപ്രകാരവും നടപടി ആലോചിക്കാമെന്നും എന്നാല്‍ അത്ര കടുപ്പിക്കേണ്ടെന്നും അഭിപ്രായമുണ്ട് എന്നാല്‍ മതപരമായ കാരണങ്ങളാല്‍ വാക്‌സീനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരെ വാക്‌സീന്‍ എടുക്കുന്നതില്‍ നിന്ന് ഒഴിവാക്കി ഉത്തരവിട്ട് സ്‌കൂളില്‍ വരാന്‍ അനുവദിക്കണമെന്നാണ് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+