കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഴുത്ത് പരീക്ഷകള്‍ ആദ്യം; പ്രാക്ടിക്കല്‍ പിന്നീട്; ഓണ്‍ലൈന്‍ ക്ലാസിൽ ഹാജർ നിർബന്ധം - വി. ശിവൻകുട്ടി

എഴുത്ത് പരീക്ഷകള്‍ ആദ്യം; പ്രാക്ടിക്കല്‍ പിന്നീട്; ഓണ്‍ലൈന്‍ ക്ലാസിൽ ഹാജർ നിർബന്ധം - വി. ശിവൻകുട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ ഓൺലൈൻ ക്ലാസുകൾക്ക് കൂടുതൽ ശ്രദ്ധ നൽകി വിദ്യാഭ്യാസ വകുപ്പ്. ഒന്നു മുതൽ ഒമ്പതാം ക്ലാസ്സ് വരെ ഓൺലൈൻ ക്ലാസ്സ് ശക്തമാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഒന്നു മുതൽ ഏഴു വരെ വിക്ടേഴ്‌സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസുകൾ സംഘടിപ്പിക്കും.

എന്നാൽ, 8 , 9 ക്ലാസ്സുകൾക്ക് ഓൺലൈനായി ജി സ്യൂട്ട് വഴി പഠിക്കാൻ സൗകര്യം ഏർപ്പെടുത്തും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

V SIVA

അതേസമയം ഓൺലൈൻ ക്ലാസിൽ ഹാജർ കൃത്യമായി രേഖപ്പെടുത്താൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. 10, 11, 12 എന്നീ ക്ലാസുകൾ സ്കൂളിൽ തന്നെ തുടരും. 10 മുതൽ 12 വരെയുള്ള ക്ലാസുകൾ ഓൺലൈൻ ആകുന്നതിന് സംസ്ഥാനം സജ്ജമാണ്. എന്നാൽ ഇത് സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനം എടുക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്തെ പരീക്ഷകൾക്ക് പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തി. എസ് എസ് എൽ സി, ഹയർ ഹയര്‍ സെക്കന്‍ഡറി
എഴുത്തു പരീക്ഷകൾ ആദ്യം നടത്തും. നേരത്തെ പ്രാക്ടിക്കൽ പരീക്ഷകൾ ആദ്യം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, നിലവിൽ എഴുത്ത് പരീക്ഷകള്‍ക്ക് ശേഷമാകും പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുക. 10, 11, 12 എന്നീ ക്ലാസുകളിലെ പാഠഭാഗങ്ങൾ പരീക്ഷയ്ക്ക് മുൻപ് തീർക്കും.

ഇതിനായും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രത്യേകം നിർദ്ദേശം നൽകി കഴിഞ്ഞു. ഹയ‍ർസെക്കണ്ടറി ഇംപ്രൂവ്മെൻ്റ പരീക്ഷകൾ ഈ മാസം 29-ന് തന്നെ നടക്കും. കൊവിഡ് പോസിറ്റീവ് ആയ വിദ്യാർത്ഥികൾക്കും പരീക്ഷകൾ എഴുതുവാൻ സാധിക്കും. രോഗ ബാധ സ്ഥിരീകരിക്കുന്ന കുട്ടികൾക്ക് പ്രത്യേകം മുറി സജ്ജമാക്കും. ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ആരോ​ഗ്യവകുപ്പിന്റെ സഹായം തേടുമെന്ന് മന്ത്രി അറിയിച്ചു.

ഹയർ സെക്രട്ടറി എഴുത്തു പരീക്ഷക്ക് ശേഷം പ്രാക്ടിക്കൽ പരീക്ഷ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത്തവണ എല്ലാ ഭാഗത്ത് നിന്നും ചോദ്യങ്ങൾ പരീക്ഷയ്ക്ക് ഉണ്ടാകുമെന്നും വകുപ്പ് മന്ത്രി വ്യക്തമാക്കി. ഇത്തവണ പരീക്ഷയ്ക്ക് 60 ശതമാനം ഫോക്കസ് ഏരിയയിൽ നിന്നാകും ചോദ്യം. എന്നാൽ, 30% ചോദ്യം ഫോക്കസ് പേരയ്ക്ക് പുറത്തു നിന്നും ഉണ്ടാകും. 70 ശതമാനം ചോദ്യങ്ങൾക്കും ഉത്തരം വിദ്യാർത്ഥികൾ എഴുതേണ്ടി വരിക. ഈ എടുത്ത തീരുമാനങ്ങളിൽ മാറ്റമില്ലെന്നും പ്രത്യേകം വകുപ്പ് മന്ത്രി ഊന്നിപ്പറഞ്ഞു.

'ദിലീപിനെ പോലെ സാമാന്യ ബുദ്ധിയുള്ളൊരാള്‍ അങ്ങനെ ചെയ്യുമോ? ബാലചന്ദ്രകുമാറിന്റെ ഇടപെടല്‍ ദുരൂഹം''ദിലീപിനെ പോലെ സാമാന്യ ബുദ്ധിയുള്ളൊരാള്‍ അങ്ങനെ ചെയ്യുമോ? ബാലചന്ദ്രകുമാറിന്റെ ഇടപെടല്‍ ദുരൂഹം'

Recommended Video

cmsvideo
തിരുവനന്തപുരം കൊവിഡ് C കാറ്റഗറിയില്‍ പെടുന്ന ആദ്യ ജില്ല, കടുത്ത നിയന്ത്രണം

അതേസമയം, വിദ്യാർത്ഥികളുമായി അധ്യാപകർ നിരന്തരം ആശയ വിനിമയം നടത്തണം. അതിന്റെ റിപ്പോർട്ട് നൽകണം. പി.ടി.എ യോഗങ്ങൾ വിളിച്ച് ക്ലാസുകളുടെ സ്ഥിതി ​ഗതികൾ പരിശോധിക്കണമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

English summary
Education Minister V Shivankutty reacted Decision about SSLC, HSE and online classes in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X