Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇവിടെ ഗോമൂത്രം പശുവിന്റെ മൂത്രവും ചാണകം കാഷ്ഠവുമാണ്; മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളത്തെ വിമര്‍ശിച്ച ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും. മുഖ്യമന്ത്രിയും ശശി തരൂര്‍ എംപിയും വിഡി സതീശനുമെല്ലാം പ്രതികരിച്ച പിന്നാലെയാണ് മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം. ഇവിടെ ഗോമൂത്രം പശുവിന്റെ മൂത്രവും ചാണകം കാഷ്ടവുമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുപി കേരളമായാല്‍ ആ നാട്ടിലെ ജനം രക്ഷപ്പെട്ടുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലായിരുന്നു മന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിക്ക് നല്‍കിയ മറുപടിയും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഹിജാബ് ധരിച്ച വിദ്യാര്‍ഥിനികള്‍ സര്‍ക്കാര്‍ പരിപാടിയില്‍ സ്വാഗത ഗാനം ആലപിക്കുകയും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ എഴുന്നേറ്റ് നില്‍ക്കുന്നതുമായ ഫോട്ടോ പങ്കുവച്ച് അഭിമാനമാണ് കേരളം എന്നും മന്ത്രി ശിവന്‍കുട്ടി കുറിച്ചു.

Recommended Video

cmsvideo
    V Sivankutty responds to yogi Adithyanath's statement | Oneindia Malayalam
    p

    അതേസമയം, യോഗിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തുവന്നു. പ്രിയ യുപി കേരളത്തെ പോലെ ആകാന്‍ വോട്ട് ചെയ്യൂ. മധ്യകാല മതഭ്രാന്ത് വിട്ട് സമത്വ വികസനം, ബഹുസ്വരത, ഐക്യം എന്നിവ തിരഞ്ഞെടുക്കൂ, കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനമുള്ള ഇന്ത്യക്കാരാണ് എന്നായിരുന്നു സതീശന്റെ പ്രതികരണം. യുപിയില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ച ഇന്ന് രാവിലെയാണ് യോഗി വിവാദ പ്രസ്താവന നടത്തിയത്. കേരളത്തെ മാത്രമല്ല, കശ്മീരിനെയും പശ്ചിമ ബംഗാളിനെയും മോശമാക്കിയായിരുന്നു യോഗിയുടെ പ്രതികരണം. ബിജെപി പരാജയപ്പെട്ടാല്‍ യുപി കേരളമോ, ബംഗാളോ, കശ്മീരോ ആയി മാറുമെന്നായിരുന്നു യോഗിയുടെ വാക്കുകള്‍.

    യുപിക്ക് കേരളമാകാന്‍ ഭാഗ്യമുണ്ടാകട്ടെ എന്ന് ശശി തരൂര്‍ പ്രതികരിച്ചു. കശ്മീര്‍ സുന്ദരമായ നാടാണ്. ബംഗാള്‍ സംസ്‌കാരമുള്ള നാടാണ്. കേരളം വിദ്യാസമ്പന്നമാണ്. മൂന്നും അതുല്യമായ സ്ഥലങ്ങള്‍. യുപി മനോഹരമാണ്. പക്ഷേ, അവിടെയുള്ള സര്‍ക്കാര്‍ കഷ്ടമാണെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. ഉത്തര്‍ പ്രദേശ് കേരളമായി മാറുന്നതിനെ യോഗി ആദിത്യനാഥ് ഭയപ്പെടുന്നു. മതത്തിന്റെയും ജാതിയുടേയും പേരില്‍ ആരും ഇവിടെ കൊല്ലപ്പെടുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. നീതി ആയോഗിന്റെ വികസന സൂചികയില്‍ കേരളം ഒന്നാമതാണെന്നും കേരളം പോലെയാകാന്‍ യുപി ബിജെപിയെ തുരത്തണമെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു.

    ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെയായിരുന്നു- ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണ്ണക്കള്ളക്കടത്തിന് ജയിലില്‍ പോയിട്ടില്ല. കഴിഞ്ഞ അഞ്ചുകൊല്ലം ഒരൊറ്റ വര്‍ഗ്ഗീയ ലഹള നടന്നിട്ടില്ല. ഒരാള്‍ പോലും പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ല. ഒരു രാഷ്ട്രീയ കൊലപാതകവും നടന്നിട്ടില്ല. കലാപകാരികളെ മുഴുവന്‍ ജയിലിലടച്ചു. പിന്നെ ടിപിആര്‍ ഒരിക്കല്‍പോലും ഇരുപത് കടന്നിട്ടില്ല. ഒരു കോവിഡ് മരണവും മറച്ചുവെച്ചില്ല. മുഖ്യമന്ത്രി പോയിട്ട് ഒരു മന്ത്രിപോലും അമേരിക്കയില്‍ ചികിത്സക്കുപോയിട്ടില്ല. എല്ലാ ദിവസവും ആറുമണിക്ക് പത്രസമ്മേളനം നടത്തിയില്ലെന്ന കുറ്റം മാത്രമേ യോഗി ചെയ്തുള്ളൂ...

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+