Get Updates
Get notified of breaking news, exclusive insights, and must-see stories!

പരീക്ഷ നാളെ മുതല്‍ തന്നെ: ചോദ്യക്കടലാസ് അച്ചടി പൂർത്തിയായില്ലെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി

തിരുവനന്തപുരം: ചോദ്യക്കടലാസ് അച്ചടി പൂർത്തിയായില്ല എന്ന പേരിൽ മലയാള മനോരമയിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ചോദ്യക്കടലാസിൻ്റെ അച്ചടി പൂർത്തിയായിട്ടുണ്ട്. 2021 ൽ 9 തവണയായാണ് വിതരണം നടത്തിയത്. പല വർഷങ്ങളിലും ഘട്ടം ഘട്ടമായി വിതരണം നടത്തിയിട്ടുണ്ട്. 2022 പരീക്ഷ തന്നെ രണ്ട് ഘട്ടമായാണ് നടത്തിയത്. അപ്പോഴും ഒന്നിലധികം തവണ വിതരണം നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഹയർ സെക്കൻ്ററിയിൽ 1994 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. വിദേശത്തെ പരീക്ഷാ സെന്ററുകളിലും വീണ്ടും ചോദ്യപേപ്പർ എത്തിക്കണമെന്ന് വ്യാജവാർത്ത നൽകിയിരിക്കുന്നു. എംബസി മുഖേന മുഴുവൻ ചോദ്യപേപ്പറുകളും പരീക്ഷ കേന്ദ്രങ്ങളിൽ എത്തിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിലെ ചെലവ് പൂർണമായും ഗൾഫ് സ്കൂളുകളാണ് വഹിക്കുന്നത്. മാധ്യമ വാർത്ത തെറ്റിദ്ധാരണ ഉളവാക്കുന്നതാണ്.

 v-sivankutty

പരീക്ഷാ നടത്തിപ്പിനുള്ള തുക പി. ഡി അക്കൗണ്ടിൽ നിന്നും ചെലവഴിക്കാൻ ഉത്തരവ് നൽകിയിട്ടുണ്ട്. അത് പരീക്ഷ അവസാനിച്ച ശേഷം തിരിച്ചു നിക്ഷേപിക്കുന്നതാണ്. 2023 മാർച്ച്‌ പരീക്ഷയുടെ ചെലവ് സമയബന്ധിതമായി അപേക്ഷ സമർപ്പിച്ച എല്ലാ സ്കൂളുകൾക്കും തുക വിതരണം നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ വ്യാജവാർത്ത നൽകുന്നതിന് പിന്നിൽ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിനുള്ള ആസൂത്രിത ഗൂഢാലോചന ഉണ്ട്. ഈ ഗൂഢാലോചന ജനം തിരിച്ചറിയുമെന്നും മന്ത്രി പറഞ്ഞു.

അധ്യയന വർഷം തീരാറായപ്പോൾ പഠനം മുടക്കി അധ്യാപക പരിശീലനം എന്ന മാതൃഭൂമി വാർത്തയും വസ്തുതാ വിരുദ്ധമാണ്. മാർച്ച് 12 മുതൽ 16 വരെ ഒന്നാം ക്ലാസിൽ നടക്കുന്ന പരിശീലനം സംബന്ധിച്ച് മാതൃഭൂമി വാർത്ത വസ്തുതകൾ അറിയാതെയുള്ള പ്രചാരണമാണ്. ഗവേഷണ അടിസ്ഥാനത്തിൽ 40 അധ്യാപകർക്ക് മാത്രമാണ് ഈ പരിശീലനം നടത്തുന്നത്. അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊണ്ടാണ് ഈ പരിശീലനം ആസൂത്രണം ചെയ്തിട്ടുള്ളത്. പരിശീലനത്തിൽ പങ്കാളികളാകുന്ന അധ്യാപകരിൽ കുറച്ചുപേർ ഹൈസ്കൂൾ അറ്റാച്ച്ഡ് വിഭാഗത്തിൽ നിന്നുള്ളവരാണ്. അവർക്കിപ്പോൾ അധ്യയനകാലമല്ല.

ഈ വർഷത്തെ അധ്യയനവുമായി ബന്ധപ്പെട്ടതല്ല പരിശീലനം എന്നതാണ് മാതൃഭൂമി വാർത്തയിലെ ഒരു ആരോപണം. അധ്യയന വർഷം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ ഉള്ളപ്പോൾ ഈ അധ്യയന വർഷത്തിലെ കാര്യങ്ങൾക്ക് പരിശീലനം നൽകണമെന്ന് പറയുന്ന വാദം യുക്തിപരമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അടുത്ത അധ്യയന വർഷത്തേക്ക് തയ്യാറാക്കിയ ഒന്നാം ക്ലാസിലെ പാഠപുസ്തകം ക്ലാസ് റൂമിൽ വിനിമയം ചെയ്യുന്നതിന് തയ്യാറാക്കുന്ന അധ്യാപക സഹായിയിൽ അധ്യാപകരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പരിശീലന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.അതുകൊണ്ടുതന്നെ പരിശീലനം അധ്യാപകസഹായി തയ്യാറാക്കുന്ന ഇക്കാലയളവിൽ തന്നെയാണ് നടത്തേണ്ടത്.

വിദ്യാഭ്യാസ വകുപ്പിനുള്ളിൽ നൽകിയ ഉത്തരവിൽ ഇത് സംബന്ധിച്ച വകുപ്പിന്റെയോ എസ് സി ഇ ആർ ടി യുടെയോ പ്രതികരണം തേടാതെ ഏകപക്ഷീയമായിട്ടാണ് വാർത്ത തയ്യാറാക്കിയത്. ബോധപൂർവ്വം ഗവൺമെന്റിന് എതിരെയുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടലാണ് മാതൃഭൂമിയുടെ ലക്ഷ്യമെന്ന് കരുതേണ്ടിയിരിക്കുന്നു.

മികവുത്സവം എന്ന പേരിലല്ല ഇപ്പോൾ പരിപാടി നടക്കുന്നത്. പഠനോത്സവമാണ് നടക്കുന്നത്.പഠനോത്സവം എന്നാൽ കുട്ടികളെ തയ്യാറാക്കി പങ്കെടുപ്പിക്കുന്ന പരിപാടി എന്ന നിലയിൽ മാതൃഭൂമി ലേഖകനെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.യഥാർത്ഥത്തിൽ ഒരു വർഷം സ്കൂളിൽ നടത്തിയ അക്കാദമിക മികവുകളുടെ അവതരണമാണ് പഠനോത്സവമെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.

പുതിയ അധ്യാപകർക്കുള്ള ഗവേഷണപരമായ പരിശീലനമാണ്. ഈ അധ്യാപകർ സ്വയം സന്നദ്ധരായിട്ടാണ് പരിശീലനത്തിൽ എത്തുന്നത്. അപേക്ഷിച്ച അധ്യാപകരിൽ നിന്നും മാത്രമേ ആളുകളെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കുന്നുള്ളൂ. പുതിയതായി വിദ്യാഭ്യാസ മേഖലയിലെത്തിയ ഇവരെ റിസോഴ്സ് പേഴ്സൺമാരായി പരിവർത്തിപ്പിക്കുക കൂടി ആണ് ഈ പരിപാടിയുടെ ലക്ഷ്യമാണ്. ഇവരിൽ കൂടുതൽ കഴിവുള്ളവരെ കണ്ടെത്തി പാഠ്യപദ്ധതി പരിഷ്കരണത്തിൽ ഗവേഷണപരമായി ഇടപെടുന്നതിന് അവസരം ഒരുക്കാനാണ് വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി ലക്ഷ്യമിടുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+