Get Updates
Get notified of breaking news, exclusive insights, and must-see stories!

അവധിക്കാലത്ത് സ്‌പെഷ്യല്‍ ക്ലാസ് വേണ്ട; നിയമവിരുദ്ധം, അവകാശ ലംഘനം എന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: കുട്ടികള്‍ക്ക് വേനലവധിയാണ്. കളിച്ചും രസിച്ചും അവര്‍ ആഘോഷത്തിലാണ്. ഇതിന് പുറമെ അത്യുഷ്ണത്തിന്റെ കാലം കൂടിയാണിത്. ഈ സാഹചര്യമെല്ലാം പരിഗണിച്ചാണ് വേനലവധി നിശ്ചയിച്ചത്. എന്നാല്‍ അവധിക്കാലത്തും സ്‌പെഷ്യല്‍ ക്ലാസുകള്‍ ചില സ്‌കൂളുകളില്‍ നടത്തുന്നുണ്ട്. ഇവര്‍ക്ക് ശക്തമായ താക്കീത് നല്‍കിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

തൊഴിലാളികള്‍ക്ക് പോലും ഉച്ചസമയം പുറംജോലികള്‍ ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യമാണ്. ഈ കാലാവസ്ഥയില്‍ കുട്ടികളെ സ്‌കൂളുകളില്‍ ഇരുത്തരുത്. അവരുടെ ആരോഗ്യത്തെ ബാധിക്കും. അവധികാലത്ത് പഠന ഭാരം അടിച്ചേല്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമായേ കാണാന്‍ സാധിക്കൂ. സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

v sivankutty on summer class-

വി ശിവന്‍കുട്ടിയുടെ പ്രസ്താവന വായിക്കാം: ''സൗഹൃദങ്ങളുടേയും കളികളുടേയും കാലമാണ് മധ്യവേനലവധി. ഈ വേനല്‍ക്കാലത്ത് കുട്ടികളെ ക്ലാസ് മുറികളില്‍ തളച്ചിടരുത്.. സംസ്ഥാനത്ത് വേനല്‍ചൂട് അസാധാരണമാംവിധം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, എല്ലാ സ്ട്രീമുകളിലുമുള്ള വിദ്യാലയങ്ങള്‍ അവധിക്കാലത്ത് സ്‌പെഷ്യല്‍ ക്ലാസുകള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ അനുസരിച്ച് ഏപ്രില്‍, മെയ് മാസങ്ങള്‍ കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട അവധിക്കാലമാണ്. ഈ ചട്ടങ്ങളെ ലംഘിച്ചുകൊണ്ട് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണെന്ന് മാത്രമല്ല, അത് കുട്ടികളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം കൂടിയാണ്.

തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ ഉച്ചസമയത്ത് പുറംജോലികള്‍ ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ അത്യുഷ്ണ സാഹചര്യമാണ് നിലവിലുള്ളത്. മുതിര്‍ന്നവര്‍ക്ക് പോലും താങ്ങാനാവാത്ത ഈ കാലാവസ്ഥയില്‍ കുട്ടികളെ സ്‌കൂളുകളില്‍ ഇരുത്തുന്നത് അവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. വേനലവധി എന്നത് കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്മേഷത്തിന് വേണ്ടിയുള്ളതാണ്. ഈ കാലയളവില്‍ പഠനഭാരം അടിച്ചേല്‍പ്പിക്കുന്നത് കുട്ടികളുടെ മനുഷ്യാവകാശ ലംഘനമായി മാത്രമേ കാണാന്‍ സാധിക്കൂ.

സര്‍ക്കാര്‍, എയ്ഡഡ്, അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ക്ക് പുറമെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങി എല്ലാ വിഭാഗം സ്‌കൂളുകള്‍ക്കും ഈ നിര്‍ദ്ദേശം ഒരുപോലെ ബാധകമാണ്. സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ കോടതികളുടെയും ബാലാവകാശ കമ്മീഷന്റെയും മുന്‍കാല ഉത്തരവുകള്‍ മാനിക്കാന്‍ എല്ലാ മാനേജ്മെന്റുകളും തയ്യാറാകണം. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന വിദ്യാലയങ്ങള്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. കുട്ടികള്‍ അവരുടെ അവധിക്കാലം ആസ്വദിക്കട്ടെ.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+