കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി മുതൽ വായിച്ച് പഠിക്കേണ്ട, കണ്ടും കേട്ടും പഠിക്കാം, പുതിയ സംവിധാനവുമായി വിദ്യാഭ്യാസ വകുപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: ഇനി മുതൽ പാഠപുസ്തകങ്ങൾ വായിച്ച് മാത്രമല്ല പാഠഭാഗങ്ങൾ കണ്ടും മനസിലാക്കാൻ വിദ്യാർത്ഥികൾക്ക് അവസരം. പാഠ പുസ്തകങ്ങളിൽ ക്യൂ ആർ കോഡ് ഏർപ്പെടുത്തിയിരിക്കുകയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. ഇതിലൂടെ പാഠഭാഗങ്ങൾ കേൾക്കാനും വീഡിയോ വഴി കാണാനും വിദ്യാർത്ഥികൾക്ക് സാധിക്കും.

രാഹുൽ ഗാന്ധിയെ രാജി വെപ്പിച്ചത് കോൺഗ്രസിലെ ഓൾഡ് ഗ്യാംഗ്! കോൺഗ്രസിന്റെ ചോരയൂറ്റൽ!രാഹുൽ ഗാന്ധിയെ രാജി വെപ്പിച്ചത് കോൺഗ്രസിലെ ഓൾഡ് ഗ്യാംഗ്! കോൺഗ്രസിന്റെ ചോരയൂറ്റൽ!

ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്ത് ഈ സംവിധാനം ഇതുവരെ ഏർപ്പെടുത്തിയിട്ടില്ലെന്നാണ് താൻ മനസിലാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. ഒരു സ്മാര്‍ട് ഫോണിന്റെയോ ടാബിന്റേയോ സഹായത്തോടെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ദൃശ്യങ്ങളും വിഡിയോയും വിദ്യാർത്ഥികൾക്ക് കാണാൻ സാധിക്കും. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പാഠപുസ്തകങ്ങളിലെ പുതിയ പരിഷ്കാരത്തെക്കുറിച്ചുളള വിവരങ്ങൾ വിദ്യാഭ്യാസ മന്ത്രി പങ്കുവെച്ചത്.

pro

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

സ്കൂൾ പാഠപുസ്തകങ്ങൾ വായിക്കുന്നതിനൊപ്പം കാണാനും കേൾക്കാനും സൗകര്യമൊരുക്കുന്ന ക്യു ആർ കോഡ് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി. ഇത് ഇന്ത്യയിൽ മറ്റേതെങ്കിലും സംസ്ഥാനത്തെ പാഠപുസ്തകങ്ങളിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്.

ഒരു സ്മാർട് ഫോണിന്റെയോ ടാബിന്റേയോ സഹായത്തോടെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ദൃശ്യങ്ങളും വിഡിയോയും കാണാം. മൊബൈൽ ഫോണിലോ ടാബിലോ തെളിയുന്ന ദൃശ്യങ്ങൾ സ്മാർട് ക്ലാസ് മുറികളിലെ എൽസിഡി പ്രൊജക്ടറിലൂടെ സ്ക്രീനിൽ പ്രദർശിപ്പിക്കാം. കുട്ടിക്ക് അമൂർത്തമായ ആശയങ്ങൾ മൂർത്ത ഭാവത്തിൽ അവതരിപ്പിക്കാൻ ഇതുമൂലം കഴിയും. വിദ്യാർഥിക്കു ലഭിക്കുന്ന ഇൗ അനുഭവം എന്നും മനസ്സിൽ തങ്ങിനിൽക്കും.

English summary
Education ministry to introduce QR code facility in all textbooks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X