സ്കൂളുകൾക്ക് കെട്ടിടം കൊണ്ട് മാത്രം കാര്യമില്ല; കോവിഡ് സാഹചര്യത്തിൽ ഉത്തരവാദിത്വം വലുതാണെന്ന് വി ശിവൻകുട്ടി
സ്കൂളുകൾക്ക് കെട്ടിടം കൊണ്ട് മാത്രം കാര്യമില്ല; കോവിഡ് സാഹചര്യത്തിൽ ഉത്തരവാദിത്വം വലുതാണെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ വിദ്യാഭ്യാസവും തൊഴിലും കൈകാര്യം ചെയ്യുന്നത് നേമത്ത് നിന്ന് നിയമസഭയിലെത്തിയ വി ശിവൻകുട്ടിയാണ്. പ്രധാനപ്പെട്ട രണ്ട് വകുപ്പുകളാണ് മുഖ്യമന്ത്രി തന്നെ ഏൽപ്പിച്ചതെന്നും മുഖ്യമന്ത്രി ആഗ്രഹിക്കുന്നത് പോലെ അവ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുമെന്നും ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ ഉത്തരവാദിത്വം വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"കഴിഞ്ഞ സർക്കാർ ചെയ്‌തുവച്ച നല്ല കാര്യങ്ങൾ മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് കൊണ്ടുപോകും. സ്‌കൂളുകൾക്ക് കെട്ടിടം മാത്രം കെട്ടിയിട്ടത് കൊണ്ട് കാര്യമില്ല. പ്രയോജനപ്പെടുന്ന നിലയിൽ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കുകയാണ് വേണ്ടത്. അനാവശ്യ ചെലവുകൾ ഒഴിവാക്കി തീരുമാനങ്ങൾ നടപ്പാക്കും." ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി. പാഠപുസ്‌തകങ്ങളുടെ വിതരണം സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളെ കുറിച്ച് തനിക്ക് അറിയാം. പ്രായോഗിക പ്രവർത്തനത്തിന്‍റെ അടിസ്ഥാനത്തിൽ ഇതൊക്കെ മനസിലാക്കിയതാണ്. വിദ്യാർത്ഥികളുടെയും കുടുംബത്തിന്‍റേയും അദ്ധ്യാപകരുടേയും മാനസികാവസ്ഥ വ്യക്തമായി അറിയാം. വിദ്യാഭ്യാസ മന്ത്രിയെന്ന പദവി ഏറ്റെടുക്കുമ്പോൾ ആവേശമാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജൂൺ ഒന്നിന് തന്നെ പുതിയ അധ്യായന വർഷം ആരംഭിക്കുന്ന കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ സജീവ പരിഗണനയിൽ. കോവിഡ് വ്യാപനം മൂലം സ്കൂളുകൾ അടഞ്ഞു കിടക്കുന്നതിനാൽ വിക്ടേഴ്സ് ചാനൽ വഴി ജൂൺ ഒന്നിന് തന്നെ വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച് കൈറ്റ് സമർപ്പിച്ച ശുപാർശകൾകൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.
ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം
പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഡിജിറ്റൽ ക്ലാസുകളുടെ വിശദാംശങ്ങൾ തേടി.
ഡിജിറ്റൽ ക്ലാസുകളുടെ ഗുണഫലം ലഭിക്കാത്ത വിദ്യാർഥികളുണ്ടെങ്കിൽ കണ്ടെത്തി പരിഹാര നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി. ജൂൺ ഒന്നിന് തന്നെ വിക്ടേഴ്സ് ചാനൽ വഴി ക്ലാസുകൾ സംപ്രേഷണം ചെയ്യാൻ കൈറ്റ് ഒരുക്കം ആരംഭിച്ചു.
ഡോണല്‍ ഭിഷ്ട്ടിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications