കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അന്നേ പറഞ്ഞതാണ്, എന്നിട്ടും ചിലര്‍ വിവാദങ്ങളുമായി വന്നു'; ഈശോയെ കുറിച്ച് സംവിധായകന്‍ നാദിര്‍ഷ

Google Oneindia Malayalam News

കൊച്ചി: നടന്‍ ജയസൂര്യ നായകായെത്തുന്ന ഏറ്റവും പുതിയ ചിത്രം ഈശോയ്ക്ക് സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ പ്രതികരിച്ച് സംവിധായകന്‍ നാദിര്‍ഷ രംഗത്ത്. സിനിമയുടെ പേരില്‍ വിവാദങ്ങള്‍ ആരംഭിച്ച സമയത്ത് ഞാന്‍ പറഞ്ഞിരുന്നു, അത് അനാവശ്യമാണെന്ന്. അത് ചെവികൊള്ളാതെ വിവാദങ്ങളുമായി പലരും വന്നു. സെന്‍സര്‍ ബോര്‍ഡ് ഇപ്പോള്‍ ഈ സിനിമയില്‍ ഒരു വിവാദവും കണ്ടെത്താന്‍ സാധിക്കില്ലെന്ന് പറഞ്ഞു. അതില്‍ സന്തോഷമുണ്ടെന്നും നാദിര്‍ഷ അറിയിച്ചു.

1

കഴിഞ്ഞ ദിവസമാണ് ഈശോ ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായത്. യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സിനിമയുടെ ആദ്യത്തെ പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ ഈശോ വിവാദത്തിലാണ്. സിനിമയുടെ പേര് മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചായിരുന്നു വിവാദം. ചിത്രത്തിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണാണ് നാദിര്‍ഷ നേരിട്ടത്. ക്രിസ്തുമതത്തെ അപമാനിക്കാനുളള ശ്രമം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം.

2

എന്നാല്‍ സിനിമയുടെ പേര് മാറ്റില്ല എന്നുളള തീരുമാനത്തില്‍ നാദിര്‍ഷ ഉറച്ച് നിന്നു. സിനിമാ രംഗത്ത് നിന്നും പുറത്ത് നിന്നും നാദിര്‍ഷയുടെ തീരുമാനത്തിന് പിന്തുണ ലഭിച്ചു. ''ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.

3

അന്ന് ഞാന്‍ നൂറു തവണ പറഞ്ഞതാണ്, എന്നിട്ടും ഓരോരുത്തര്‍ വിവാദങ്ങളുമായി വന്നു. ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു, 'ഞങ്ങള്‍ അരിച്ചു പെറുക്കി കണ്ടു. ഇത്രയധികം ആളുകള്‍ പ്രശ്‌നം ഉണ്ടാക്കിയ സിനിമയാണ്. നിരവധിപ്പേര്‍ ഈ സിനിമയ്ക്ക് എതിരെ വന്നിരുന്നു. ചില സംഘടനകള്‍ പോലും വന്നു. എന്നാല്‍ വിവാദപരമായ ഒന്നും തന്നെ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല എന്ന്'. മറ്റൊരു കാര്യം കൂടെ പറഞ്ഞു. ഇത് എല്ലാവരും കുടുംബസമേതം കാണേണ്ട സിനിമയാണ് എന്ന്.

4

ഈശോയ്ക്ക് ഫിലിം ചേംബറില്‍ നിന്ന് അനുമതി ലഭിക്കില്ലെന്ന വാര്‍ത്ത ഞാനും കേട്ടിരുന്നു. ഞാന്‍ അപ്പോഴും പറഞ്ഞത് സിനിമ കാണൂ, അതിന് ശേഷം തീരുമാനം എടുക്കൂ എന്നായിരുന്നു. ഫെഫ്ക, മാക്ട, തുടങ്ങിയ സംഘടനകള്‍ എല്ലാ പിന്തുണയും ഞങ്ങള്‍ക്ക് നല്‍കിയിരുന്നു. എല്ലാ സംഘടനകളും തനിക്കൊപ്പമാണ് നിന്നതെന്ന് നാദിര്‍ഷ പറയുന്നു.

5

ഈ സിനിമ ഒടിടിക്ക് കൊടുക്കരുതെന്നും തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് അഭിപ്രായപ്പെട്ടിരുന്നു. ഈ സിനിമ തീയേറ്ററില്‍ നിന്നും കാണണമെന്നാണ് പറഞ്ഞത്. എന്നാല്‍ എങ്ങനെ റിലീസ് ചെയ്യണമെന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല. അത് നിര്‍മ്മാതാവാണ് തീരുമാനിക്കേണ്ടതെന്ന് നാദിര്‍ഷ പറഞ്ഞു.

6

അതേസമയം, വിവാദങ്ങള്‍ ഉയര്‍ന്ന സമയത്ത്, സംവിധായകരുടെ സംഘടനയായ ഫെഫ്ക നാദിര്‍ഷയ്ക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്ന ഇത്തരം കുത്സിത നീക്കങ്ങളെ ചെറുക്കണമെന്ന് വിവേകമതികളായ കേരളീയരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് ഫെഫ്ക പ്രതികരിച്ചത്. ചില തല്‍പ്പര കക്ഷികള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിവാദമാണ് ഇതെന്നും ഫെഫ്ക പ്രതികരിച്ചിരുന്നു.

എന്താണ് പരിപാടി? വൈറ്റ് ഗൗണിട്ട് കുസൃതി ചിരിയുമായി നടി അനാർക്കലി മരയ്ക്കാർ... ബ്രൈഡൽ ലുക്ക് വൻ വൈറൽ

പട്യാലയും ക്യാപ്റ്റനെ കൈവിടും, മണ്ഡലത്തില്‍ ജനവികാരം കോണ്‍ഗ്രസിനൊപ്പം, സിദ്ദുവിന് മുന്‍തൂക്കംപട്യാലയും ക്യാപ്റ്റനെ കൈവിടും, മണ്ഡലത്തില്‍ ജനവികാരം കോണ്‍ഗ്രസിനൊപ്പം, സിദ്ദുവിന് മുന്‍തൂക്കം

Recommended Video

cmsvideo
Father James Panavel's speech goes viral | Oneindia Malayalam

English summary
Eesho movie row: Director Nadirsha responds Goes Viral about Censor Board U certificate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X