കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷണത്തിനിടെ മുട്ട കുടിച്ചത് വിനയായി; റാന്നിയുടെ ഉറക്കം കെടുത്തിയ കള്ളനെ പോലീസ് പിടികൂടി

Google Oneindia Malayalam News

പത്തനംതിട്ട: മുട്ടത്തോടില്‍ നിന്ന് ലഭിച്ച വിരലടയാളം പിന്തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മോഷണം നടത്തിയ പ്രതിയെ പോലീസ് വലയിലാക്കി. തൃശ്ശൂര്‍ ചാവക്കാട് പുത്തന്‍ കടപ്പുറം കരിമ്പി കെകെ ഫക്രുദ്ദിനെയാണ് പോലീസ് പിടികൂടിയത്. ഇലന്തൂര്‍ രാജ് ഹോട്ടലില്‍ മോഷണം നടത്തുന്നതിനിടയിലാണ് ഫക്രുദ്ദീന്‍ മുട്ടപൊട്ടിച്ച് കുടിച്ചത്. മുട്ടത്തോടില്‍ നിന്ന് ലഭിച്ച വിരലടയാളം ഫക്രുദ്ദീന്‍റെയാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

മോദിയുടെ പേരിലും എന്തെങ്കിലും വേണം; ജെഎന്‍യുവിന്‍റെ പേര് മാറ്റി മോദിയുടെ പേരിടണമെന്ന് ബിജെപി എംപിമോദിയുടെ പേരിലും എന്തെങ്കിലും വേണം; ജെഎന്‍യുവിന്‍റെ പേര് മാറ്റി മോദിയുടെ പേരിടണമെന്ന് ബിജെപി എംപി

പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലൊക്കെ ഇയാര്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് റാന്നി പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥ് പറഞ്ഞു. ആരാധനാലയങ്ങളും വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ കവര്‍ച്ച. രണ്ട് മാസത്തിനിടെ റാന്നിയിലെ ആരാധാനാലയങ്ങളിലടക്കം നിരവധി സ്ഥാപനങ്ങളില്‍ വ്യാപകമായ മോഷണം നടന്നിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് അന്വേഷണം ഉര്‍ജ്ജിതമാക്കിയിരുന്നു.

arrest

ഇതിനിടയിലാണ് പെരുമ്പഴയില്‍ വെച്ച് സംശയകരമായ സാഹചര്യത്തില്‍ ഫക്രൂദ്ധീനെ ഷാഡോ പോലീസ് പിടികൂടിയത്. ജുലായ് 29 ന് മന്ദമരുതി മാര്‍ത്തോമ പള്ളിയിലും ജൂണ്‍ 28 ന് ഇടക്കുളം സെന്‍റ് തോമസ് ക്നാനായാ പള്ളിയിലും മോഷണം നടത്തിയിരുന്നവെന്ന് പ്രതിപോലീസിനോട് സമ്മതിച്ചു. മോഷ്ടിച്ചു കിട്ടുന്ന പണം മദ്യപിക്കാനും ധൂര്‍ത്തടിക്കാനുമാണ് പ്രതി ചിലവിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.

രാഹുല്‍ നല്‍കിയ വാക്കാണ്, പാഴ്വാക്കാവില്ല; ഖദീജക്ക് കോണ്‍ഗ്രസ് വീടൊരുക്കുന്നുരാഹുല്‍ നല്‍കിയ വാക്കാണ്, പാഴ്വാക്കാവില്ല; ഖദീജക്ക് കോണ്‍ഗ്രസ് വീടൊരുക്കുന്നു

കര്‍ണാടകത്തില്‍ വന്‍ ട്വിസ്റ്റ്!! 12 ജെഡിഎസ് എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്ക്? അന്തംവിട്ട് ജെഡിഎസ്കര്‍ണാടകത്തില്‍ വന്‍ ട്വിസ്റ്റ്!! 12 ജെഡിഎസ് എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്ക്? അന്തംവിട്ട് ജെഡിഎസ്

English summary
Egg shell became prime evidence; this is how police caught the thief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X