കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാരിസ്ഥിതിക ആഘാത നിര്‍ണയം; കേന്ദ്രമന്ത്രിമാര്‍ രാജമല വരെ ഒന്നു വരണം, സംസ്ഥാനത്തിന് മൗനം!!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പാരിസ്ഥിതിക ആഘാത നിര്‍ണയ കരട് രൂപത്തിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാരിസ്ഥിതിക ആഘാത നിയമങ്ങള്‍ എത്രത്തോളം പ്രധാനമാണ് എന്നറിയാന്‍ കേന്ദ്രമന്ത്രിമാര്‍ ഇടുക്കിയിലെ രാജമല വരെ ഒന്നു പോകണമെന്ന് അദ്ദേഹം പറഞ്ഞു. കരട് രൂപത്തിന്‍മേല്‍ പ്രതികരണം അറിയിക്കാന്‍ ചൊവ്വാഴ്ച വരെയാണ് സമയം. വിഷയത്തില്‍ സംസ്ഥാനത്തിന് ഇടപെടാന്‍ സാധിക്കുമെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ മൗനം ആശങ്കയുണ്ടാക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ പൂര്‍ണ രൂപം ഇങ്ങനെ...

15

പാരിസ്ഥിതിക ആഘാത നിയമങ്ങള്‍ മാനവരാശിയുടെ നിലനില്‍പ്പിനു എത്രമാത്രം പ്രധാനമാണ് എന്നറിയാന്‍ കേന്ദ്രം ഭരിക്കുന്ന മന്ത്രിമാര്‍ ഇടുക്കി ജില്ലയിലെ രാജമല എന്ന സ്ഥലത്തു പോയാല്‍ മതിയാകും. എന്ത് കൊണ്ട് പാരിസ്ഥിതിക ആഘാത നിര്‍ണയ നിയമത്തിന്റെ കരടില്‍ വെള്ളം ചേര്‍ക്കപ്പെടാന്‍ പാടില്ല എന്നതിന് ഇതിനു മേല്‍ വലിയ ഒരു വിശദീകരണം ആവശ്യമുണ്ട് എന്നു കരുതുന്നില്ല. ജവഹര്‍ലാല്‍ നെഹ്റുവും, ഇന്ദിരാ ഗാന്ധിയും മുതല്‍ മന്‍മോഹന്‍ സിംഗ് വരെയുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ ഉള്‍കാഴ്ച കൊണ്ട് നമുക്ക് കിട്ടിയ ലോകോത്തര നിയമങ്ങള്‍ കോര്‍പ്പറേറ്റ് താല്പര്യത്തെ മാത്രം മുന്‍നിര്‍ത്തി ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളും ചെറുക്കപ്പെടേണ്ടതാണ്.

ഫെഡറല്‍ സിസ്റ്റത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരിസ്ഥിതി കാര്യങ്ങളില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയും. എന്നാല്‍ കരട് നിയമത്തില്‍ അഭിപ്രായം രേഖപെടുത്താന്‍ ഒരു ദിവസം മാത്രം അവശേഷിക്കെ സംസ്ഥാന സര്‍ക്കാരിന്റെ മൗനം ആശങ്കയുണ്ടാക്കുന്നതാണ്. തുടര്‍ച്ചയായ് ഉണ്ടായ പ്രളയത്തില്‍ ജനങ്ങള്‍ വലയുമ്പോഴും കോര്‍പറേറ്റുകള്‍ക്ക് സഹായകരമായ നിലപാടാണ് സര്‍ക്കാരിനുള്ളത്.

കോണ്‍ഗ്രസിന്റെ ചാണക്യ നീക്കത്തില്‍ സച്ചിന്‍ പൈലറ്റ് വീണു; 3 ടാക്റ്റിക്കല്‍ മൂവ്, പൈലറ്റിന്റെ ആവശ്യംകോണ്‍ഗ്രസിന്റെ ചാണക്യ നീക്കത്തില്‍ സച്ചിന്‍ പൈലറ്റ് വീണു; 3 ടാക്റ്റിക്കല്‍ മൂവ്, പൈലറ്റിന്റെ ആവശ്യം

English summary
EIA draft: Opposition Leader Ramesh Chennithala Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X