Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മ പുതുക്കി ഇന്ന് ബലി പെരുന്നാള്‍; ആഘോഷങ്ങള്‍ വീടുകള്‍ കേന്ദ്രീകരിച്ച്

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുകയാണ്. സര്‍വ്വ ശക്തന്റെ ഇച്ഛയനുസരിച്ച് ഏക മകനായി ഇസ്മായീലിനെ ബലി നല്‍കാന്‍ സന്നദ്ധത കാണിച്ച ഇബ്രാഹിം നബി. ആ ത്യാഗ സന്നദ്ധത തന്നെയാണ് ബലി പെരുന്നാളിന്റെ ഏറ്റവും വലിയ വിശേഷം.

അദ്ഹ എന്ന അറബി വാക്കിന്റെ അര്‍ത്ഥം ബലി എന്നാണ്. ഈ ദുല്‍ അദ്ഹ എന്നാല്‍ ബലിപെരുന്നാള്‍ . വലിയ പെരുന്നാള്‍ എന്ന വാക്ക് ബലി പെരുന്നാള്‍ എന്ന പദത്തില്‍ നിന്നും പിന്നീട് ഉണ്ടായതാണ്. യഥാര്‍ത്ഥത്തില്‍ അത് ശരിയായ പ്രയോഗ മല്ല. ബക്രീദ് എന്ന വാക്കും പില്‍ക്കാലത്ത് പ്രചാരത്തിലായതാണ്. ബക്കരി ഈദ് ഈ രണ്ട് വാക്കില്‍ നിന്നാണ് ബക്രീദ് ഉണ്ടായത്.

eid

അതേസമയം, കഴിഞ്ഞ വര്‍ഷത്തിന്റെത് സമാനമായി ഈ വര്‍ഷവും കൊവിഡ് കാലത്താണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. നിയന്ത്രണങ്ങള്‍ക്കിടെയിലും പൊലിമ ചോരാതെ വീടുകളില്‍ ആഘോഷം ഒതുക്കുകയാണ് വിശ്വാസികള്‍. പള്ളികളില്‍ നിയന്ത്രണങ്ങളോട് നമസ്‌കാരത്തിന് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

അതേസമയം, കേരളത്തില്‍ പെരുന്നാളിന് കിട്ടിയ ലോക്ക് ഡൗണ്‍ ഇളവില്‍ കച്ചവട സ്ഥാപനങ്ങള്‍ സജീവമായിരുന്നു. എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ആരാധനാലയങ്ങളില്‍ വിശേഷ ദിവസങ്ങളില്‍ 40 പേരെ പ്രവേശിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ അനുമതി നല്‍കിയത്.

സാമൂഹിക അകലം പാലിച്ച് ഹസ്തദാനമോ ആലിംഗനത്തോടെയുള്ള ആശംസാ കൈമാറ്റമോ ഇല്ലാതെയാണ് വിശ്വാസികള്‍ ഇത്തവണ ബക്രീദ് ആഘോഷിക്കേണ്ടത്. കഴിഞ്ഞ വര്‍ഷത്തെ ബക്രീദിലും സമാനമായ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. അന്ന് തീവ്ര നിയന്ത്രിത മേഖലകളിലെ പള്ളികളില്‍ നമസ്‌കാരത്തിന് അനുമതി നല്‍കിയിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+