കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 17 ന്; മാസപ്പിറവി കണ്ടു
കോഴിക്കോട്: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 17 ന്. ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതായി സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു. ഇത് പ്രകാരം ദുല്‍ഹിജ്ജ ഒന്ന് ജൂണ്‍ എട്ട് ശനിയാഴ്ചയും അറഫാദിനം ജൂണ്‍ 16 ന് ഞായറാഴ്ചയും ആയിരിക്കും.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍, മറ്റു ഖാദിമാരായ ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, തിരുവനന്തപുരം പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, ഇബ്റാഹീം ഖലീലുല്‍ ബുഖാരി, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവരാണു മാസപ്പിറവി വിവരം അറിയിച്ചത്.

കടലുണ്ടി കോര്‍ണിഷിലാണ് ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായത്. ഇതിന് പുറമെ കാപ്പാട് പൊന്നാനി, കാസര്‍കോട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി ദൃശ്യമായതായി വിവിധ ഖാദിമാര്‍ അറിയിച്ചു. സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം മാസപ്പിറ ദൃശ്യമായതിനാല്‍ ഗള്‍ഫില്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത് ജൂണ്‍ 16 നാണ്. മാസപ്പിറ കാണാത്തതിനാല്‍ ഒമാനില്‍ മാത്രം ബലിപെരുന്നാള്‍ ജൂണ്‍ 17 ന് കേരളത്തോടൊപ്പമായിരിക്കും.
അതേസമയം ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂണ്‍ 15ന് നടക്കും. ജൂണ്‍ 14 ന് വെള്ളിയാഴ്ച ഹജ്ജിനായി തീര്‍ഥാടകര്‍ മിനായിലേക്ക് നീങ്ങും. ഈദ് അല്‍ അദ്ഹ അഥവാ ബക്രീദ് എന്നറിയപ്പെടുന്ന വലിയ പെരുന്നാള്‍ ലോക മുസ്ലീങ്ങളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മായിലിനെ അല്ലാഹുവിന്റെ പ്രീതിക്കായി ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ പുതുക്കലാണ് വലിയ പെരുന്നാള്‍.
പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് വലിയ പെരുന്നാളിന് ബലി പെരുന്നാള്‍ എന്ന് പേര് കൂടി വന്നത്. ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാള്‍ എന്നാണ് ഇസ്ലാമിക വിശ്വാസം. ഇതിന്റെ പ്രതീകമായി മുസ്ലിം മത വിശ്വാസികള്‍ അന്നേദിവസം അല്ലാഹുവിന്റെ പ്രീതിക്കായി മൃഗങ്ങളെ ബലി നടത്താറുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications