കേരളത്തില്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച എന്ന് ഖാസിമാര്‍; നമസ്‌കാരം വീട്ടില്‍ നിര്‍വഹിക്കണം
കോഴിക്കോട്: കേരളത്തില്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച. ഇന്ന് ചാന്ദ്ര മാസപ്പിറവി ദൃശ്യമായില്ല. ബുധനാഴ്ച റമദാന്‍ 30 ആയിരിക്കും. വ്യാഴാഴ്ച ശവ്വാല്‍ ഒന്നും. വ്യാഴാഴ്ച ആയിരിക്കും പെരുന്നാള്‍ എന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ പെരുന്നള്‍ നമസ്‌കാരം വീട്ടില്‍ വച്ച് നിര്‍വഹിക്കണമെന്ന് ഖാസിമാര്‍ അഭ്യര്‍ഥിച്ചു. ഇക്കഴിഞ്ഞ എട്ടാം തിയ്യതി മുതല്‍ കേരളത്തില്‍ ലോക്ക്ഡൗണ്‍ തുടരുകയാണ്. 16 വരെയാണ് നിയന്ത്രണം. ഈ സാഹചര്യത്തില്‍ മിക്ക ആരാധനാലയങ്ങളും അടച്ചിട്ടിരിക്കുകയാണ്.
മാത്രമല്ല, ബന്ധുവീടുകളിലെ സന്ദര്‍ശനം പരമാവധി കുറയ്ക്കാനും നിര്‍ദേശമുണ്ട്. പെരുന്നാളിനോട് അനുബന്ധിച്ച് ലോക്ക്ഡൗണില്‍ ചില ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മാംസ വിപണി ബുധനാഴ്ച രാത്രി 10 മണി വരെ പ്രവര്‍ത്തിക്കും.

അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലും വ്യാഴാഴ്ചയാണ് പെരുന്നാള്‍. വ്യാഴാഴ്ചയായിരിക്കും ഈദുല്‍ ഫിത്വര്‍ എന്ന് സൗദി അറേബ്യന്‍ സുപ്രീംകോടതി അറിയിച്ചു. സൗദിയിലും ഖത്തറിലും എവിടെയും മാസപ്പിറവി കണ്ടില്ല. ബുധനാഴ്ച റമദാന്‍ 30 ആയിരിക്കുമെന്ന് ഖത്തര്‍ ഔഖാഫ് മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിലെ ചാന്ദ്ര മാസപ്പിറവി നിരീക്ഷണ സമിതി ചെയര്‍മാന്‍ ശൈഖ് തഖീര്‍ അല്‍ ശമ്മാരിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചത്.












Click it and Unblock the Notifications