കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എവിടെയും മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ബുധനാഴ്ച ചെറിയ പെരുന്നാൾ

Google Oneindia Malayalam News

ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വസനീയമായ വിവരം ലഭിക്കാത്തതിനാൽ ചൊവ്വാഴ്ച റംസാൻ 30 പൂർത്തിയാക്കി ബുധനാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെവി ഇമ്പിച്ചമ്മത് ഹാജി,കോഴിക്കോട് ഖാസി സയിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി എന്നിവര്‍ അറിയിച്ചു.

<strong>വയനാട് മെഡിക്കല്‍ കോളജ്; പുതിയ ഭൂമി കണ്ടെത്താനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ്, സര്‍ക്കാര്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ സമ്മര്‍ദത്തിന് വഴങ്ങി, കണ്ടെത്തിയ സ്ഥലങ്ങള്‍ പ്രളയദുരിതത്തില്‍പ്പെട്ടവയെന്നും ആരോപണം</strong>വയനാട് മെഡിക്കല്‍ കോളജ്; പുതിയ ഭൂമി കണ്ടെത്താനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ്, സര്‍ക്കാര്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ സമ്മര്‍ദത്തിന് വഴങ്ങി, കണ്ടെത്തിയ സ്ഥലങ്ങള്‍ പ്രളയദുരിതത്തില്‍പ്പെട്ടവയെന്നും ആരോപണം

ചൊവ്വാഴ്ച പെരുന്നാള്‍ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കോഴിക്കോട് ഖാദി ജമലുല്ലൈലി തങ്ങള്‍ അറിയിച്ചു. ഹിജ്റ വർഷം ശവ്വാൽ മാസത്തിലെ ആദ്യ ദിവസമുള്ള ലോക മുസ്ലീങ്ങളുടെ ആഘോഷമാണ് ഈദുൽ ഫിത്‌ർ അഥവാ ചെറിയ പെരുന്നാൾ. ഈദുൽ ഫിത്വർ എന്നാൽ മലയാളിക്ക് ചെറിയ പെരുന്നാളാണ്.

Eid

ഈദ് എന്ന അറബിക് പദത്തിന്‌ ആഘോഷം എന്നും ഫിത്‌ർ എന്ന പദത്തിന്‌ നോമ്പു തുറക്കൽ എന്നുമാണ്‌ അർത്ഥം. അതിനാൽ റമദാൻ മാസമുടനീളം ആചരിച്ച നോമ്പിന്റെ പൂർത്തികരണത്തിനൊടുവിലുള്ള നോമ്പുതുറ എന്നതാണ്‌ ഈദുൽ ഫിത്‌ർ എന്നത് പ്രതിനിധാനം ചെയ്യുന്നത്. ഈദിന്റെ (പെരുന്നാളിന്റെ) ആദ്യ ദിനം റമദാൻ കഴിഞ്ഞു വരുന്ന മാസമായ ശവ്വാൽ ഒന്നിനായിരിക്കും.

English summary
Eid al-Fitr on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X