കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്രതശുദ്ധിയുടെ നിറവില്‍ വിശ്വാസികള്‍ ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഒരു മാസം നീണ്ടുനിന്ന റംസാന്‍ വിശുദ്ധിയുടെ നിറവില്‍ ഇസ്ലാം മതവിശ്വാസികള്‍ ഇന്ന ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നു. ഇന്നലെ വൈകുന്നേരം കാപ്പാട് കടപ്പുറത്ത് ശവ്വാല്‍ മാസപ്പിറവി കണ്ടതോടെ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷത്തിലേക്ക് പ്രവേശിച്ചു. 29 നോമ്പു ദിനങ്ങളില്‍ പ്രാര്‍ത്ഥനകളിലൂടെ നേടിയെടുത്ത ആത്മസംസ്‌കരണത്തിന്റെ നിറവ് ചെറിയ പെരുന്നാള്‍ ദിനത്തിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നു. മൈലാഞ്ചിച്ചോപ്പണിഞ്ഞും പുതവസ്ത്രങ്ങള്‍ അണിഞ്ഞുമാണ് മലയാളികള്‍ പെരുന്നാള്‍ ദിനത്തെ വരവേറ്റത്.

രുചിയേറും ഭക്ഷണങ്ങളും ആഘോഷത്തിന് പകിട്ടേകുന്നു. മതസൗഹാര്‍ദ്ദത്തിന്റേയും മാനവികതുയുടേയും മഹത്വം വിളിച്ചോതി കൊണ്ട് കൂടിയാണ് മലയാളികളുടെ ഈദ് ആഘോഷം. മസ്ജിദുകളിലും പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടന്നു. കനത്ത മഴ നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംയുക്ത ഈദ് ഗാഹുകള്‍ ഒഴിവാക്കി നമസ്‌കാരം പള്ളിയില്‍ തന്നെ നടത്തുകായിരുന്നു.

19-1437274336-eid

കൊച്ചി കടവന്ത്ര സലഫി ജുമാമസ്ജിദില്‍ നടന്ന ഈദ് ഗാഹില്‍ ഈമാം മുഹമ്മദ് സുല്ലമി നമസ്‌കാരത്തിന് കാര്‍മികത്വം വഹിച്ചു.നടന്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഇവിടെ പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കെടുത്തു. കോഴിക്കോട് മര്‍ക്കസ് പള്ളിയില്‍ നടന്ന ഈദ്ഗാഹിന് അബ്ദുറഊഫ് സഖാഫി നേതൃത്വം നല്‍കി. കേരളത്തിനൊപ്പം ഗള്‍ഫിലും ഇന്ന് തന്നെയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. കേരളത്തിന് പുറത്ത് ഇന്ത്യയില്‍ പെരുന്നാള്‍ ആഘോഷം നാളെയാണ്.

English summary
eid celebrations across kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X